ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ എങ്ങനെ തെറ്റ് തിരുത്തൽ വരുത്താം

Spread the love

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ എങ്ങനെ തെറ്റ് തിരുത്തൽ വരുത്താം : തുടർ പഠനങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ള രേഖകളാണ് എസ്എസ്എൽസി, ഹയർസെക്കൻഡറി സർട്ടിഫിക്കറ്റുകൾ. എന്നുമാത്രമല്ല എസ്എസ്എൽസി സർട്ടിഫിക്കറ്റ് പോലുള്ള രേഖകൾ ലഭിക്കുന്നതിനുള്ള അപേക്ഷ കൃത്യമായി ഫിൽ ചെയ്തു നൽകിയില്ല എങ്കിൽ പിന്നീട് പല രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

ഇവയിലുണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക്‌ കാരണമായേക്കാം.എന്നു മാത്രമല്ല പലപ്പോഴും എങ്ങനെയാണ് ഇവയിൽ തെറ്റ് തിരുത്തേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. നിങ്ങളുടെ ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ ഏതെങ്കിലും രീതിയിലുള്ള തെറ്റുകളുണ്ടെങ്കിൽ അത് കറക്റ്റ് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് നോക്കാം.

ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ തെറ്റ് പറ്റിയ സ്കൂളിലെ റെക്കോർഡ് അനുസരിച്ച് തിരുത്താവുന്ന കാര്യങ്ങളാണ് വിദ്യാർത്ഥിയുടെ പേര്, ഡേറ്റ് ഓഫ് ബർത്ത്,അച്ഛന്റെ പേര്, അമ്മയുടെ പേര് എന്നീ വിവരങ്ങൾ. ഇതിനായി ഒരു ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്തെടുത്ത ശേഷം വിദ്യാർത്ഥിയുടെ സെൽഫ് ഡിക്ലറേഷൻ എന്നിവ നൽകേണ്ടതുണ്ട്. സർട്ടിഫിക്കറ്റ് തിരുത്തുന്നതിന് ആവശ്യമായ മറ്റൊരു രേഖ വിദ്യാർത്ഥി ഹയർസെക്കൻഡറി പഠിച്ച സ്കൂളിലെ പ്രധാന അധ്യാപകൻ നൽകുന്ന ഡിക്ലറേഷൻ ഫോം ആണ്. ഇത് തിരുവനന്തപുരത്തുള്ള ജോയിന്റ് എക്സാമിനർക്ക് സബ്മിറ്റ് ചെയ്യുകയും വേണം.

Also Read  ഗൂഗിൾ പേ , ഫോൺപൈ , പേടിഎം ഇവരുടെ വരുമാനം എന്താണ്

അപേക്ഷയോടൊപ്പം ഒറിജിനൽ ഹയർസെക്കൻഡറി സർട്ടിഫിക്കറ്റ്, SSLC ബുക്ക്‌ അറ്റസ്റ്റ് ചെയ്ത കോപ്പി, 40 രൂപ ചലാൻ അടച്ച റസീപ്റ്റ്
എന്നിവ ആവശ്യമാണ്.

ചലാൻ അടയ്ക്കുന്നതിനുള്ള അക്കൗണ്ട് നമ്പർ, അപേക്ഷ സമർപ്പിക്കുന്നതിനുള്ള അഡ്രസ്സ് എന്നിവയെല്ലാം വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. നിങ്ങളുടെ തിരുത്തിയ സർട്ടിഫിക്കറ്റ് പോസ്റ്റൽ മുഖേനയാണ് ലഭിക്കേണ്ടത് എങ്കിൽ 42 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച്, അഡ്രസ് എഴുതിയ ഒരു കവർ കൂടി അയക്കേണ്ടത് ഉണ്ട്. അപേക്ഷ സമർപ്പിച്ച് മാക്സിമം രണ്ടുമാസത്തിനുള്ളിൽ കറക്ഷൻ ചെയ്ത് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

Also Read  വൈദുതി ബിൽ പുതിയ നിയമം വരുന്നു മൊബൈൽ റീചാർജ് ചെയ്യുന്നത് പോലെ മുകൂട്ടി പണം അടച്ചു വൈദുതി ഉപയോഗിക്കാം

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ എങ്ങനെ തെറ്റ് തിരുത്തൽ  അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എങ്ങിനെ ലഭിക്കും?

www.dhse.gov.in എന്ന വെബ്സൈറ്റ് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. ഇതിൽ അപ്ലിക്കേഷൻ ഫോം ഫോർ സർട്ടിഫിക്കറ്റ് കറക്ഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ നിങ്ങൾക്ക് സർട്ടിഫിക്കേറ്റ് കറക്ഷൻ ചെയ്യുന്നതിന് ആവശ്യമായ ആപ്ലിക്കേഷൻ ഫോം ലഭിക്കുന്നതാണ്.

ഇതിൽ നിങ്ങളുടെ പേര്, അച്ഛന്റെ പേര്, അമ്മയുടെ പേര് മൊബൈൽ നമ്പർ എന്നിങ്ങനെയുള്ള വിവരങ്ങൾ എല്ലാം കൃത്യമായി ഫിൽ ചെയ്തു നൽകാവുന്നതാണ്.കൂടാതെ താഴെയായി ചലാൻ നമ്പർ സംബന്ധിച്ച വിവരങ്ങൾ നൽകണം.

Also Read  ഇനി മുതൽ മുദ്ര പേപ്പർ ഇല്ല വീട്ടിൽ ഇരുന്ന് പ്രിന്റ് ചെയ്യാം പുതിയ മാറ്റം ഇങ്ങനെ

ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ നൽകിയിട്ടുണ്ടാകും അത് കൃത്യമായി വായിച്ചു നോക്കിയ ശേഷം ഫിൽ ചെയ്യുക. അതോടൊപ്പം തന്നെ സർട്ടിഫിക്കറ്റ് കറക്ഷൻ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ നൽകിയിട്ടുണ്ടാകും അവയും അപ്ലിക്കേഷ നോടൊപ്പം അയക്കേണ്ടതു ണ്ട്.

ഈ രീതിയിൽ നിങ്ങളുടെ ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ ഏതെങ്കിലും രീതിയിലുള്ള തെറ്റ് സംഭവിച്ചിട്ടുണ്ട് എങ്കിൽ അത് കറക്റ്റ് ചെയ്യാനായി സാധിക്കും.


Spread the love

Leave a Comment