ഇന്ന് സിസിടിവി കളില്ലാത്ത സ്ഥാപനങ്ങളും വീടുകളും കുറവായിരിക്കും. എന്നാൽ എല്ലാ സ്ഥലങ്ങളിലും സിസിടിവി ഉണ്ട് എന്നതുകൊണ്ടുതന്നെ നിങ്ങളും ഇപ്പോൾ ചിന്തിക്കുന്നത് വീട്ടിൽ ഒരു സിസിടിവി ഫിറ്റ് ചെയ്താൽ എന്താണ് എന്നായിരിക്കും. എന്നാൽ സിസിടിവി വാങ്ങുന്നതിനു മുൻപായി വളരെ കുറഞ്ഞ വിലയിൽ സിസി ടിവി കൾ എങ്ങിനെ വാങ്ങാം എന്ന് നമുക്ക് പരിചയപ്പെടാം.
കുറഞ്ഞ വിലയിൽ ഏറ്റവും പുതിയ ടെക്നോളജി യിൽ പുറത്ത് ഇറങ്ങിയിരിക്കുന്ന ഒരു ബ്രാൻഡ് ആണ് CP PLUS. മറ്റു സിസിടിവി കളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഈയൊരു ബ്രാൻഡിന്റെ സിസിടിവി കൾക്ക്.360 ഡിഗ്രിയിൽ വർക്ക് ചെയ്യുന്ന ഈ ക്യാമറ ഏതു ഭാഗത്താണ് മൂവ്മെന്റ് ഉള്ളത് അവിടെ പ്രത്യേകമായി capture ചെയ്യുന്നു.
അതുപോലെ ക്യാമറയെ ഫോണുമായി കണക്ട് ചെയ്യുന്നതിനാൽ ഇതുവഴി നിങ്ങൾക്ക് ഒരു അലാം ലഭിക്കുകയും ആരാണ് എന്ന് തിരിച്ചറിഞ്ഞു അവരോട് സംസാരിക്കുകയും ചെയ്യാവുന്നതാണ്.ക്യാമറ ഫിക്സ് ചെയ്യുന്നതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇതോടൊപ്പം നിങ്ങൾക്ക്ലഭിക്കുന്നതാണ്.സ്പീക്കർ,മൈക്ക് എന്നിങ്ങനെയുള്ള എല്ലാവിധ സംവിധാനങ്ങളും സിസിടിവി യോടു കൂടി അറ്റാച്ഡ് ആണ് .
ക്യാമറ 360 ഡിഗ്രി റൊട്ടേറ്റ് ചെയ്തുകൊണ്ടാണ് വീഡിയോ capture ചെയ്യുന്നത്.സാധാരണ മൊബൈൽ ഫോണുകൾ എല്ലാം ചാർജ് ചെയ്യുന്നത് പോലെ തന്നെ ചാർജ് ചെയ്യേണ്ട പ്ലഗ് കറണ്ടിൽ കണക്ട് ചെയ്തു മറ്റേ ഭാഗം ക്യാമറയിലേക്ക് കണക്ട് ചെയ്യുകയാണ് വേണ്ടത്.ഇതിനെ പവർ ബ്രിക്ക് എന്നാണ് പറയുന്നത്.
ക്യാമറ വർക്ക് ചെയ്തു തുടങ്ങുമ്പോൾ നിങ്ങൾക്ക് ഒരു വോയിസ് മെസ്സേജ് ലഭിക്കുന്നതാണ്.ക്യാമറ ഘടിപ്പിച്ചതിനുശേഷം wifi യുമായി കണക്ഷൻ കൊടുക്കേണ്ടതുണ്ട്.ഇതിനായി പ്ലേസ്റ്റോറിൽ കയറി easy cam എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്.നിങ്ങൾക്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്തു കൊടുക്കാവുന്നതാണ്.അതിനായി ആദ്യം നിങ്ങൾ നിങ്ങളുടെ ഫോൺ വീട്ടിലെ തന്നെ മറ്റാരുടെയെങ്കിലും ഫോണുമായി ഹോട്ട്സ്പോട്ട് വഴി കണക്ഷൻ കൊടുക്കുക.
അതിനുശേഷം നിങ്ങളുടെ ക്യാമറ ഏതാണോ അത് സെലക്ട് ചെയ്തു കൊടുക്കുക.നിങ്ങളുടെ പാസ്സ്‌വേർഡ് ഇവിടെ സെറ്റ് ചെയ്ത് കൊടുക്കുക.ശേഷം ക്യു ആർ കോഡ് ഉപയോഗിച്ചോ അല്ലാതെയോ ക്യാമറ ഫോണുമായി കണക്ട് ചെയ്തു കൊടുക്കാവുന്നതാണ്.ഇനി നിങ്ങളുടെ ഫോൺ ഉപയോഗിച്ച് തന്നെ ക്യാമറ നിങ്ങൾക്ക് കൺട്രോൾ ചെയ്യാവുന്നതാണ്.അപ്പോൾ ഏതൊരാൾക്കും വളരെ എളുപ്പത്തിൽ സ്വന്തം മൊബൈൽ ഫോൺ വെച്ച് കൊണ്ട് തന്നെ സിസിടിവി ക്യാമറകൾ കണ്ട്രോൾ ചെയ്യാവുന്നതാണ്.
ഈ ക്യാമറയെ പറ്റിയും അതിന്റെ features എന്നിവയെ കുറിച്ചും കൂടുതൽ അറിയാനും താഴെ വീഡിയോ ചേർക്കുന്നു . ക്യാമറ വാങ്ങാനല്ല ലിങ്ക് താഴെ ഉണ്ട് .