വൻ വിലക്കുറവിൽ വീട് പണിക്കുള്ള വാതിൽ | കട്ടിള | ജനൽ | ഫർണിച്ചർ എല്ലാം

Spread the love

വീടുപണിയുന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ട് തന്നെ ഏറ്റവും നല്ല മെറ്റീരിയലുകൾ ഉപയോഗിച്ച് വീട് വയ്ക്കുക എന്നതായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. വാതിൽ, ജനൽ എന്നിവയെല്ലാം ക്വാളിറ്റിയിൽ കോംപ്രമൈസ് ഇല്ലാതെ തന്നെ എല്ലാവരും ചെയ്യുന്നതാണ്. എന്നാൽ ഇത്തരത്തിൽ നല്ല മരത്തടിയിൽ വാതിലുകൾ, ജനലുകൾ എന്നിവയെല്ലാം ചെയ്യുന്നതിന് വലിയ ചിലവാണ് നൽകേണ്ടി വരിക. വളരെ കുറഞ്ഞ വിലയിൽഏതൊരു സാധാരണക്കാരനും വാതിലുകൾ, ജനലുകൾ മറ്റു ഫർണിച്ചറുകൾ എന്നിവയെല്ലാം ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.

സാധാരണ ഫർണിച്ചറുകൾ എല്ലാം നിർമ്മിക്കുന്നത് മഹാഗണി, തേക്ക് എന്നിങ്ങിനെ ഉള്ള വിലയുള്ള മരങ്ങൾ ഉപയോഗിച്ചായിരിക്കും. ഇതിൽ നിന്നും വ്യത്യസ്തമായി മഹാരാഷ്ട്ര പോലുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന നിലട്ടിക്ക പോലുള്ള മരങ്ങൾ ഉപയോഗിച്ചാണ് ഇവിടെ മിക്ക സാധനങ്ങളും നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ അത്യാവശ്യം നല്ല ക്വാളിറ്റിയിൽ ഏതൊരു സാധാരണക്കാരനും ഒതുങ്ങുന്ന രീതിയിൽ ആണ് ചില വരുന്നതും.

Also Read  വീടിന്റെ ചുമര് ടെക്സ്ചർ ഡിസൈൻ ചെയ്യാൻ പഠിക്കാം

അതുപോലെ ഫോറസ്റ്റ് തേക്ക്, ഇരുൾ എന്നീ മെറ്റീരിയലിൽ നിർമ്മിച്ച വാതിലുകൾക്കെല്ലാം 5000 രൂപ നിരക്കിൽ ഇവിടെ വിൽക്കപ്പെടുന്നു.4*3 സൈസിലുള്ള കട്ടിലുകൾ എല്ലാം 5000 രൂപ വിലയിലാണ് വിൽക്കുന്നത്. സൈസുകൾ മാറുന്നതിനനുസരിച്ച് 2000 രൂപ മുതൽ 3000 രൂപ വരെ മാത്രമാണ് വില വ്യത്യാസം വരുന്നത്.

അതുപോലെ നിലോട്ടിക്ക എന്ന മെറ്റീരിയലിൽ നിർമ്മിച്ച കട്ടിൽ ആണെങ്കിൽ അതിന് 3000 രൂപ മാത്രമാണ് നൽകേണ്ടി വരുന്നുള്ളു. ഒരുപാട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ട് എന്നത് കൊണ്ട് തന്നെ ഇവിടെ നിന്നും വാങ്ങുന്ന സാധനങ്ങൾക്കും ആ ഒരു ക്വാളിറ്റി പ്രതീക്ഷിക്കാവുന്നതാണ്.

Also Read  വെറും 3000 രൂപയ്ക്ക് വീട്ടിലേക്ക് ആവശ്യമായ അലമാര ലഭിക്കുന്ന സ്ഥലം

ഫോറസ്റ്റ് തേക്കിലാണ് വാതിലുകൾ പോലുള്ളവ കൂടുതൽ ഭംഗിയായി ഇവിടെ ചെയ്തുവെച്ചിട്ടുള്ളത്. ജനാലകൾക്കുള്ള പലരീതിയിൽ ഉള്ള ഫ്രെയിമുകൾ എല്ലാം ആയിരം രൂപ മുതൽ നിങ്ങളുടെ ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളിൽ ലഭിക്കുന്നതാണ്.

ഓരോരുത്തരുടേയും ഇഷ്ടാനുസരണം പറഞ്ഞാൽ അതിനനുസരിച്ച് ഇവർ ഫർണിച്ചറുകൾ നിർമ്മിച്ചു തരുന്നതാണ്.അക്വേഷ്യയിൽ നിർമ്മിച്ച ഡൈനിങ് ടേബിൾ കൾക്ക് എല്ലാം 12,000 രൂപ നിരക്കിലാണ് വില വരുന്നത്. മോഡേൺ ഡിസൈനിൽ ഉള്ള രീതിയിലുള്ള ചെയറുകൾ എല്ലാം കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതാണ്.

മരത്തിൽ തന്നെ നിർമ്മിച്ച അലമാരകൾ എല്ലാം പതിനെട്ടായിരം രൂപ മാത്രമാണ് വില വരുന്നത്.നിങ്ങൾക്ക് ആവശ്യമുള്ള ഫർണിച്ചറുകൾ ഓർഡർ ചെയ്ത ശേഷം നിർമ്മിച്ച് പോളിഷ് ചെയ്യുന്നത് മുൻപേ ക്വാളിറ്റിയിൽ നോക്കിയതിനുശേഷം മാത്രമാണ് വിൽക്കപ്പെടുന്നുള്ളൂ.

Also Read  വീട്പണി ചിലവ് 40 % കുറയും ഇങ്ങനെ ചെയ്താൽ | വീഡിയോ കാണാം

ഇതുപോലെ 5 സീറ്റിൽ ഉള്ള സോഫാ സെറ്റുകൾ എല്ലാം 17000 രൂപ നിരക്കിൽ സ്വന്തമാക്കാവുന്നതാണ്.ഇതുകൂടാതെ ബ്രാൻഡഡ് സാധനങ്ങൾ ആയ ചെയർമാൻ ചെയറുകൾ മെഡി ഫോം ബെഡ്ഡുകൾ എന്നിവയെല്ലാം അത്യാവശ്യം നല്ല വില കുറവിൽ തന്നെ ലഭിക്കുന്നതാണ്.

അപ്പോൾ വീടു പണിയുന്നവർക്ക് ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ കട്ടില ജനൽ,വാതിൽ എന്നിങ്ങനെ ഏതു തരംfurniture വേണമെങ്കിലും ലഭിക്കുന്നതിനായി കോഴിക്കോട് ഫാറൂക്കിൽ ഉള്ള സുബൈർ എന്ന വ്യക്തിയുമായി കോൺടാക്ട് ചെയ്യാവുന്നതാണ്. നമ്പർ താഴെ ചേർക്കുന്നു.

ഇവിടെ വിൽക്കപ്പെടുന്ന സാധനങ്ങളെ പറ്റി കൂടുതൽ അറിയാൻ താഴെ നൽകിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്. ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക .

Subair-9495062785


Spread the love

Leave a Comment