കെ-ഫോണ്‍ പദ്ധതി ഉടൻ പൂർത്തിയാകും ആർക്കൊക്കെ ഫ്രീ ആയി ലഭിക്കും

Spread the love

ഇന്ന് സ്മാർട്ട്ഫോണും ഇന്റർനെറ്റും ഉപയോഗിക്കാത്തവരായി ആരുംതന്നെയില്ല. പ്രത്യേകിച്ച് കൊറോണ യുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളുടെ പ്രാധാന്യം വർധിച്ചതോടെ ഇന്റർനെറ്റിന് വേണ്ടി വലിയ തുക ചിലവഴിച്ചു റീചാർജ് ചെയ്യേണ്ട അവസ്ഥയാണ് പാവപ്പെട്ടവരെയും സാധാരണക്കാരെയും വളരെയധികം കഷ്ടത്തിൽ ആക്കുന്നത്. ഈ ഒരു അവസരത്തിൽ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് കെ-ഫോൺ.

കെ-ഫോൺ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?

കെ ഫോൺ പദ്ധതി നിലവിൽ വരുന്നതോടെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഇന്റർനെറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു കയാണ്. ജൂലൈ മാസത്തോടെയാണ്‌ പദ്ധതി പൂർത്തിയാകുക. അതുവഴി സംസ്ഥാനത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ലഭിക്കുന്നതാണ്. കെ-ഫോൺ പദ്ധതിക്ക് ആവശ്യമായ നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്റർ,അതിന് ആവശ്യമായ 600 ഓഫീസുകൾ, 14 ജില്ലാ പോപ്പുകൾ എന്നിവ ഫെബ്രുവരി മാസത്തോടെ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി തോമസ് ഐസക് പറഞ്ഞു .

Also Read  കീബോർഡിൽ നോക്കാതെ ടൈപ്പ് ചെയ്യാൻ പഠിക്കാം

വീടിനുള്ളിൽ നെറ്റ് സ്പീഡ് കുറവാണോ ഈ ട്രിക്ക് ചെയ്താൽ ഇന്റർനെറ്റ് സ്പീഡ്

സർക്കാർ സ്ഥാപനങ്ങൾ എല്ലാം ഡിജിറ്റൽ രീതിയിലാണ് നിലവിൽ കാര്യങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനായി എല്ലാ സർക്കാർ ഓഫീസുകളിലും കെ ഫോൺ പദ്ധതി വഴി അതിവേഗ ഇൻട്രാനെറ്റ് സൗകര്യവും ലഭ്യമാക്കുന്നതാണ്.10MB/Sec എന്നകണക്കിൽ തുടങ്ങി 10 GB /sec എന്ന എന്ന രീതിയിൽ ആയിരിക്കും ഇന്റർനെറ്റ് ലഭിക്കുക.

കുറഞ്ഞ ചിലവിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉള്ള ഇന്റർനെറ്റ് സൗകര്യം ഉറപ്പുവരുത്തുന്ന തോടെ കേരളത്തിലെ എല്ലാ വിധ സേവനദാതാക്കൾ ക്കും കെ -ഫോൺ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ സംസ്ഥാന സർക്കാറിന് മാത്രമായിരിക്കും പദ്ധതി സംബന്ധിച്ച് എല്ലാവിധ അവകാശങ്ങളും എന്നുള്ളതുകൊണ്ട് യാതൊരുവിധ കുത്തക കമ്പനികൾക്കും ഇത് സംബന്ധിച്ച് അവകാശങ്ങൾ ലഭിക്കുന്നതല്ല.

Also Read  വെറും 6000 രൂപയ്ക്ക് ഇലക്ട്രിക് സൈക്കിൾ എങ്ങനെ നിമിക്കാം

ആർട്ടിഫിഷ്യൽ ഇന്റലിജൻ സിന് പ്രാധാന്യമേറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കെ ഫോൺ പദ്ധതി പ്രകാരം കൂടുതൽ വികസനം സാധ്യമാകുമെന്ന പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.ചെറുകിട സംരംഭങ്ങൾ വാണിജ്യ വ്യവസായങ്ങൾ ഈ കോമേഴ്സ് എന്നീ മേഖലകളിലും ഡിജിറ്റൽ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിന് പദ്ധതി സഹായകമാകും.കെ ഫോൺ പദ്ധതി പൂർത്തീകരിക്കുന്നതിന് വേണ്ടി 144 കോടി രൂപയാണ് മൂലധനമായി മാറ്റി വെച്ചിട്ടുള്ളത്.

കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന കെ ഫോൺ പദ്ധതി കേരളത്തിൽ ഒരു വലിയ വിജയം ആകും എന്നു തന്നെ പ്രതീക്ഷിക്കാം.

Also Read  ബാറ്ററിയിൽ ചാർജ് നിൽക്കുന്നില്ലേ പുതിയത് വാങ്ങാൻ വരട്ടെ ഇങ്ങനെ ചെയ്താൽ മതി

Spread the love

Leave a Comment