ട്രാഫിക് നിയമങ്ങൾ വളരെയധികം ശക്തമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ലൈസൻസില്ലാതെ വണ്ടി ഓടിക്കുന്നത് വലിയ പിഴ ഈടാക്കുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും ഡ്രൈവിംഗ് ലൈസൻസ് കൈവശം ഇല്ലാതെ വണ്ടി ഓടിക്കാതിരിക്കുക. ഏതെങ്കിലുമൊരു കാരണവശാൽ ഡ്രൈവിംഗ് ലൈസൻസ് ഭാഗികമായോ മുഴുവനായോ നഷ്ടപ്പെടുകയാണെങ്കിൽ എങ്ങിനെ ഒരു ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ നൽകാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.
കൈവശമുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസൻസ് കത്തി പോയോ ഏതെങ്കിലും രീതിയിൽ പകുതി നഷ്ടമായ അവസ്ഥയിലോ ആണെങ്കിൽ അതിൽ ഉള്ള വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്. അതല്ല പഴയ ലൈസൻസിന്റെ യാതൊരുവിധ തെളിവുകളും നിങ്ങളുടെ കയ്യിൽ ഇല്ലായെങ്കിൽ നിങ്ങൾക്ക് ലൈസൻസ് ഇഷ്യൂ ചെയ്ത RTO ഓഫീസുമായി ആണ് ബന്ധപ്പെടേണ്ടത്.
അവിടെനിന്നും നിങ്ങൾക്ക് ഒരു ഫോം ലഭിക്കുന്നതാണ്.ഈ ഫോം പൂരിപ്പിച്ചു നൽകുന്നതോടൊപ്പം നിങ്ങളുടെ ഐഡി പ്രൂഫ്, ആധാർ കാർഡ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ,വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആണ് അപേക്ഷ നൽകേണ്ടത്.ഇതുകൂടാതെ നിങ്ങളുടെ ലൈസൻസ് എങ്ങനെ നഷ്ടപ്പെട്ടു എന്ന് തെളിയിക്കുന്ന രീതിയിലുള്ള ഒരു ഡിക്ലറേഷൻ, ലൈസൻസ് ഇഷ്യൂ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു നിശ്ചിത തുക ഫീസായും നൽകേണ്ടതുണ്ട്.
ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഒരു താൽക്കാലിക രസീത് ലഭിക്കുന്നതാണ്.പുതിയ ലൈസൻസ് ലഭിക്കുന്നതുവരെ ഇപ്പോൾ ലഭിച്ച രസീത് ഉപയോഗിച്ച് നിങ്ങൾക്ക് വണ്ടി ഓടിക്കാവുന്നതാണ്.
തീർച്ചയായും ലൈസൻസ് ഉപയോഗിക്കാതെ വണ്ടി ഓടിക്കുന്നത് ശിക്ഷാർഹമാണ്. അതുകൊണ്ടുതന്നെ ലൈസൻസ് നഷ്ടപ്പെട്ടാൽ ഉടനെതന്നെ ഡ്യൂപ്ലികേറ്റ് ലൈസൻസിനുള്ള അപേക്ഷ നൽകുക.ഈ ഒരു ഇൻഫർമേഷൻ പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക .