നമ്മളെല്ലാവരും ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ആണെങ്കിലും ചെറിയ ചില പിശകുകൾ കാരണം പണമിടപാടുകൾ നടത്തുമ്പോൾ അക്കൗണ്ട് മാറി പണം അയയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിൽ അക്കൗണ്ട് മാറി പണമിടപാട് നടന്നാൽ എന്താണ് ചെയ്യേണ്ടത് എന്നും, അങ്ങിനെ ചെയ്യുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.
നമ്മൾ അയയ്ക്കുന്നത് ചെറിയ തോ വലിയതോ ആയ ഏതു തുകയും ആയിക്കൊള്ളട്ടെ.അയച്ച അക്കൗണ്ട് നമ്പർ മാറി കഴിഞ്ഞാൽ നമ്മൾ പെട്ടെന്ന് ടെൻഷൻ ആകാൻ അത്രയും മതിയാകും. അയക്കുന്നത് ചെറിയ ഒരു തുക യാണെങ്കിൽ ചിലപ്പോൾ നമ്മളെ അത് കാര്യമായി ബാധിച്ചില്ലെന്ന് വരാം.
എന്നാൽ ഇത്തരത്തിൽ ഒരു വലിയ തുകയാണ് നിങ്ങൾ അബദ്ധത്തിൽ അക്കൗണ്ട് മാറി അയയ്ക്കുന്നത് എങ്കിൽ പ്രധാനമായും സംഭവിക്കാവുന്ന കാര്യങ്ങൾ ഇതെല്ലാമാണ്. ആദ്യത്തേത് നിങ്ങൾ എന്റർ ചെയ്ത അക്കൗണ്ട് നമ്പർ നിലവിലില്ല എങ്കിൽ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ തിരികെ ലഭിക്കുന്നതാണ്.
എന്നാൽ ആ അക്കൗണ്ട് നമ്പറിൽ ഒരു വ്യക്തി ഉണ്ടെങ്കിൽ അവരെ പറ്റിയുള്ള യാതൊരു വിവരങ്ങളും നിങ്ങൾക്ക് അറിയുന്നുണ്ടാവില്ല. ഈ ഒരു സാഹചര്യത്തിൽ നിങ്ങളുടെ ഹോം ബ്രാഞ്ചുമായി പെട്ടെന്നുതന്നെ ബന്ധപ്പെടുക.
അതോടൊപ്പം തന്നെ ഒരു പരാതിയുടെ രൂപത്തിൽ നിങ്ങൾ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച സമയം,ആരുടെ അക്കൗണ്ടിലേക്കാണോ പണം നിക്ഷേപിക്കാൻ ഉദ്ദേശിച്ചത്, നിങ്ങൾ തെറ്റായി നൽകിയ അക്കൗണ്ട് നമ്പർ, IFC code, നിക്ഷേപിച്ച തുക എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം.
ഇങ്ങനെ ചെയ്യുമ്പോൾ തെറ്റായി അടിച്ച അക്കൗണ്ട് നമ്പർ ഉള്ള ആളുടെ ബാങ്കിലേക്ക് ഒരു വിവരം കൈമാറ്റം ചെയ്യപ്പെടുന്നതാണ്. ആ ബാങ്ക് മുഖേന വ്യക്തിയിലേക്ക് വിവരം കൈമാറ്റം ചെയ്യപ്പെടുകയും ആ വ്യക്തി നിങ്ങൾക്ക് പണം തിരികെ നൽകാനുള്ള കാര്യങ്ങൾ ചെയ്തു തരികയും ചെയ്യുന്നതാണ്.
എന്നാൽ ഇത്തരത്തിൽ കാര്യങ്ങൾ അറിഞ്ഞിട്ടും പണം തിരികെ നൽകാൻ ഉദ്ദേശിക്കുന്നില്ല അയാൾ എങ്കിൽ നിയമ നടപടികളിലൂടെ മാത്രമാണ് ആ പണം തിരികെ ലഭിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ.
അതു കൊണ്ടുതന്നെ ഡിജിറ്റൽ ഇടപാടുകൾ മുഖേനയും മറ്റും പണം കൈമാറ്റം ചെയ്യുന്നവർ തീർച്ചയായും വളരെ ശ്രദ്ധയോടുകൂടി മാത്രം അക്കൗണ്ട് നമ്പർ എന്റർ ചെയ്യുന്നതിനായി ശ്രദ്ധിക്കുക. അല്ലാത്തപക്ഷം മുകളിൽ പറഞ്ഞ ബുദ്ധിമുട്ടുകൾ ചിലപ്പോൾ നേരിടേണ്ടിവന്നേക്കാം.ഈഒരു അറിവ്മറ്റുള്ളവരിലേക്ക് ഷെയർചെയ്യുക .