ഇന്ന് മൊബൈൽ ഫോൺ ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. പ്രത്യേകിച്ച് കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകളും വീട്ടിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവരുടെ എണ്ണവും വളരെ കൂടുതൽ ആണ്. എന്നാൽ മിക്ക സേവന ദാതാക്കളും ഇന്റർനെറ്റിനായി ഈടാക്കുന്നത് വളരെ വലിയ തുകയാണ്. എന്നാൽ ഇതിന് ഒരു പരിഹാരമെന്നോണം യാതൊരു വിധ പരിധിയും നിയന്ദ്രണങ്ങളും ഇല്ലാതെ അതിവേഗ ഇന്റർനെറ്റ് സംവിധാനം ഒരുക്കുകയാണ് വൊഡാഫോൺ ഐഡിയ ചേർന്നുള്ള വി നൽകുന്ന പുതിയ ഡാറ്റാ ഓഫർ.
249 രൂപ മുതൽ മുകളിലേക്കുള്ള അൺലിമിറ്റഡ് റീചാർജുകൾക്കാണ് വി പ്രീ പെയ്ഡ് ഈ ഓഫർ ഒരുക്കുന്നത്.രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയാണ് ആനുകൂല്യം പ്രയോജനപെടുത്താനാവുക.വാരാന്ത്യങ്ങളിൽ പരിധിയില്ലാത്ത ഡാറ്റാ റോൾ ഓവർ ആനുകൂല്യവും ലഭ്യമാക്കുന്നതാണ്.ഓരോ ദിവസവും ഉപയോഗിച്ചിട്ടില്ലാത്ത ഡാറ്റാ വരാന്ത്യങ്ങളിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ്.
നെറ്റിന്റെ രാത്രി ഉപയോഗം കൂടുതൽ ഉള്ളവർക്ക് തീർച്ചയായും ഉപയോഗപെടുത്താവുന്നതാണ് V നെറ്റ്‌വർക്ക് നൽകുന്ന ഈ അൺലിമിറ്റഡ് ഇരട്ട ആനുകൂല്യം.നിലവിൽ V നെറ്റ്‌വർക്കിൽ ഉള്ള ഉപഭോക്താക്കളെ നില നിർത്തുന്നതിനും,പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഈ ഓഫർ ലക്ഷ്യമിടുന്നത്.
ഇവ കൂടാതെ OTT സംവിധാനങ്ങൾ,V മൂവീസ്, TV സംബന്ധമായ ആപ്പുകൾ എന്നിവ ഡൌൺലോഡ് ചെയ്യാനും ഈ അൺലിമിറ്റഡ് ഹൈ സ്പീഡ് നൈറ്റ് ടൈം ഡാറ്റാ ഓഫർ വഴി ഉപയോഗ പെടുത്താവുന്നതാണ്.