125 km ഓടാൻ വെറും 6 രൂപയാണ് ചിലവ് . ബെൻലിംഗ് ഇലക്ട്രിക് സ്കൂട്ടർ

Spread the love

ദിനംപ്രതി പെട്രോളിന് വില വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ  സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കൂടിയ വിലക്ക് പെട്രോൾ അടിച്ച് ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

എന്നാൽ ഏതൊരു സാധാരണക്കാരനും പെട്രോൾ ചിലവ് ഇല്ലാതെതന്നെ വളരെ എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ് ഇലക്ട്രിക് സ്കൂട്ടറുകൾ. ഓടിക്കാൻ എളുപ്പമാണ് എന്നത് ഇലക്ട്രിക് സ്കൂട്ടറു കളോടുള്ള പ്രിയം കൂട്ടുന്നു. ഇത്തരത്തിൽ ബെൻലിംഗ് എന്ന ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന Aura എന്നാ ഇലക്ട്രിക് സ്കൂട്ടറിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

എന്തെല്ലാമാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേകതകൾ ?

ഒരു വെസ്പ സ്കൂട്ടർ എങ്ങനെയാണോ അതെ രീതിയിൽ ഡിസൈൻ ചെയ്ത് എടുത്തിട്ടുള്ള Aura സ്കൂട്ടറിന്റെ ബോഡി പാർട്ടുകളെല്ലാം നിർമ്മിച്ചിരിക്കുന്നത് ഫൈബർ കൊണ്ടാണ്.
സാധാരണ ബൈക്കുകളുടെ ഡിക്കിയുടെ സ്ഥാനത്ത് സ്കൂട്ടർ ഓടുന്നതിന് ആവശ്യമായ ബാറ്ററികൾ ആണ് ഉണ്ടാവുക.

സാധാരണ കാണുന്ന ബൈക്കുകളിൽ നിന്നും കുറച്ചുകൂടി ഹൈറ്റ് ലഭിക്കുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡ്രൈവിംഗ് കംഫർട്ട് കുറച്ചുകൂടി അധികമായി ലഭിക്കുന്നതാണ്. 12 ഇഞ്ച് അലോയ് വീൽ ആണ് ഫ്രണ്ടിലും ബാക്കിലും നൽകിയിരിക്കുന്നത്. ഇതിൽ തന്നെയാണ് മോട്ടോറും ഘടിപ്പിച്ചിട്ടുള്ളത്.

Also Read  നിങ്ങളുടെ ബൈക്ക് ഏതു മായികൊട്ടെ എൻജിൻ വരെ ഇവിടന്ന് കിട്ടും അതും കുറഞ്ഞ പൈസക്ക്

ഫ്രണ്ട് ഭാഗത്ത് ഡിസ്ക് ബ്രേക്കും ബാക്ക് ഭാഗത്ത് ഡ്രം ബ്രേക്കും ആണ് നൽകിയിട്ടുള്ളത്. രണ്ടു പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് സീറ്റ്‌ നൽകിയിട്ടുള്ളത്. കൂടാതെ ഒരു ബാക്ക് സപ്പോർട്ടും നൽകിയിട്ടുണ്ട്. സീറ്റ് തുറക്കാനുള്ളഭാഗം സൈഡിൽ ആയാണ് നൽകിയിട്ടുള്ളത്. അത്യാവശ്യ സാധനങ്ങൾ വയ്ക്കുന്നതിനുള്ള ഒരു ചെറിയ സ്പേസ് ഫ്രണ്ട് ഭാഗത്തായി നൽകിയിട്ടുണ്ട്.

ഇതിനോടൊപ്പം തന്നെ ഫോൺ ചാർജ് ചെയ്യുന്നതിന് ആയുള്ള ഒരു ചാർജർ, യുഎസ്ബി പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്. സ്റ്റോറേജ് സ്പേസിനു മുകളിലായി ഒരു ഹുക്ക് നൽകിയിട്ടുണ്ട്. ബൈക്കിന്റെ പുറകുവശം നോക്കുകയാണെങ്കിൽ അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവയെല്ലാം നൽകിയിട്ടുള്ളത്.

എൽഇഡി ടൈപ്പാണ് ബ്രേക്ക് ലൈറ്റുകൾ, ഇൻഡിക്കേറ്റർ ഹാലജൻ ടൈപ്പാണ് നൽകിയിട്ടുള്ളത്. സൈഡിൽ നിന്നും ബാക്കിൽ നിന്നും കാണാവുന്ന രീതിയിലാണ് റിഫ്ലക്ടർ നൽകിയിട്ടുള്ളത്. ഹാൻഡിൽ ബാറിലോട്ട് വരികയാണെങ്കിൽ ഡിജിറ്റൽ മീറ്റർ ആണ് നൽകിയിട്ടുള്ളത്. ഹെഡ് ലൈറ്റ്, സ്വിച്ച് ഓഫ്,ഓൺ എന്നിവ ചെയ്യാനുള്ള സംവിധാനം എന്നിവ നൽകിയിട്ടുണ്ട്.

Also Read  ഏറ്റവും കുറഞ്ഞ പലിശയ്ക്ക് കാർ ലോൺ ലഭിക്കുന്ന ബാങ്കുകൾ

വണ്ടി ഓൺ ചെയ്ത് പാർക്കിങ് സ്വിച്ച് മാറ്റിയാൽ മാത്രമാണ് വണ്ടി ഗിയറിലേക്ക് വരികയും ഓൺ ആവുകയുമുള്ളൂ. എന്നാൽ വണ്ടി ഓൺ ആണ് എന്നതിന് പ്രത്യേകിച്ച് ശബ്ദം ഒന്നും ഉണ്ടാവുകയില്ല. ആക്സിലേറ്റർ നൽകിയാൽ വണ്ടി ഓടി തുടങ്ങുന്നതാണ്.1,2 3,4 എന്ന രീതിയിൽ സ്പീഡ് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.

ലെഫ്റ്റ് സൈഡിൽ ആയി നൽകിയിട്ടുള്ള ഒരു സെൻസർ ബട്ടൺ ഉപയോഗിച്ച് ഏതെങ്കിലും കാരണവശാൽ ചെറിയ ആക്സിഡന്റ് ആവുകയാണെങ്കിൽ 10 കിലോമീറ്റർ വരെ വണ്ടി ഓടിച്ചു കൊണ്ട് പോകാവുന്നതാണ്. ഇതിന്റെ താഴെ ഭാഗത്തായാണ് ചാർജിങ് പോർട്ട് നൽകിയിട്ടുള്ളത്. ബാറ്ററി പോർട്ടബിൾ ആയതുകൊണ്ട് നിങ്ങൾക്ക് ബാറ്ററി എടുത്തുകൊണ്ടുപോയി ചാർജ് ചെയ്യാവുന്നതാണ്.

കാറുകളിൽ എല്ലാം കാണുന്ന രീതിയിൽ ആണ് കീ ഡിസൈൻ ചെയ്തിട്ടുള്ളത്. കീ സെൻസർ ഉപയോഗിച്ചുകൊണ്ട് തന്നെ വണ്ടി ലോക്ക് ചെയ്യാവുന്നതാണ്.പാർക്ക്‌ ചെയ്ത ശേഷം വണ്ടിയിൽ ഏതെങ്കിലും രീതിയിലുള്ള ശബ്ദം ഉണ്ടാവുകയാണെങ്കിൽ ഒരു അലാം ലഭിക്കുന്നതാണ്. സെൻസർ കീ ഉപയോഗിച്ചുകൊണ്ട് തന്നെ വണ്ടി ഓൺ ചെയ്യാവുന്നതുമാണ്.

Also Read  വാഹനാപകടമുണ്ടായാൽ ക്ളെയിംസ് , കേസുകളും , നിയമങ്ങളും അറിയാം

വെറും 90 കിലോ മാത്രം ആണ് ഇതിന്റെ വെയിറ്റ് എന്നുള്ളതുകൊണ്ട് സെൻട്രൽ സ്റ്റാൻഡ് എല്ലാം വളരെ എളുപ്പത്തിൽ തന്നെ ഇടാവുന്നതാണ്. 72 വോൾട്ട് 40 AH ലിഥിയം അയൺ ബാറ്ററി കളാണ് ഉപയോഗിച്ചിട്ടുള്ളത്. ബാറ്ററി ഫുൾ ചാർജ് ആകുന്നതിന് ഏകദേശം ഒന്നര മണിക്കൂർ ആണ് സമയമായി എടുക്കുന്നത്. ഇത്തരത്തിലൊരു ഫുൾ ചാർജ് ബാറ്ററി ഉപയോഗിച്ച് 125 കിലോമീറ്റർ വരെ ഓടിക്കാവുന്നതാണ്.

വെറും രണ്ട് യൂണിറ്റ് കറണ്ട് മാത്രമാണ് ബാറ്ററി ചാർജ് ചെയ്യുന്നതിനായി ചിലവഴിക്കേണ്ടി വരുന്നുള്ളൂ. ബാറ്ററിക്ക് മൂന്നുവർഷം വാറണ്ടിയും, മോട്ടോറിനും,കണ്ട്രോൾ യൂണിറ്റിനും,രണ്ടര വർഷവും കമ്പനി വാറണ്ടി നൽകുന്നുണ്ട്. 10,8000 രൂപയാണ്‌ Aura യുടെ നിലവിലെ വില. വളരെയെളുപ്പം ഉപയോഗിക്കാവുന്ന ഈ ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വർക്ക് കണ്ണൂർ തളിപ്പറമ്പിൽ ഉള്ള VALLARA MOTORS എന്ന സ്ഥാപനവുമായി ബന്ധ പെടാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

1 thought on “125 km ഓടാൻ വെറും 6 രൂപയാണ് ചിലവ് . ബെൻലിംഗ് ഇലക്ട്രിക് സ്കൂട്ടർ”

Leave a Comment