വാഹനാപകടമുണ്ടായാൽ ക്ളെയിംസ് , കേസുകളും , നിയമങ്ങളും അറിയാം

Spread the love

വാഹനം അപകടത്തിൽ പെട്ട് സംഭവിക്കുന്ന നഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കും എന്ന കാര്യം പലർക്കും അറിയില്ല. എങ്ങിനെ മോട്ടോർ ആക്സിഡന്റ് ക്ലെയിം ലഭിക്കുമെന്നും, എന്തെല്ലാമാണ് അതിന് ആവശ്യമായ പ്രൊസീജിയർ എന്നും കൃത്യമായി മനസിലാക്കാം. വാഹനം അപകടത്തിൽപ്പെട്ട് ഉണ്ടാകുന്ന നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമീപിക്കേണ്ടത് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ ആണ്. MACT എന്നാൽ ചുരുക്കപ്പേരിലാണ് ഇവ അറിയപ്പെടുന്നത്.

വാഹനാപകടം മൂലം ഉണ്ടാകുന്ന മരണം, പരിക്കുകൾ എന്നിവയ്ക്കായി നഷ്ടപരിഹാരം ലഭിക്കുന്നതിന് അപകടം സംഭവിച്ച ആൾക്കോ, മരണപ്പെട്ടയാളുടെ ആശ്രിതർക്കോ MACT വഴി നഷ്ടപരിഹാരത്തിനായി ക്ലെയിം ഫയൽ ചെയ്യാവുന്നതാണ്. അപകടം കാരണം പരിക്കു പറ്റിയ ഒരു വ്യക്തിയാണ് എങ്കിൽ അംഗവൈകല്യം പരിക്കിനെ ആഴം എന്നിവ നോക്കിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കപ്പെട്ടു ക. തെളിവെടുപ്പിന് ശേഷം കോടതി വിധിക്കുന്ന തുക അപകടത്തിന് ഇടയാക്കിയ ആളോ ഇൻഷുറൻസ് കമ്പനിയോ നൽകേണ്ടി വരും.

നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി മാക്റ്റിൽ നൽകേണ്ട രേഖകൾ എന്തെല്ലാമാണ്?

അപകടം നടന്ന സ്ഥലത്തെ പോലീസിൽ നിന്നും ഉള്ള എഫ് ഐ ആർ, ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്, പോലീസ് മഹസറിന്റെ കോപ്പി, വുണ്ട് സർട്ടിഫിക്കറ്റ് കോപ്പി, ആശ്രിതർ ആണ് ക്ലെയിം ഫയൽ ചെയ്യുന്നത് എങ്കിൽ മരണപ്പെട്ട വ്യക്തിയുടെ ഡെത്ത് സർട്ടിഫിക്കറ്റ്, വാഹനം രജിസ്റ്റർ ചെയ്ത രജിസ്ട്രേഷൻ കോപ്പി, വാഹനം ഓടിച്ചിരുന്നയാളുടെ ഡ്രൈവിംഗ് ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെയെല്ലാം കോപ്പിയും ഡ്രൈവറുടെയും, ഉടമസ്ഥൻറെയും ശരിയായ മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവ നൽകേണ്ടതാണ്.

അപകടത്തിൽ പരിക്കു പറ്റിയ വ്യക്തിക്ക് ആശുപത്രി വിട്ട ശേഷം തൊട്ടടുത്തുള്ള MACT വഴി നഷ്ട പരിഹാരം ക്ലെയിം ചെയ്യാവുന്നതാണ്. അതിനുശേഷം കോടതി പരാതി നൽകിയ ശേഷം, ഡ്രൈവറെയും വിളിച്ചു വിവരങ്ങൾ ശരിയാണ് എന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ പരിക്കിന്റെ സ്വഭാവമനുസരിച്ച് നഷ്ടപരിഹാരമായി ഒരു തുക, പരാതി ക്ലെയിം ചെയ്തത് മുതൽ ഉള്ള കോടതി ചിലവ്, പരീക്ഷ എന്നിവ വിധിക്കുന്നതാണ്.

അപകടപെട്ടയാൾ ആണ് പെടുകയാണ് എങ്കിൽ അയാളുടെ ആശ്രിതരിൽ ആർക്കെങ്കിലും അതായത് അച്ഛൻ, അമ്മ മക്കൾ എന്നിവർക്ക് ആനുപാതികമായി നഷ്ടപരിഹാരത്തുക ലഭിക്കുന്നതാണ്. ഇത്തരം കേസുകളിൽ നഷ്ടപരിഹാരത്തിനു അപേക്ഷ നൽകിയ ദിവസം മുതൽ തുക കെട്ടിവയ്ക്കുന്നത് വരെ 12 ശതമാനം പലിശ നിരക്കിൽ ഉത്തരവാദിയായ ആൾ പണം നൽകേണ്ടി വരുന്നതാണ്. അതായത് നഷ്ടപരിഹാരം നൽകേണ്ടായാൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഇൻഷൂർ ചെയ്യാത്ത വാഹനത്തിന്റെ ഉടമ, ഇൻഷുറൻസ് കമ്പനി, റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നിവയെ ആണ്. എന്നാൽ കൃത്യമായി നഷ്ടപരിഹാരത്തുക നൽകാത്ത പക്ഷം നടപടികൾ വഴി തുക ഈടാക്കുന്നതിനും നിയമമുണ്ട്.

Also Read  MCB ആണോ ഫ്യൂസ് ആണോ കൂടുതൽ ഉപയോഗപ്രദം?

വാഹനാപകടങ്ങളിൽ തേർഡ് പാർട്ടി ഇൻഷുറൻസ് എങ്ങിനെ ഉപയോഗപ്പെടുത്താം?

പൊതുനിരത്തുകളിൽ ഉപയോഗിക്കുന്ന ഏതൊരു വാഹനത്തിനും തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. ഇതുവഴി ആ വാഹനം മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് വഴി നഷ്ടപരിഹാരം നൽകുന്നതാണ്. ഇത്തരത്തിൽ തേഡ് പാർട്ടി ഇൻഷുറൻസ് എടുക്കാത്ത വാഹനങ്ങൾ നിരത്തിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്. ഈ ഒരു ഇൻഷുറൻസ് എടുക്കുന്നത് വഴി വാഹനത്തിന് ഉണ്ടാകുന്ന അപകടങ്ങൾക്കും, അതുവഴി മറ്റൊരാൾക്ക് ഉണ്ടാകുന്ന അപകടങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. എന്നാൽ വാഹനമോടിച്ചയാൾ തീർച്ചയായും നിയമങ്ങൾ അനുസരിച്ചായിരിക്കണം വാഹനമോടിച്ചത്.

അതായത് ലൈസൻസ് ഇല്ലാത്ത ഒരാളോ, ലൈസൻസ് ലഭിക്കാൻ അർഹതയില്ലാത്ത ഒരാളോ വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾക്കും, പെർമിറ്റില്ലാത്ത വാഹനങ്ങൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും, വാഹനത്തിന്റെ സ്പീഡ് ടെസ്റ്റ്, റേസ് എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ കമ്പനി നൽകുന്നതല്ല.കൂടാതെ വ്യാജ ഇൻഷൂറൻസ് പോളിസി എടുത്ത് ഉപയോഗിക്കുന്നവർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതല്ല. ഡ്രൈവിംഗ് ലൈസൻസ് തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവ ഇല്ലാതെ ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് വാഹനത്തിന്റെ ഉടമയാണ് ഉത്തരവാദിയായിരിക്കുക.

നഷ്ടപരിഹാരം ലഭിക്കുന്നതിനായി പുതുക്കിയ നിയമ പ്രകാരം പരിക്ക് പറ്റുകയോ, മരണപ്പെടുകയോ ചെയ്താൽ അയാളുടെ തെറ്റ് നോക്കാതെ തന്നെ നഷ്ടപരിഹാരം നൽകേണ്ടതാണ്. വാഹനത്തിന്റെ മുന്നിൽ ചാടി ഉണ്ടാകുന്ന അപകടങ്ങളിൽ പോലും അടിയന്തര സഹായം നൽകണം. ആരുടെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റാണ് എങ്കിലും പരിക്ക് പറ്റുകയോ, മരണപെടുകയോ ചെയ്താൽ നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

പ്രധാനമായും അറിഞ്ഞിരിക്കേണ്ട മോട്ടോർ വാഹന വ്യവസ്ഥകൾ എന്തെല്ലാമാണ്?

സെക്ഷൻ 3 പ്രകാരം ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതും, സെക്ഷൻ 5 പ്രകാരം ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത വ്യക്തിയെ കൊണ്ട് വാഹന ഉടമ വാഹനമോടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

അപകടം സംഭവിക്കുകയാണെങ്കിൽ വാഹനം ഉടമ കോടതിയിൽ കുറ്റ വിചാരണ നേരിടേണ്ടി വരുന്നതാണ്. സെക്ഷൻ 19 പ്രകാരം കുറ്റവാളിയോ മദ്യപാനിയോ ആയ ആൾ മൂലം അപകടം സംഭവിച്ചാൽ അയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള അവകാശം ആർടിഒ ക്ക് ഉണ്ട്. കൂടാതെ സെക്ഷൻ 20 പ്രകാരം വാഹനം ഉപയോഗിച്ച് കുറ്റകൃത്യം നടത്തുകയോ, കുറ്റകൃത്യത്തിന് വാഹനം ഉപയോഗിക്കുകയോ ചെയ്താൽ മറ്റ് ശിക്ഷകൾക്ക് പുറമേ അയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യാനുള്ള നിയമമുണ്ട്.

Also Read  ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ വരുന്നു

section 184 പ്രകാരം മുൻപ് വാഹനാപകട കേസിൽ പ്രതിയായവരോ, വീണ്ടും മരണ കാരണത്തിന് ഉത്തരവാദി ആവുകയോ, ചെയ്താൽ അയാളുടെ ലൈസൻസ് ആറുമാസത്തേക്കോ കേസ് കഴിയുന്നതുവരെ യോ റദ്ദ് ചെയ്യാവുന്നതാണ്.

സെക്ഷൻ 185 പ്രകാരം മദ്യപിച്ച് വാഹനമോടിച്ച് വീണ്ടും പ്രതിയാക്കപ്പെട്ടാൽ അയാളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതാണ്. സെക്ഷൻ 39 പ്രകാരം മതിയായ രേഖകളില്ലാതെ വാഹനം ഉപയോഗിച്ചാൽ, വാഹന ഉടമ സ്ഥലത്ത് ഇല്ല എങ്കിൽ പോലും ഉടമ വിചാരണയ്ക്ക് വിധേയമാകേണ്ടി വരും. സെക്ഷൻ 49 അനുസരിച്ച് വാഹന രജിസ്ട്രേഷൻ നടത്തിയ ബുക്കിൽ അഡ്രസ്സിൽ ഏതെങ്കിലും രീതിയിലുള്ള ചേഞ്ച് ഉണ്ടെങ്കിൽ 30 ദിവസത്തിനകം ബന്ധപ്പെട്ട ആർടിഒ യെ അറിയിക്കണം. സെക്ഷൻ 50 അനുസരിച്ച് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുകയാണെങ്കിൽ സംസ്ഥാനത്തിന് അകത്ത് നടത്തുന്ന മാറ്റങ്ങൾക്ക് 14 ദിവസവും, പുറത്താണെങ്കിൽ 45 ദിവസത്തിനിടയിലും ആർടിഒ യെ അറിയിക്കണം.

സെക്ഷൻ 52 പ്രകാരം ആർ ടി ഓ യുടെ അനുവാദമില്ലാതെ രജിസ്ട്രേഷൻ ബുക്കിലെ വിവരങ്ങൾ മാറ്റാൻ പാടുള്ളതല്ല. സെക്ഷൻ 53 അനുസരിച്ച് പെർമിറ്റ് ഇല്ലാതെയോ, ഉപയോഗിക്കാൻ അനുയോജ്യം അല്ലാത്തതോ ആയ വാഹനങ്ങൾ ഉപയോഗിച്ചാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള അധികാരം RTO ക്ക് ഉണ്ട്. Section 128 അനുസരിച്ച് ഒന്നിൽ കൂടുതൽ പേരെ ടൂവീലറിൽ കയറ്റുന്നത് കുറ്റകരമാണ്. section 129 അനുസരിച്ച് ISO മുദ്രയുള്ള ഹെൽമറ്റ് ഉപയോഗിക്കണം. Section 146 പ്രകാരം ഇൻഷൂറൻസ് രേഖകളില്ലാതെ വാഹനം നിരത്തിലിറക്കാൻ സാധിക്കുന്നതല്ല. സെക്ഷൻ 180 പ്രകാരം ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്നത് വാഹനം ഉടമ മൂന്നുമാസം വരെ ജയിൽശിക്ഷ അനുഭവിക്കുന്നതിനോ, ആയിരം രൂപ പിഴ നൽകുന്നതിനോ, അതല്ല എങ്കിൽ രണ്ടിനും ബാധ്യസ്ഥൻ ആകും.

Also Read  ഏത് തെങ്ങും ഇങ്ങനെ നട്ടാൽ 3 വർഷം കൊണ്ട് കായ്ക്കും

അടുത്തിടെ ഭേദഗതി വരുത്തിയ മോട്ടോർ വാഹന ഗതാഗത നിയമം അനുസരിച്ച് കുട്ടികൾ വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾക്ക് മാതാപിതാക്കൾ മൂന്ന് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. മദ്യപിച്ച് വാഹനം ഓടിച്ചാൽ 10,000 രൂപ പിഴ നൽകേണ്ടി വരും . ഇത്തരത്തിൽ അപകടം സംഭവിച്ച് ആരെങ്കിലും മരണപ്പെട്ടാൽ കുറ്റവാളികൾക്ക് എതിരെ ജാമ്യമില്ലാത്ത ശിക്ഷ എടുക്കുകയും, 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.

പ്രായപൂർത്തിയാകാത്ത വ്യക്തി വാഹനമോടിച്ചാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങൾക്ക് ഉത്തരവാദിത്തപ്പെട്ട വരിൽ നിന്നും 25000 രൂപ വരെ പിഴ ഈടാക്കുന്നതാണ്. കൂടാതെ ഉടമസ്ഥന് മൂന്നു വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്നതാണ്.

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന 4 വയസിനു മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാണ്. ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചാൽ ആയിരം രൂപ പിഴ, ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കൽ എന്നിവ നേരിടേണ്ടിവരും. സിഗ്നൽ തെറ്റിച്ചു വാഹനം ഓടിക്കൽ, സീറ്റ്‌ ബെൽറ്റ് ഉപയോഗിക്കാതിരിക്കുക എന്നിവയ്ക്കും ഇതേ ശിക്ഷ അനുഭവിക്കേണ്ടിവരും. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 5000 രൂപയാണ് പിഴ.വാഹനാപകടത്തിൽ മരണം സംഭവിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം. ഗുരുതരമായി പരിക്കേറ്റാൽ അഞ്ചു ലക്ഷം രൂപയും നാല് മാസത്തിനകം നൽകിയിരിക്കണം.

സർക്കാർ ഉദ്യോഗസ്ഥർ നിയമപാലകർ എന്നിവരിൽ നിന്നും ഉണ്ടാകുന്ന അപകടങ്ങൾക്ക് ഇരട്ടി തുക പിഴയായി ചുമത്തും. വാഹനാപകടം ഉണ്ടാക്കുന്നവർക്ക് ശിക്ഷയായി കമ്മ്യൂണിറ്റി സർവീസ് നടപ്പാക്കും.

നിങ്ങൾ ഒരു വാഹനം വില്പന നടത്തുമ്പോൾ, വാഹനത്തിന്റെ ഉടമസ്ഥാവകാശം കൃത്യമായി കൈമാറാത്ത പക്ഷം ആ വാഹനം അപകടം സംഭവിച്ച ഉണ്ടാകുന്ന എല്ലാ കുറ്റങ്ങൾക്കും നിങ്ങൾ ഉത്തരവാദിയാകും.വാഹനം കൈമാറി കഴിഞ്ഞാൽ, വിൽക്കുന്നയാൾ നിശ്ചിതഫോറത്തിൽ വിവരങ്ങൾ ലൈസൻസ് അതോറിറ്റിട്ടിയെ അറിയിക്കേണ്ടതാണ്. ആദ്യത്തെ ഉടമയിൽ നിന്നുള്ള സെയിൽ
സർട്ടിഫിക്കറ്റ്, ആർസി ബുക്ക് ലൈസൻസ് എന്നിവ അതോറിറ്റിട്ടിയിൽ നൽകണം. ഒരു നിശ്ചിത ഫീസ് നൽകി ആർ സി ബുക്കിൽ പുതിയ ഉടമയുടെ പേര് ചേർത്തുകൊണ്ടുള്ള ആർസി ബുക്ക് ലഭിക്കുന്നതാണ്. ഇത്രയും കാര്യങ്ങളാണ് ഒരു വാഹനം ഉപയോഗിക്കുമ്പോൾ പ്രത്യേകമായും അറിഞ്ഞിരിക്കേണ്ടത്.


Spread the love

Leave a Comment