MCB ആണോ ഫ്യൂസ് ആണോ കൂടുതൽ ഉപയോഗപ്രദം?

Spread the love

നമ്മുടെയെല്ലാം വീടുകളിൽ മീറ്ററിനോട് ചേർന്ന് നൽകിയിട്ടുള്ള ഡി വൈസ് ആണ് MCB അല്ലെങ്കിൽ ഫ്യൂസ് എന്നിവ. എന്നാൽ പലർക്കും ഉള്ള ഒരു സംശയമാണ് MCB യാണോ ഫ്യൂസ് ആണോ കൂടുതൽ നല്ലത് എന്നത്.MCB, ഫ്യൂസ് എന്നിവയുടെ ഉപയോഗം ഒന്നു തന്നെയാണ്. എന്നാൽ അവയിൽ നൽകിയിട്ടുള്ള വർക്കിംഗ് പ്രിൻസിപ്പൽ വ്യത്യസ്തരീതിയിലാണ്.

ഇടിമിന്നലോടുകൂടിയ മഴയും കാറ്റുമെല്ലാം ഉണ്ടാകുമ്പോൾ ഇലക്ട്രിസിറ്റി ബോർഡ് പലപ്പോഴും നമുക്ക് എംസിബി അല്ലെങ്കിൽ ഫ്യൂസ് ഓഫ് ചെയ്തിടാൻ ഉള്ള നിർദ്ദേശം തരാറുണ്ട്. ഇതിനുള്ള കാരണം മറ്റ് ഉപകരണങ്ങളിലേക്ക് ഉള്ള കറണ്ട് ഇല്ലാതാക്കുന്നതിനും അതുവഴി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ്.

എന്താണ് എം സി ബി യും ഫ്യൂസും തമ്മിലുള്ള വ്യത്യാസങ്ങൾ?

ഇവ രണ്ടും ഉപയോഗിക്കുന്നത് ഒരേ കാര്യത്തിനുവേണ്ടിയാണ് എങ്കിലും വർക്ക് ചെയ്യുന്ന രീതി വ്യത്യസ്തമാണ്. മിനിയാച്ചർ സർക്യൂട്ട് ബ്രേക്കർ എന്നതാണ് എം സി ബി യുടെ മുഴുവൻ പേര്. ഇലക്ട്രിക് ഉൽപ്പന്നങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് എം സി ബി, ഫ്യൂസ് എന്നിവ നൽകിയിട്ടുള്ളത്. അതായത് ഷോട്ട് സർക്യൂട്ട് മൂലം ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനായി ഇവ ഉപയോഗപ്പെടുത്തുന്നു.

Also Read  ഇനി വീട്ടിൽ കറണ്ട് പോകില്ല - ചിലവ് കുറഞ്ഞ വിലയിൽ സോളാർ സിസ്റ്റം

പ്രതീക്ഷിക്കാത്ത സമയത്ത് ഉണ്ടാകുന്ന ഉയർന്ന വോൾട്ടേജ് ഇലക്ട്രിക് ഉപകരണങ്ങൾ വഴി പാസ് ചെയ്താൽ എം സി ബി അല്ലെങ്കിൽ ഫ്യൂസ് അതിനെ തടയുന്നതാണ്. അല്ലാത്തപക്ഷം ഉപകരണങ്ങൾ കൂടുതൽ ടെമ്പറേച്ചറിൽ ചൂടാവുകയും കേട് ആവുകയും ചെയ്യുന്നതാണ്.

ഉയർന്ന അളവിൽ വൈദ്യുതി പ്രവഹിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ MCB സർക്യൂട്ട് ബ്രേക്ക് ചെയ്യുന്നു.MCB നോബ് ഓഫ് ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ട കാര്യം. എന്നാൽ മുൻകാലങ്ങളിൽ ഇത് ചെയ്തിരുന്നത് ഫ്യൂസ് ആണ്. ലോ വോൾട്ടേജ് ഇലക്ട്രിക്കൽ നെറ്റ്‌വർക്കുകളിൽ ഉപയോഗപ്പെടുത്തുന്നത് ഫ്യൂസിനേക്കാൾ കൂടുതൽ എം സി ബി ആണ്.

Also Read  നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം ആർക്കും ഇനി ഓൺലൈനിലൂടെ കാണാം

MCB ആണോ ഫ്യൂസ് ആണോ കൂടുതൽ ഉപയോഗപ്രദം?

ഒരു ഫ്യൂസിനെ അപേക്ഷിച്ച് എംസിബി കുറച്ചുകൂടി സെൻസിറ്റീവ് ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് വോൾട്ടേജ് വ്യതിയാനം കണ്ടെത്തുകയും ഉടനടി ആവശ്യമായ ആക്ഷൻ സ്വീകരിക്കുകയും ചെയ്യും.

MCB ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഇലക്ട്രിക് ഉപകരണങ്ങളുടെ തകരാറുകൾ വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. എന്നാൽ ഒരു ഫ്യൂസ് ഉപയോഗിക്കുന്ന പക്ഷം ഇത് കണ്ടെത്തുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്.

എം സി ബി ഓൺ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനും വളരെ എളുപ്പമാണ്. എന്നാൽ ഒരു ഫ്യൂസ് ഓഫ് ചെയ്താൽ പിന്നീട് അത് വർക്ക് ചെയ്യണമെങ്കിൽ ചിലപ്പോൾ പുതിയ ഫ്യൂസ് ഉപയോഗിക്കേണ്ടതായി വരും.

Also Read  റേഷൻ കാർഡിലെ അഡ്രസ് , വീട്ട് പേര് സ്വന്തമായി തിരുത്തുന്നത് എങ്ങനെ

ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ MCB സുരക്ഷിതമായി കൈകാര്യം ചെയ്യാം. എന്നാൽ ഫ്യൂസ് ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകണം.

MCB ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാവുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. എന്നാൽ നേരത്തെ പറഞ്ഞതുപോലെ ഫ്യൂസ് പലപ്പോഴും മാറ്റി വെക്കേണ്ടതായി വരും.

നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങൾ ഏത് രീതിയിൽ പ്രൊട്ടക്ട് ചെയ്യണം എന്നതിനെ അനുസരിച്ച് MCB ആണോ ഫ്യൂസ് ആണോ തിരഞ്ഞെടുക്കേണ്ടത് എന്ന് ഒരു ഇലക്ട്രീഷ്യന്റെ സഹായത്തോടെ തീരുമാനിക്കാവുന്നതാണ്. എന്നാൽ രണ്ടിന്റെയും ഉപയോഗം ഒന്നുതന്നെയാണ് എന്ന് മനസ്സിലാക്കുക.


Spread the love

Leave a Comment