ഇന്ത്യൻ ഭരണഘടനയിൽ ഗവർണറുടെ ചുമതലകൾ എന്തൊക്കെയാണ്?

Spread the love

ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഓരോ പൗരനിലും നിക്ഷിപ്തമാണ്. നമ്മളെല്ലാവരും ചെറിയ ക്ലാസുകളിൽ നമ്മുടെ രാജ്യത്തെ പറ്റിയും രാജ്യത്തിന്റെ ഭരണസംവിധാനത്തെ പറ്റിയും എല്ലാം പഠിച്ചിട്ടുണ്ടായിരിക്കും. എന്നാൽ എന്താണ് ഒരു ഗവർണറുടെ ജോലികളൊന്നും, ഒരു ഗവർണറെ തെരഞ്ഞെടുക്കുന്ന രീതി എന്താണ് എന്നും, ഗവർണറിൽ നിശ്ചിത മായിട്ടുള്ള കടമകൾ എന്തെല്ലാമാണെന്നും നമ്മളിൽ പലർക്കും ഇപ്പോഴും അറിയുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ ഒരു ഗവർണറുടെ കടമകൾ എന്തെല്ലാമാണെന്ന് നോക്കാം.

ഇന്ത്യ ഭരണസംവിധാനത്തിൽ പിന്തുടരുന്ന രീതികളാണ് വികേന്ദ്രീകരണ തത്വവും കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് സംവിധാനവും. ഒരു രാജ്യത്തിന്റെ പ്രഥമപൗരൻ രാഷ്ട്രപതിയാണ്. അതുപോലെ ഒരു രാഷ്ട്രപതി രാജ്യത്തിനുവേണ്ടി ചെയ്യുന്ന കടമകൾ എന്താണോ അതെ രീതിയിൽ സംസ്ഥാനങ്ങൾക്കു വേണ്ടി നിയമിച്ചിട്ടുള്ള ഒരു നാമമാത്ര തലവനാണ് ഗവർണർ. ഒരു രാഷ്ട്രപതി ചെയ്യുന്ന എല്ലാ സമാനമായ പ്രവർത്തികളും, ഓരോ സംസ്ഥാനങ്ങളിലേയും ഗവർണർമാരും നിർവഹിക്കുന്നു. എന്നാൽ ഒരു ഗവർണർ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായും സംസ്ഥാനങ്ങളുടെ തലവനായും ഒരേസമയം പ്രവർത്തിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ ഗവർണർ ഇരട്ട പങ്കുവഹിക്കുന്നു എന്ന് പറയാം.

Also Read  ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക നിങ്ങളുടെ പണം നഷ്ട്ടമാകും പോലീസിന്റെ മുന്നറീപ്പ്

പ്രധാനമായും ഒരു ഗവർണറുടെ ജോലികൾ എന്തെല്ലാമാണ്?

ഗവർണറുടെ ചുമതലകളെ പ്രധാനമായും നിയമനിർമ്മാണ അധികാരങ്ങൾ,ജുഡീഷ്യൽ അധികാരങ്ങൾ,ഭരണപരമായ അധികാരങ്ങൾ, രാഷ്ട്രപതിയുടെ ഭരണം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഓരോ അധികാരങ്ങളും എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാം.

ഭരണപരമായ അധികാരങ്ങൾ

ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രിയെയും മന്ത്രി സഭയെയും നിയമിക്കുന്നത് ഗവർണറാണ്. മറ്റ് ചില ഭരണനിർവഹണ ഉദ്യോഗസ്ഥരായ സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങൾ ഇവരെ നിയമിക്കുന്നതിലും ഗവർണർക്ക് പങ്കുണ്ട്.

നിയമനിർമ്മാണ അധികാരങ്ങൾ

നിയമസഭ തിരഞ്ഞെടുത്തതിനു ശേഷം ഉള്ള ആദ്യ സെഷൻസ് ഗവർണർ അഭിസംബോധന ചെയ്യുന്നതാണ്. എന്നാൽ സംസ്ഥാന പട്ടിക യെ അടിസ്ഥാനമാക്കി സംസ്ഥാന നിയമസഭയിൽ നിന്നും പാസാകുന്ന ബില്ലുകൾ രാഷ്ട്രപതി അനുമതി നൽകിയാൽ മാത്രമാണ് പ്രവർത്തി യിലേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.

Also Read  ഒരു നോട്ട് പ്രിന്റ് ചെയ്യാൻ സർക്കാറിന് ചിലവാകുന്ന കോസ്റ്റ് എത്ര എന്ന് അറിയാമോ

ജുഡീഷ്യൽ അധികാരങ്ങൾ

സംസ്ഥാനത്തെ ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. എന്നാൽ ഇതിൽ ആ സംസ്ഥാനത്തിലെ ഗവർണർക്ക് നിർണായകമായ പങ്കുണ്ട്. സബോർഡിനേറ്റ് കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നത് ഗവർണർ ആയിരിക്കും. അതുകൊണ്ടുതന്നെ ഇവർക്ക് ഹൈക്കോടതി ജഡ്ജി യുമായി ഏതെങ്കിലും രീതിയിലുള്ള നിയമ സഹായങ്ങളും, ഉപദേശങ്ങളും കൈ മാറാൻ കഴിയുന്നതാണ്.

എന്താണ് രാഷ്ട്രപതി ഭരണം?

ഒരു സംസ്ഥാനത്തിലെ സർക്കാറിന്റെ നിയന്ത്രണങ്ങൾ പരാജയപ്പെടുമ്പോൾ രാഷ്ട്രപതിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സാധിക്കുന്നതാണ്. എന്നാൽ സംസ്ഥാനത്തിലെ ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് അയക്കുമ്പോൾ മാത്രമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആയി സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഗവർണറുടെ ഒരു പ്രത്യേക രീതിയിലുള്ള വിവേചന അധികാരം ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയായി ഇതിനെ കണക്കാക്കാം.

Also Read  ഒരു നോട്ട് പ്രിന്റ് ചെയ്യാൻ സർക്കാറിന് ചിലവാകുന്ന കോസ്റ്റ് എത്ര എന്ന് അറിയാമോ

സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞാൽ രാഷ്ട്രപതി നിയോഗിച്ച ആൾ എന്ന രീതിയിൽ എല്ലാവിധ പ്രവർത്തനങ്ങളിലും ഗവർണ്ണർക്ക് പങ്കു വഹിക്കാവുന്നതാണ്. ഈ ഒരു അറിവ് പൊതു സമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യൂ


Spread the love

Leave a Comment