ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക നിങ്ങളുടെ പണം നഷ്ട്ടമാകും പോലീസിന്റെ മുന്നറീപ്പ്

Spread the love

ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഇല്ലാത്തവരായി നമുക്കിടയിൽ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ചും ബാങ്ക് ഇടപാടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും നമ്മൾ കൃത്യമായി അറിയണമെന്ന് ഇല്ല. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പണം നഷ്ടമാകാതെ ഇരിക്കുന്നതിനായി തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.ഇത്തരം കാര്യങ്ങളെപ്പറ്റി പോലീസിൽ നിന്നും അറിയിപ്പ് വന്നിട്ടുണ്ട്. എന്തെല്ലാമാണ് ബാങ്ക് അക്കൗണ്ട് ഉടമകൾ അറിഞ്ഞിരിക്കേണ്ട, അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്ന് പരിശോധിക്കാം.

നിലവിൽ ഇൻഷുറൻസ് കമ്പനികളും മൊബൈൽഫോൺ സേവനദാതാക്കളും KYC വെരിഫിക്കേഷൻ ആവശ്യത്തിനായി കസ്റ്റമേഴ്സിന്റെ വിവരങ്ങൾ കലക്ട് ചെയ്യുന്നുണ്ട്. ഇതിനായി ഉപയോക്താക്കളുടെ പാൻ കാർഡ്,ആധാർ കാർഡ് വിവരങ്ങൾ ആണ് പങ്കു വെക്കേണ്ടി വരാറുള്ളത്. എന്നാൽ ഓൺലൈനായി തട്ടിപ്പ് നടത്തുന്ന പലരും ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കാനാണ് എന്ന പേരിൽ വ്യാജേനെ വിളിച്ച് , പണം തട്ടിപ്പ് നടത്തുന്നുണ്ട്.

ഇത്തരത്തിൽ കെവൈസി വെരിഫിക്കേഷൻ എന്ന പേരിൽ അയച്ചു തരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ വഴി PIN, OTP നമ്പറുകൾ ചോദിക്കുകയും അത് നൽകുന്നതുവഴി സാമ്പത്തിക തട്ടിപ്പ് നടക്കുകയും ചെയ്യുന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ പിൻ, OTP  എന്നിവ ഒരിക്കലും മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ പാടുള്ളതല്ല. ഇത്തരം കാര്യങ്ങൾ പറഞ്ഞ് ബാങ്കുകളുടെ പേരിൽ കോൾ വരികയാണെങ്കിൽ തീർത്തും അവ വ്യാജേന ആണെന്ന് തിരിച്ചറിയുകയും വിവരങ്ങൾ കൈമാറാതെ ഇരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യണം.

Also Read  ഇന്ത്യൻ ഭരണഘടനയിൽ ഗവർണറുടെ ചുമതലകൾ എന്തൊക്കെയാണ്?

ഫോണിലേക്ക് വരുന്ന അറിയാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ മെസ്സേജുകൾ, ഇമെയിലുകൾ എന്നിവ വളരെയധികം ശ്രദ്ധയോടുകൂടി മാത്രം കൈകാര്യം ചെയ്യുക. ബാങ്ക് ഇടപാട് സംബന്ധിച്ച ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് വിവരങ്ങൾ, OTP, PIN  നമ്പർ എന്നിവ ഒന്നുംതന്നെ കസ്റ്റമർ കെയർ ഏജന്റ്മായി പങ്ക് വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിലവിൽ കോവിഡ് വാക്സിൻ രജിസ്റ്റർചെയ്യാൻ ആണെന്നുള്ള പേരിൽ ഒരു വെബ്സൈറ്റ് വഴി ഉപയോക്താക്കളിൽനിന്ന് ഓ ടി പി ശേഖരിച്ച് വലിയ രീതിയിലുള്ള പണം തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഈയൊരു കാര്യം പ്രത്യേകം മനസ്സിൽ വയ്ക്കുക.

Also Read  ഒരു നോട്ട് പ്രിന്റ് ചെയ്യാൻ സർക്കാറിന് ചിലവാകുന്ന കോസ്റ്റ് എത്ര എന്ന് അറിയാമോ

കെവൈസി വിവരങ്ങൾ കളക്ട് ചെയ്യുന്നതിനായി ഫോൺ നമ്പറിലേക്ക് വരുന്ന മെസ്സേജുകൾ, ഇമെയിൽ എന്നിവ ലിങ്ക് അയച്ചു തന്നു ഫിൽ ചെയ്യാനായി ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇത്തരം ഓൺലൈൻ ഫോമുകളിൽ ഒരു കാരണവശാലും വിവരങ്ങൾ നൽകാതിരിക്കുക. അതോടൊപ്പം തന്നെ ആധാർ കാർഡ്, പാൻ കാർഡ് വിവരങ്ങളും പങ്കുവെക്കാൻ പാടുള്ളതല്ല. ഫോൺ ലാപ്ടോപ് എന്നിവയിൽ വിലയേറിയ വിവരങ്ങൾ സൂക്ഷിക്കുന്നതിനാൽ തന്നെ, ഇത്തരത്തിലുള്ള ഫോം ഫിൽ ചെയ്യുന്നതുവഴി അത്തരം ഡാറ്റകൾ നഷ്ടപ്പെടുന്നതിനും കാരണമാകും.

ഇവയ്ക്കുപുറമേ കെവൈസി വെരിഫിക്കേഷൻ നടത്തുന്നതിനായി അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതും കുറവല്ല. ഇതുവഴി ചിലപ്പോൾ നിങ്ങളുടെ ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പിലെ സ്ക്രീൻ വിവരങ്ങൾ ഷെയർ ചെയ്യപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഉപകരണത്തിൽ സൂക്ഷിച്ചിട്ടുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്തുന്ന തിനും കാരണമാകാം. ഫോണുകളിൽ ഏത് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിന് മുൻപ് ആയും ആ അപ്ലിക്കേഷൻ എത്രമാത്രം ജനുവിൻ ആണ് എന്ന് പരിശോധിക്കുക. വാട്സ്ആപ്പ്, മെസ്സേജുകൾ എന്നിവ മുഖാന്തരം ലഭിക്കുന്ന ആപ്ലിക്കേഷൻ ലിങ്കുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് വഴി ഡിജിറ്റൽ വാലറ്റുകൾ ആക്സസ്സ് ചെയ്യാനും പണം നഷ്ടപ്പെടുന്നതിനും ചിലപ്പോൾ കാരണമാകും.

Also Read  ഒരു നോട്ട് പ്രിന്റ് ചെയ്യാൻ സർക്കാറിന് ചിലവാകുന്ന കോസ്റ്റ് എത്ര എന്ന് അറിയാമോ

ബാങ്കുകൾ,സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എന്ന രീതിയിൽ വരുന്ന ഇ-മെയിൽ,ലിങ്ക്, മെസേജ് എന്നിവ ഒന്നും തന്നെ ക്ലിക്ക് ചെയ്യാതിരിക്കുക. ഇതുവഴി ചിലപ്പോൾ നിങ്ങളുടെ ഫോണിൽ വ്യാജ അപ്ലിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യപ്പെടുകയും അതുവഴി പണം നഷ്ടമാകുന്നതിന് കാരണമാവുകയും ചെയ്തേക്കാം.

കെവൈസി അപ്ഡേറ്റ് ചെയ്യാനാണ് എന്ന പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ബാങ്കിൽ നിന്നും ലഭിക്കുന്ന മെസ്സേജുകൾ വഴി QR കോഡ് ലഭിക്കുകയും അത് സ്കാൻ ചെയ്യുന്നതുവഴി അക്കൗണ്ടിൽ നിന്ന് പണം നഷ്ടം ആവാനുള്ള സാധ്യതയുമുണ്ട് . ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പുകളിൽ പെടാതെ വളരെ സുരക്ഷിതമായി തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സൂക്ഷിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഈ ഓർ അറിവ് പൊതു സമൂഹത്തിനായി ഷെയർ ചെയ്യുക …


Spread the love

Leave a Comment