ഒരു നോട്ട് പ്രിന്റ് ചെയ്യാൻ സർക്കാറിന് ചിലവാകുന്ന കോസ്റ്റ് എത്ര എന്ന് അറിയാമോ

Spread the love

നമ്മളെല്ലാവരും ദിനംപ്രതി ഉപയോഗിക്കുന്ന കറൻസികളാണ് 200,500 2000 രൂപ നോട്ടുകൾ എന്നാൽ നമ്മളിൽ പലർക്കും അറിയാത്ത ഒരു കാര്യമുണ്ട് അതായത് ഈ കറൻസികൾ എല്ലാം പ്രിന്റ് ചെയ്യുന്നതിന് എത്ര രൂപയാണ് ഈടാക്കുന്നത് എന്ന്. ഇന്ത്യയിൽ ഒരു രൂപ നോട്ട് ഒഴികെ എല്ലാ നോട്ടുകളും അച്ചടിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആണ് എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ റിസർവ് ബാങ്ക് പുറത്തിറക്കിയ ഈ വർഷത്തെ കണക്കു പ്രകാരം പറയപ്പെടുന്നത് ഒരു 200 രൂപ നോട്ട് അച്ചടിക്കുന്നതിന് 2.93 രൂപ നിരക്കിലാണ് പ്രിന്റിംഗ് കോസ്റ്റ് വരുന്നത് എന്നാണ്. ഇത്തരത്തിൽ ഓരോ നോട്ടുകൾക്കും അതിന്റെ തായ പ്രിന്റിംഗ് കോസ്റ്റ് നൽകേണ്ടതുണ്ട്. വ്യത്യസ്ത നോട്ടുകളും അവയുടെ പ്രിന്റിംഗ് കോസ്റ്റും എത്രയാണെന്ന് പരിശോധിക്കാം.

500 രൂപയുടെ ഒരു നോട്ട് പ്രിന്റ് ചെയ്യുന്നതിനായി പ്രിന്റിംഗ് കോസ്റ്റ് ആയി നൽകേണ്ടിവരുന്നത് 2 രൂപ 94 പൈസയും, 2000 രൂപയുടെ ഒരു നോട്ട് പ്രിന്റ് ചെയ്യുന്നതിനായി ആവശ്യമായി വരുന്ന പ്രിന്റിംഗ് കോസ്റ്റ് 3 രൂപ 54 പൈസയുമാണ്.

Also Read  ഇന്ത്യൻ ഭരണഘടനയിൽ ഗവർണറുടെ ചുമതലകൾ എന്തൊക്കെയാണ്?

ഇന്ത്യയിൽ എല്ലാ പുതിയ നോട്ടുകളുടെ യും അതായത് ഒരു രൂപ നോട്ട് ഒഴികെയുള്ള എല്ലാ നോട്ടുകളുടെയും അവകാശം സംക്ഷിപ്തം ആയിട്ടുള്ളത് റിസർബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമാണ്. എന്നാൽ ഒരു രൂപ നോട്ടുകൾ അച്ചടിക്കുന്നതിനുള്ള അവകാശം ഫിനാൻസ് മിനിസ്റ്ററിയുടെടെ കീഴിൽ ആണ്, അതുകൊണ്ടുതന്നെ ഒരു രൂപ നോട്ടിൽ ഫിനാൻസ് സെക്രട്ടറി സൈൻ ചെയ്യേണ്ടതുണ്ട്. ബാക്കി എല്ലാ നോട്ടുകളും റിസർവ് ബാങ്ക് ഗവർണർ ആണ് ഒപ്പ് ഇടുക.

ഒരു 200 രൂപ നോട്ട് അച്ചടിക്കുന്നതിന് ആവശ്യമായ പ്രിന്റിംഗ് കോസ്റ്റ് 2.93 ആണ് എന്ന് നമ്മൾ മനസ്സിലാക്കി. ഇത്തരത്തിൽ ഇന്ത്യയിൽ ആകെ 178 കോടി രൂപക്കുള്ള നോട്ടുകളാണ് പ്രിന്റ് ചെയ്യപ്പെടുന്നത്. ആകെ നോട്ടുകൾ പ്രിന്റ് ചെയ്യുന്നതിന് ആവശ്യമായിവരുന്ന പ്രിന്റിംഗ് കോസ്റ്റ് എന്ന് പറയുന്നത് 522.8 കോടി രൂപയാണ്.

Also Read  ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക നിങ്ങളുടെ പണം നഷ്ട്ടമാകും പോലീസിന്റെ മുന്നറീപ്പ്

500 രൂപ നോട്ടുകളുടെ കണക്കുകൾ പരിശോധിച്ചാൽ ഒരു നോട്ട് പ്രിന്റ് ചെയ്യുന്നതിനുള്ള കോസ്റ്റ് എന്നുപറയുന്നത് 2.94 ആണ്. ഇത്തരത്തിൽ ആകെ പ്രിന്റ് ചെയ്യുന്ന 500 രൂപ നോട്ടുകളുടെ എണ്ണം 1695.7 കോടിയാണ്. ഇതിനായി ചിലവഴിക്കേണ്ടി വരുന്ന പ്രിന്റിംഗ് കോസ്റ്റ് 4968.84 കോടി രൂപയാണ്. ഇതിൽ നിന്നും മനസ്സിലാക്കാവുന്ന കാര്യം ഒരു 500 രൂപ നോട്ട് പ്രിന്റ് ചെയ്യുമ്പോൾ ഗവൺമെന്റിന് ലഭിക്കുന്നത് 497 രൂപയുടെ ലാഭവും ബാക്കിവരുന്ന തുക പ്രിന്റിംഗ് കോസ്റ്റ് ആണ് എന്നതുമാണ്.

ഒരു രണ്ടായിരം രൂപ നോട്ട് പ്രിന്റ് ചെയ്യുന്നതിന് ആവശ്യമായ പ്രിന്റിംഗ് കോസ്റ്റ് 3.54 ആണ്. ഇത്തരത്തിൽ ആകെ പ്രിന്റ് ചെയ്യുന്നത് 1293.6 കോടി രൂപയ്ക്കുള്ള 2000 നോട്ടുകളാണ്. ഇതിനായി ചിലവഴിക്കേണ്ടി വരുന്ന പ്രിന്റിംഗ് കോസ്റ്റ് 1293.6 കോടി രൂപയാണ്. 2016 വരെ 2000 രൂപ നോട്ടുകൾക്ക് പകരം 1,000 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത് എന്നാൽ നോട്ട് നിരോധനം പ്രാബല്യത്തിൽ വന്നതോടെ ആയിരം രൂപ നോട്ടുകൾ ഇല്ലാതാവുകയും അതിനുപകരം 2000 രൂപ നോട്ടുകൾ പുറത്തിറക്ക പെടുകയും ചെയ്തു.

Also Read  ഇന്ത്യൻ ഭരണഘടനയിൽ ഗവർണറുടെ ചുമതലകൾ എന്തൊക്കെയാണ്?

ഇത്തരത്തിൽ ഒരു നോട്ട് പ്രിന്റ് ചെയ്യുന്നതിന് ആവശ്യമായ തുക പേപ്പർ, ഇങ്ക്, സേഫ്റ്റി ത്രെഡ്, മെഷീൻ എന്നിവയ്ക്ക് വേണ്ടിയാണ് ചെലവഴിക്കപ്പെടുന്നത്. നോട്ട് പ്രിന്റ് ചെയ്യുന്നതിന് ആവശ്യമായ പേപ്പർ, ഇങ്ക് എന്നിവ ആർബിഐ ഇംപോർട്ട് ചെയ്താണ് ഉപയോഗിക്കുന്നത്. നിത്യജീവിതത്തിൽ 200,500, 2000 രൂപ നോട്ടുകളുടെ ഉപയോഗം നമുക്ക് വരുന്നുണ്ടെങ്കിലും ഇത്തരത്തിൽ ഒരു നോട്ട് പ്രിന്റ് ചെയ്യുന്നതിന് ആവശ്യമായ പ്രിന്റിംഗ് കോസ്റ്റ് എത്രയാണെന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇവിടെ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.


Spread the love

Leave a Comment