A/C ഒരു ദിവസം ഉപയോഗിച്ചാൽ എത്ര രൂപയുടെ വൈദുതി ചിലവാകും എ സി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും ഉപകാരപ്രദം

Spread the love

ഇന്ന് ഏസി ഉപയോഗിക്കാത്ത വീടുകൾ കുറവാണ് എന്ന് തന്നെ പറയാം. എന്നാൽ പലർക്കും ഒരു ദിവസം ഏസി ഉപയോഗിക്കുന്നതിലൂടെ നഷ്ടമാകുന്ന കറണ്ട് എത്രയാണെന്ന് അറിയുന്നുണ്ടാവില്ല. എന്ന് മാത്രമല്ല മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളെ വച്ച് കമ്പയർ ചെയ്യുകയാണെങ്കിൽ ഏസി ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ കറണ്ട് കൺസപ് ഷൻ നടക്കുന്നതിനും ഇത് വലിയ ഒരു തുക കറണ്ട് ബില്ല് ആയി വരുന്നതിനും കാരണമാകാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിൽ AC ഉപയോഗിക്കുമ്പോൾ എത്ര യൂണിറ്റ് കറണ്ട് ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാണ് ഇവിടെ പറയുന്നത്.

കുറച്ചു കാലത്തിനു മുൻപ് എസി വാങ്ങുമ്പോൾ അതിൽ സ്റ്റാർ റേറ്റിംഗ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വാങ്ങുന്ന AC യിൽ സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ടെങ്കിലും മുൻപ് വാങ്ങിയിരുന്ന ac യിൽ കൂളിംഗ് കപ്പാസിറ്റി 12000 ആണെങ്കിൽ അത് വൺ ടൺ AC യെ ആണ് കാണിക്കുന്നത്. മുൻപത്തെ എസി കളിൽ പവർ കൺസെപ്‌ഷൻ വാട്സിൽ കാണിച്ചിരുന്നു.

ഇൻവെർട്ടർ എസി കളിൽ പവർ കൺസ്പ്ക്ഷൻ കാണിക്കുന്നതിന് പകരം ഒരു വർഷം ഉപയോഗിക്കുമ്പോൾ എത്ര യൂണിറ്റ് സേവ് ചെയ്യാം എന്നാണ് കാണിക്കുന്നത്. ഒരു എസി ഫുൾ കംപ്രസറിൽ തന്നെയാണ് വർക്ക് ചെയ്യുന്നത് എങ്കിൽ 1000 വാട്സ് എടുക്കുന്നതാണ്. ലോഡ് കുറയുന്നതിനനുസരിച്ച് ഇലക്ട്രിസിറ്റി ബില്ലും കുറയുന്നതാണ്. ഇൻവെർട്ടർ എസി കളുടെ ഇൻഡോറിൽ അല്ല മറിച്ച് ഔട്ട്ഡോർ ആയിരിക്കും സ്റ്റിക്കർ കാണുക. ആറുമണിക്കൂർ ഏസി ഉപയോഗിക്കുകയാണ് എങ്കിൽ യാത്രയിലെ ടെമ്പറേച്ചർ 30 ആയാൽ 24 ഡിഗ്രിയിൽ എസി സെറ്റ് ചെയ്താൽ രണ്ടു മുതൽ മൂന്നു മണിക്കൂർ വരെയാണ് കംപ്രസർ വർക്ക് ചെയ്യുക.

Also Read  പകുതിയിൽ കുറഞ്ഞ വിലയിൽ എല്ലാ തരം യൂസ്ഡ് ഐഫോണുകളും ഇവിടുന്ന് വാങ്ങാം

കംപ്രസർ വർക്ക് ചെയ്യുന്നത് മാത്രം നോക്കിയാൽ തന്നെ അത് 1000 വാട്സ് ഉണ്ടായിരിക്കുന്നതാണ്. അപ്രകാരം ഒരു നോർമൽ എസിയിൽ 3യൂണിറ്റ് കറണ്ട് നഷ്ടമാകുന്ന താണ്. ഇൻവെർട്ടർ എസി ആണെങ്കിൽ ഏകദേശം രണ്ടര യൂണിറ്റ് കറണ്ട് ആണ് നഷ്ടമാകുക. അതിനാൽ നിങ്ങളുടെ ഒരു ഇരുനില വീടാണെങ്കിൽ ടെമ്പറേച്ചറിൽ വ്യത്യാസം വരുന്നതാണ്. അതുപോലെ മുകളിൽ ഷീറ്റ് ഇടാത്ത വീടുകളാണെങ്കിൽ ടെമ്പറേച്ചർ കൂടുതൽ അനുഭവപ്പെടുന്നതിന് കാരണമാകാറുണ്ട്.

ഇത് എസി വർക്ക് ചെയ്യിപ്പിക്കുന്നതിനുള്ള സമയം കൂടുന്നതിന് കാരണമാകുന്നു. കംപ്രസറിനു ലോഡ് കൂടുന്നതനുസരിച്ച് ഹീറ്റ് കാൽക്കുലേഷനിലും വ്യത്യാസം വരുന്നതാണ്. ടെമ്പറേച്ചർ സെറ്റ് ചെയ്യുമ്പോൾ 24 തന്നെ സെറ്റ് ചെയ്യുന്നതിനായി ശ്രദ്ധിക്കുക. കാരണം ഓരോ ഡിഗ്രി കുറയുമ്പോഴും ഇത് കറണ്ട് ബില്ല് കൂടുന്നതിന് കാരണമാകും. AC ഉപയോഗിക്കുമ്പോൾ ടെലിസ്കോപ്പിക് താരിഫിൽ ഉപയോഗിക്കുന്നതിനായി ശ്രദ്ധിക്കുക. ഒരു ദിവസത്തിൽ 6 മണിക്കൂർ എസി ഓടുമ്പോൾ അതിൽ മൂന്ന് മണിക്കൂറെങ്കിലും കംപ്രസ്സർ വർക്ക് ചെയ്യുകയും അതു വഴി 90 യൂണിറ്റ് കറണ്ട് ചിലവഴിക്കേണ്ടി വരികയും ചെയ്യുന്നു.

Also Read  വൻ വിലക്കുറവിൽ എല്ലാ തരം ഐഫോണുകൾ കുറഞ്ഞ വിലയിൽ വാറണ്ടി ഉൾപ്പടെ ലഭിക്കുന്ന സ്ഥലം | അതും നമ്മുടെ കേരളത്തിൽ

കറണ്ട് ബില്ല് വന്നു കഴിഞ്ഞാൽ എത്ര യൂണിറ്റ് കറണ്ട് ഉപയോഗിച്ചിട്ടുണ്ട് എന്ന് നോക്കി അത് ഒരു കലണ്ടറിൽ എഴുതി വയ്ക്കുകയാണെങ്കിൽ 500 യൂണിറ്റിൽ താഴെ ആക്കുന്നതിനായി ശ്രമം നടത്താവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഒരു ദിവസത്തെ ബില്ലിൽ തന്നെ എട്ടു രൂപയോളം വ്യത്യാസം വരുന്നതാണ്. ഓരോ 50 യൂണിറ്റിനും ആണ് കെഎസ്ഇബി പൈസ കണക്കാക്കുന്നത്.

അതായത് ടെലസ്കോപപ്പിക് താരിഫിൽ ഒരു മാസത്തേക്ക് 250 യൂണിറ്റ് കറണ്ട് ആണ് ലഭിക്കുക. എന്നാൽ രണ്ടു മാസത്തെ ഉപയോഗം 500 യൂണിറ്റിന് മുകളിലായാൽ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ല എന്ന് മാത്രമല്ല ഇത് നോൺ ടെലിസ്കോപിക് താരിഫിലേക്ക് മാറുന്നു. അതുപോലെ 60 ദിവസത്തിൽ കെഎസ്ഇബി റീഡിങ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഇല്ല എങ്കിൽ ഓട്ടോമാറ്റിക് ആയി തന്നെ ഇത് ടെലിസ്കോപിക് താരിഫിൽ നിന്നു നോൺ ടെലിസ്കോപ്പിക് താരിഫിലേക്ക് മാറുന്നതാണ്.

ഏസിയുടെ സ്റ്റിക്കറിൽ നൽകിയിട്ടുള്ള വാട്ടേജ് എത്രയാണെന്ന് കൃത്യമായി നോക്കുക. ഇതുപയോഗിച്ച് നിങ്ങൾക്ക് എത്രമാത്രം വൈദ്യുതി ഉപയോഗിച്ചുകൊണ്ടാണ് എസി വർക്ക് ചെയ്യുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. രാത്രി സമയത്ത് എസി ഉപയോഗിക്കുമ്പോൾ പുറത്തെ ടെമ്പറേച്ചറിൽ നിന്ന് ആറ് ഏഴ് ഡിഗ്രി കുറച്ച് ടെമ്പറേച്ചർ സെറ്റ് ചെയ്യാനായി ശ്രദ്ധിക്കുക.

ഒരു ദിവസം മൂന്ന് യൂണിറ്റ് കറണ്ട് ഉപയോഗപ്പെടുത്തുന്ന രീതിയിൽ മാത്രം ഉപയോഗം കുറയ്ക്കാനായി ശ്രദ്ധിക്കുക. നിങ്ങൾ ടെമ്പറേച്ചർ സെറ്റ് ചെയ്യുമ്പോൾ 18 ലാണ് വെക്കുന്നത് എങ്കിൽ ഒരു ദിവസം തന്നെ ഏകദേശം 6 യൂണിറ്റ് കറണ്ട് പോകുന്നതിന് കാരണമാകും.ഇങ്ങനെ പോകുമ്പോൾ ഏകദേശം 180 യൂണിറ്റ് കറണ്ട് ആണ് ഒരു മാസത്തേക്ക് നഷ്ടമാകുന്നത്.

Also Read  വാട്ട്സാപ്പിലൂടെ എങ്ങനെ പണം അയക്കാം,പണം സ്വീകരിക്കാം? | വീഡിയോ കാണാം

ഏ സി ക്ക് വേണ്ടി മാത്രം രണ്ടുമാസത്തേക്ക് 360 യൂണിറ്റ് കറണ്ട് ആണ് ഇത്തരത്തിൽ നഷ്ടപ്പെട്ടു പോകുക. ഏ സി വെക്കുന്ന റൂമിലെ ഉപകരണങ്ങൾക്ക് അനുസരിച്ച് ഹീറ്റ് ലോഡ് വർദ്ധിക്കുന്നതിന് കാരണമാകാറുണ്ട്.അത് പോലെ ഒരു റൂമിൽ ഉറങ്ങുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയും കൂളിംഗ് വ്യത്യാസം വരുന്നതാണ്. നിങ്ങളുടെ റൂം അളവിന് അനുസരിച്ച് കൂളിംഗ് നൽകുന്ന എസി തിരഞ്ഞെടുക്കുമ്പോൾ മാത്രമാണ് നിങ്ങൾക്ക് കറണ്ട് ബില്ല് ലാഭിക്കാനായി സാധിക്കുകയുള്ളൂ. എ സി ക്ക് വേണ്ടി ഒരു ദിവസം മൂന്ന് യൂണിറ്റ് കറണ്ട് മാത്രം ഉപയോഗിക്കുന്ന രീതിയിൽ ടെമ്പറേച്ചർ സെറ്റ് ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കണം.

നിങ്ങളുടെ റൂമിലെ എസിയുടെ വാട്സ്, ടെമ്പറേച്ചർ, ഉപയോഗിക്കുന്ന സമയം എന്നിവയെ അടിസ്ഥാനമാക്കിയാണ് എത്ര കറണ്ട് ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുക. അതുകൊണ്ടുതന്നെ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment