കാറുകൾ ഇഷ്ടപ്പെടുന്നവർ എല്ലാം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ഒരു കാർ ആണ് ലംബോർഗിനി. എന്നാൽ പലപ്പോഴും ഒരു സാധാരണക്കാരന് കൈപിടിയിലൊതുങ്ങാത്ത വില നൽകേണ്ടിവരും ഒരു ലംബോർഗിനി സ്വന്തമാക്കണമെങ്കിൽ, അതു കൊണ്ടു തന്നെ നമ്മളിൽ പലരും അത് ഒരു സ്വപ്നമായി മനസ്സിൽ നിന്നും കളയുകയാണ് പതിവ്, എന്നാൽ ലംബോർഗിനി എന്ന തന്റെ സ്വപ്നം സ്വന്തമായി നിർമ്മിച്ച് കൊണ്ട് സാക്ഷാത്കരിച്ചിരിക്കുക യാണ് അനസ് എന്ന യുവാവ് . എന്തെല്ലാമാണ് അനസ് നിർമ്മിച്ച ഈ ലംബോർഗിനിയുടെ പ്രത്യേകതകൾ എന്ന് നോക്കാം.
സേനാപതി സ്വദേശി കേളംകുഴക്കൽ അനസ് ആണ് സ്വന്തമായി ഒരു ലംബോർഗിനി നിർമ്മിച്ചുകൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സാധാരണ ഒരു ലംബോർഗിനി എങ്ങനെയാണോ അതേ രൂപത്തിലാണ് അനസിന്റെയും ലംബോർഗിനി.ഒന്നര വർഷത്തെ പരിശ്രമം കൊണ്ട് ഏകദേശം രണ്ട് ലക്ഷം രൂപ ചെലവിലാണ് കാറിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
കണ്ടു മാത്രം പരിചയമുള്ള ഒരു കാർ ഏറെ നാളത്തെ പരിശ്രമം കൊണ്ട് സ്വന്തമായി നിർമ്മിച്ചു എടുക്കുകയാണ് ചെയ്തത്. ആലുവയിലെ ഒരു ഷോറൂമിൽ വെച്ചാണ് ആദ്യമായി ലംബോർഗിനി കണ്ടത് എന്നാണ് അനസ് പറയുന്നത്. ആദ്യനോട്ടത്തിൽ തന്നെ ഇഷ്ടമായതുകൊണ്ട് എന്നെങ്കിലും ഈ കാർ സ്വന്തമാക്കണമെന്നു മനസ്സിൽ കരുതുകയും ചെയ്തു.എന്നാൽ രണ്ടര കോടിയോളം രൂപ മുടക്കി ഒരു ലംബോർഗിനി സ്വന്തമാക്കുക എന്നത് സാധിക്കാത്ത കാര്യമാണ് എന്ന തിരിച്ചറിവ് സ്വന്തമായി ഒരു ലംബോർഗിനി നിർമിക്കുന്ന തിൽ എത്തിച്ചേർന്നു.
ഒരുപാട് തവണ ആവർത്തിച്ചു ചെയ്തുകൊണ്ടാണ് ഇത്രയും പെർഫെക്ഷനിൽ കാറിന്റെ നിർമാണം എത്തിച്ചത്. ഒരു പഴയ പൾസർ ബൈക്കിന്റെ 110 സിസി എൻജിൻ ഉപയോഗിച്ചാണ് കാറിന്റെ എന്ജിൻ നിർമ്മിച്ചിട്ടുള്ളത്.ഫ്രണ്ട് റിവേഴ്സ് ക്യാമറകൾ, പവർ വിൻഡോ,ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ ഒരു ആഡംബര വാഹനത്തിന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കാർ നിർമിച്ചിട്ടുള്ളത്.
സാധാരണ ലംബോർഗിനിക്ക് ഇല്ലാത്ത സൺ റൂഫ് കൂടി ഘടിപ്പിച്ച തോടെ കാറിന്റെ നിർമ്മാണ മികവ് കൂടി.വാഹനത്തിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത് പഴയ ഫ്ലക്സുകൾ കൊണ്ടാണ്.യൂട്യൂബിന്റെ സഹായത്തോടെ ടെമ്പ്ലേറ്റ് നിർമ്മിച്ചാണ് വണ്ടിയുടെ സ്ട്രക്ചർ നിർമ്മിച്ചത്.അതിനുശേഷംസ്‌ട്രക്ച്ചറിന്റെ അളവിന് അനുയോജ്യമായ രീതിയിലാണ് ചെയ്സ് നിർമ്മിച്ചെടുതത്.
കോൺഗ്രീറ്റിങ്ങിനു ഉപയോഗിക്കുന്ന 6mm കമ്പി ഉപയോഗിച്ചാണ് ബോഡിയുടെ സ്ട്രക്ചർ മുഴുവനായും നിർമ്മിച്ചെടുത്തത്. സ്കെൽറ്റണിനു മുകളിലായി മൂന്നു ലെയറിൽ ഫ്ലക്സ് ഒട്ടിച്ചിരിക്കുകയാണ് ചെയ്തത്.മാരുതി 800 കാറിന്റെ സ്റ്റീയറിംഗ് ബോക്സും, മോമോ എന്ന കമ്പനിയുടെ സ്റ്റീറിങ്ങും ആണ് ലംബോർഗിനിയുടെ സ്റ്റീയറിംഗ് രൂപത്തിൽ ആക്കി മാറ്റിയത്.
സ്വന്തമായി ഒരു ലംബോർഗിനി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് അനസ് പന്തൽ പണിക്കും കാറ്ററിംഗ് ജോലിക്കും പോയി ആണ് വരുമാനം കണ്ടെത്തിയത്.അനസി നെ തേടി ബാംഗ്ലൂരിൽ നിന്നും ലംബോർഗിനി ഓഫീസിലെ വിളിയും എത്തി എന്നത് ഇരട്ടി മധുരം നൽകുന്നു. എംബിഎ ബിരുദധാരിയായ അനസിന് സ്വന്തം വീട് എന്നതാണ് അടുത്ത സ്വപ്നം.സ്വപ്നം കാണുക മാത്രമല്ല സ്വന്തമായ പരിശ്രമം കൂടി ഉണ്ടെങ്കിൽ ഉറപ്പായും ആ സ്വപ്നം നേടിയെടുക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് അനസ് എന്ന ഈ ചെറുപ്പക്കാരൻ.