ടാറ്റയുടെ കുടുംബത്തിൽ നിന്ന് ഇതാ ഒരു പുതിയ കാർ കൂടി പുറത്തിറങ്ങുന്നു. അതും തികച്ചും ഏതൊരു സാധാരണക്കാരനും സ്വന്തമാക്കാൻ കഴിയുന്ന വിലയിൽ, എല്ലാ ക്വാളിറ്റിയും ഉറപ്പു വരുത്തി കൊണ്ട് തന്നെ.TATA PIXEL എന്ന് പേരിട്ടിരിക്കുന്ന ഈ കാറിന്റെ മറ്റു സവിശേഷതകൾ എന്തെ ല്ലാം ആണ് എന്ന് നോക്കാം.
തികച്ചും യൂറോപ്യൻ സ്റ്റൈൽ ഉൾക്കൊണ്ടു കൊണ്ട് നിർമിച്ചിരിക്കുന്ന ഈ കാർ ഒരു കുടുംബത്തിലെ 4 പേർക്ക് സഞ്ചരിക്കാവുന്ന രീതിയിൽ ആണ് പുറത്തിറക്കുന്നത്.
28KM മൈലേജ് തരുന്ന TATA Pixel ആദ്യമായി ലോഞ്ച് ചെയ്തത് ജനീവയിൽ നടന്ന ടാറ്റയുടെ 81st മോട്ടോർ ഷോയിൽ ആയിരുന്നു.ഇതിന്റെ മൈലേജ് എന്ന് പറയുന്നത് 28km ആണ്.
അത് പോലെ 1.2 ൽ ഡീസൽ engine ആണ് വരുന്നത്.യൂറോപ്യിൻ മാർക്കറ്റ് ഉദ്ദേശിച്ചു കൊണ്ട് പുറത്ത് ഇറക്കിയ ഈ കാർ മുകളിലോട്ട് തുറക്കുന്ന രീതിയിൽ ആണ് അവിടെ രൂപ കല്പന ചെയ്യുന്നത് എങ്കിലും ഇന്ത്യയിൽ ഇത് വരുന്നത് സാധാരണ മോഡലിൽ ആയിരിക്കും.
റിയർ എഞ്ചിനീയർഡ് ആയ ഈ കാർ നാനോ എന്ന അതെ കോൺസെപ്റ്റിന്റെ അഡ്വാൻസ്ഡ് വേഷൻ ആയി കണക്കാക്കുന്നു.അടുത്ത് തന്നെ പുറത്തിറക്കപെടും എന്ന് കരുതുന്ന ഈ കാറിന്റെ വില 2-2.8 lakhs വരെയാണ് പ്രതീക്ഷിക്കുന്നത്.