അത്യാവശ്യഘട്ടത്തിൽ പണത്തിനായി നമ്മൾ പലരീതിയിലും ബുദ്ധിമുട്ടാറുണ്ട്. എന്നാൽ പൈസക്കായി ലോണുകളെയും മറ്റും ആശ്രയിക്കുകയാണെങ്കിൽ അതിന്റെ പുറകിൽ ഒരുപാട് നൂലാമാലകളും ഉണ്ടായിരിക്കും. നിങ്ങളുടെ കയ്യിൽ സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കിൽ അതിന്റെ ആർ സി ഉപയോഗിച്ച് ഒരു ദിവസം കൊണ്ട് തന്നെ എങ്ങിനെ ലോൺ സ്വന്തമാക്കാം എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
നിങ്ങൾ സ്വന്തമായി ഒരു വാഹനം ഉള്ള ആളാണെങ്കിൽ അതുപയോഗിച്ചു കൊണ്ട് ഒരു ലോൺ സ്വന്തമാക്കുന്നതിന് നിങ്ങൾക്ക് ആവശ്യമായിട്ടുള്ള പ്രധാന രേഖകൾ വാഹനത്തിന്റെ ആർസി ഓണറുടെ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ചെക്ക് ലീഫ്, സ്ഥലത്തിന്റെ നികുതി രസീത്, ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോ ഇത്രയുമാണ് വാഹനത്തിന്റെ ഓണറുടെ രേഖകളായി സമർപ്പിക്കേണ്ടത്.
ഇവകൂടാതെ വാഹനത്തിന്റെ ഒറിജിനൽ ആർസി ബുക്ക് അതും ബാധ്യതകൾ ഒന്നും ഇല്ല എന്ന് തെളിയിക്കണം, വാഹനത്തിന്റെ ഇൻഷുറൻസ് പൊലൂഷൻ സർട്ടിഫിക്കറ്റ്, 200 രൂപയുടെ ഒരു സ്റ്റാമ്പ് പേപ്പർ, നിങ്ങൾക്ക് വിശ്വസ്തനായ ഒരാളെ ഗ്യാരണ്ടർ ആയി നിർത്തേണ്ടതുണ്ട്. ആ വ്യക്തിയുടെ ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോ, ഏതെങ്കിലും ഒരു ഐഡി പ്രൂഫ് ഇത്രയും ആണ് ആവശ്യമായിട്ടുള്ളത്.
ലോണിന് അപ്ലൈ ചെയ്യാൻ പോകുന്നതിനു മുൻപായി വാഹനം അവരെ കാണിക്കേണ്ടത് ആയി ഉണ്ട്. അതുകൊണ്ട് തീർച്ചയായും വാഹനം കൊണ്ടുപോകുന്നതിനായി ശ്രദ്ധിക്കുക. ലോണിനായി അപേക്ഷിക്കുമ്പോൾ ആർ സി ഉപയോഗിച്ചുകൊണ്ട് ലോൺ നൽകുന്ന നിങ്ങളുടെ സിറ്റിയിൽ ഉള്ള സ്ഥാപനം ഏതാണെന്ന് കണ്ടെത്തി മുകളിൽ പറഞ്ഞ എല്ലാ രേഖകളും കൈവശം വച്ചു കൊണ്ട് ലോണിനായി അപേക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ വാഹനത്തിന്റെ ഇയർ, മോഡൽ എന്നിവയെ അടിസ്ഥാനപ്പെടുത്തി കൊണ്ടാണ് ലോൺ തുക നിശ്ചയിക്കപ്പെടുന്നത്. എന്നാൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരത്തിൽ ആർസി വെച്ചുകൊണ്ട് ഒരു ലോൺ എടുക്കുകയാണെങ്കിൽ അതിന്റെ പലിശ നിരക്ക് വളരെ കൂടുതലായിരിക്കും.
മാസ അടവുകൾ ആയാണ് ലോൺ തുക തിരിച്ച് നൽകേണ്ടി വരിക. അതു കൊണ്ടുതന്നെ എത്രയും പെട്ടെന്ന് ലോൺ തുക തിരിച്ചടച്ചാൽ അത്രയും തുക പലിശയിനത്തിൽ ലാഭിക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.