കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പ്രവാസികളാണ് ജോലി നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തുന്നത്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന തിരികെ എത്തിയ പ്രവാസികൾക്ക് ഒരു സമാശ്വാസം എന്നോണം കേരള സർക്കാരും നോർക്കയും ചേർന്ന് പുതിയൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റിട്ടേൺ എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ് എന്നും ആർക്കെല്ലാം പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുമെന്നും ആണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
ആർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കും?
കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസജീവിതം നയിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നവർക്ക് ആണ് ഈ ഒരു ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക.ഇതിനായി 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്.പച്ചക്കറി കൃഷി, ആടുവളർത്തൽ, മത്സ്യകൃഷി, പശു വളർത്തൽ,കോഴി വളർത്തൽ, പുഷ്പകൃഷി, തേനീച്ച വളർത്തൽ, ഫാം ടൂറിസം, റസ്റ്റോറുകൾ, ഹോംസ്റ്റേ, സലൂൺ, പേപ്പർ റീസൈക്ലിങ്,പേപ്പർ കപ്പ് എന്നിങ്ങനെയുള്ള സംരംഭങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.
എന്നാൽ പരമാവധി 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. നിങ്ങൾ എടുക്കുന്ന തുകയുടെ 3 ലക്ഷം രൂപ മാത്രമാണ് സബ്സിഡിയായി ലഭിക്കുകയുള്ളൂ.ഇത്തരത്തിൽ എടുക്കുന്ന തുകയുടെ 15% സബ്സിഡിയായി ലഭിക്കുന്നതാണ്.കൃത്യമായി വായ്പാതുക തിരിച്ചടവു നടത്തിയാൽ അടുത്ത 4 വർഷത്തേക്ക്
3% പലിശ ഇളവ് നൽകുന്നതാണ്.മിക്ക നാഷണലൈസ്ഡ് ബാങ്കുകൾ വഴിയും, പട്ടികജാതി പട്ടികവർഗ്ഗ ബാങ്കുകൾ വഴിയും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയും നോർക്ക റൂട്ട്സ് വായ്പ ലഭ്യമാക്കുന്നതാണ്.
അപേക്ഷിക്കുന്നതിനുള്ള രേഖകൾ എന്തെല്ലാം ആണ്?
റേഷൻ കാർഡ്,ആധാർ കാർഡ്,പാൻ കാർഡ് മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ നിങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തെ കുറിച്ചുള്ള ഒരു പ്രോജക്ട് റിപ്പോർട്ട്, 2 വർഷം വിദേശവാസം നടത്തി എന്നതിനുള്ള തെളിവായി പാസ്പോർട്ട് എന്നിവയെല്ലാമാണ് രേഖകളായി ആവശ്യമുള്ളത്.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റായ
www.norkaroots.org/ndprem വഴി സ്വന്തമായോ, ജനസേവന കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാവുന്നതാണ്.(വെബ്സൈറ്റ് ലിങ്ക് താഴെ ചേർത്തിരിക്കുന്നു ) പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രവാസികൾക്ക് നാട്ടിൽ ബിസ്സിനെസ്സ് തുടങ്ങാൻ 3 ലക്ഷം രൂപ സബ്സീഡിയോട് കൂടെ ലോൺ നൽകുന്നു | Apply Now |
Official Website | click here |
Tollfree No | 1800 425 3939/04712770500 |