സാമ്പത്തികമായി ബുദ്ധിമുട്ടുകൾ വരുമ്പോൾ നമ്മൾ പൈസക്കായി പല ബാങ്കുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും എല്ലാം ആശ്രയിക്കാറുണ്ട്. എന്നാൽ ഇവയിൽ പലതും ഉയർന്ന പലിശ നിരക്ക് ഈടാക്കുകയും അത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇനി ബാങ്കുകളെ ആണ് ആശ്രയിക്കുന്നത് എങ്കിൽ അവിടെ നിന്നും ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്കിൽ നിന്നും ഒരു ലോൺ പാസാക്കി എടുക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഇനി ബാങ്കിനെയും മറ്റ് സ്ഥാപനങ്ങളെയും ആശ്രയിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ലോൺ ലഭ്യമാക്കുന്ന പിയർ ടു പിയർ സ്ഥാപനങ്ങളെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
എങ്ങിനെയാണ് പിയർ ടു പിയർ സ്ഥാപനങ്ങൾ മുഖേന ലോൺ ലഭ്യമാകുക?
25000 രൂപ മുതൽ 5 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയായും ബിസിനസ് ആവശ്യങ്ങൾക്കായി പത്തുലക്ഷം രൂപ വരെയുമാണ് ഇത്തരം സ്ഥാപനങ്ങൾ വഴി വായ്പയായി ലഭിക്കുക. ഓൺലൈൻ വഴിയാണ് പിയർ ടു പിയർ കമ്പനികൾ സാമ്പത്തിക സഹായം നൽകുന്നത്.RBI യുടെ കീഴിൽ തന്നെ പ്രവർത്തിക്കുന്നു എന്നതിനാൽ തന്നെ പിയർ ടു പിയർ സ്ഥാപനങ്ങളെ തീർച്ചയായും നമുക്ക് വിശ്വസിക്കാവുന്നതാണ്.സിബിൽ സ്കോർ 750നു താഴെയാണെങ്കിലും ഇത്തരം സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുമെന്നതാണ് സാധാരണക്കാർക്കിടയിൽ ആശ്വാസമാകുന്നത്.എന്നാൽ സിബിൽ സ്കോർ കുറവുള്ളവർക്ക് ഉയർന്ന പലിശ നൽകേണ്ടി വരുന്നതാണ്.ലോൺ ലഭിക്കുന്നതിനായി പാൻ കാർഡ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, വിലാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖയുടെ കോപ്പികൾ ഇത്തരം പ്ലാറ്റ്ഫോമുകളുമായി പങ്കുവെക്കേണ്ടതായുണ്ട്.
ഇത്തരത്തിൽ ഓൺലൈനായി വായ്പകൾ ലഭ്യമാക്കുന്ന കുറച്ചു പിയർ ടു പിയർ സ്ഥാപനങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
1)i2i ഫണ്ടിങ്
ബാംഗ്ലൂർ ബേസ്ഡ് ആയി പ്രവർത്തിക്കുന്ന ഈ പിയർ ടു പിയർ കമ്പനിയിൽ നിന്നും സിബിൽ സ്കോർ അഞ്ഞൂറിൽ താഴെയുള്ളവർക്കും ലോൺ ലഭ്യമാക്കുന്നതാണ്. ഓൺലൈൻ വഴിയാണ് എല്ലാവിധ പ്രോസസ്കളും ചെയ്യുന്നത്.മുകളിൽ പറഞ്ഞത് പോലെ ആധാർ കാർഡ്, പാൻ കാർഡ്, 3 മാസത്തെ സാലറി സ്ലിപ്പ് അതല്ല എങ്കിൽ എംപ്ലോയീസ് സർട്ടിഫിക്കറ്റ്, ഹയർ എജുക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ലോൺ ലഭിക്കുന്നതിനുള്ള രേഖയായി സബ്മിറ്റ് ചെയ്യേണ്ടതുണ്ട്. ഇതെല്ലാം ചെക്ക് ചെയ്ത് ശേഷം നിങ്ങൾ ലോൺ നേടാൻ എലിജിബിൾ ആണെങ്കിൽ നാലു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ തന്നെ ലോൺ ലഭിക്കുന്നതാണ്. ഇതിനു രജിസ്ട്രേഷൻ ഫീസായി 118 രൂപയാണ് ഈടാക്കുന്നത്.ഏതെങ്കിലും കാരണവശാൽ നിങ്ങൾ ലോണിന് എലിജിബിൾ അല്ല എങ്കിൽ ഈ തുക നഷ്ടപ്പെടുന്നതാണ്. അതുപോലെ ലോണിന് അപേക്ഷിക്കുന്ന ആളുടെ എലിജിബിലിറ്റി അനുസരിച്ചാണ് വിവിധ കാറ്റഗറികൾ ആയി തരംതിരിച്ചിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പലിശനിരക്ക് തീരുമാനിക്കുന്നത്.
2)faircent.com
17000 രൂപ മുതൽ ശമ്പളം ലഭിക്കുന്നവർക്ക് ലോണിന് അപ്ലൈ ചെയ്യാവുന്ന ഒരു വെബ്സൈറ്റാണ് ഫെയർ സെന്റ്. മുകളിൽ പറഞ്ഞ രേഖകളെല്ലാം തന്നെയാണ് ഇവിടെയും ലോൺ ലഭിക്കുന്നതിനുള്ള രേഖകൾ ആയി നൽകേണ്ടത്. ഈ രേഖകൾക്ക് പുറമേ ഒരു ക്യാൻസൽഡ് ചെക്ക് ലീഫ് കൂടി നൽകേണ്ടതുണ്ട്.500 രൂപയാണ് രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്. ഈ തുക എലിജിബിൾ ആണെങ്കിലും അല്ലെങ്കിലും അടയ്ക്കേണ്ടതാണ്.
3)lendenclub.Com
12000 രൂപ മുതൽ സാലറി ഉള്ളവർക്കാണ് ഈ വെബ്സൈറ്റ് വഴി ലോണിനായി അപേക്ഷിക്കാൻ സാധിക്കുക.മുകളിൽ പറഞ്ഞ എല്ലാവിധ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. 750 രൂപയാണ് രജിസ്ട്രേഷൻ ഫീസായി നൽകേണ്ടി വരിക. നിങ്ങളുടെ നിലവിലെ സാലറി, ബാങ്കിലെ സിബിൽ സ്കോർ എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ സ്ഥാപനങ്ങളിലും പലിശ നിരക്ക് നിർണയിക്കപ്പെടുന്നത്.
സിബിൽ സ്കോർ വളരെ കുറവുള്ളവർ ലോണിന് അപ്ലൈ ചെയ്യുന്നത് മുൻപായി അത് മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കുക. അതുകൂടാതെ ഇത്തരം പ്ലാറ്റ്ഫോമുകളിൽ നിന്നും ലോൺ എടുക്കുകയാണെങ്കിൽ കൃത്യമായി തുക തിരിച്ചടയ്ക്കുന്നതിന് ശ്രദ്ധിക്കുക. ഇതു വലിയ സാമ്പത്തിക ബാധ്യത കളിൽനിന്നും അത്യാവശ്യഘട്ടത്തിൽ നിങ്ങളെ രക്ഷിക്കുന്നതിന് സഹായകമാകും.കൂടുതലറിയുന്നതിന് വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.