വസ്തു വിൽക്കുന്നവർ വാങ്ങുന്നവർ അറിയുക.നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്

Spread the love

വസ്തുക്കൾ വാങ്ങുന്നവരോ വിൽക്കുന്നവർക്കോ ഭൂരിഭാഗം പേർക്കും അറിയാത്ത ഒരു കാര്യമാണ് ആധാരം എഴുത്ത് സ്വയം എഴുതുക എന്നത്. ഇതുവരെ അഭിഭാഷകാർക്കും ലൈസസുള്ള ആധാരം എഴുത്തുകാർക്കായിരുന്നു എഴുതാൻ നിയമപരമായി അവകാശമുള്ളത്.എന്നാൽ ആർക്കും കനത്ത ഫീസ് ഈടാക്കാതെ ആധാരം എഴുതാം എന്നതാണ്.

1958ലെ നിയമം വഴിയാണ് ആധാരം എഴുത്ത് ലൈസൻസ് ഉള്ളതാക്കി മാറ്റിയത്.എന്നാൽ ഇതിനെതിരെ നിരവധി പരാതികളായിരുന്നു ദിനതോറും ലഭിച്ചിരുന്നത്.അഞ്ചു ലക്ഷം രൂപ വരെയുള്ള ആധാരം എഴുത്തുകാർക്ക് 5000 രൂപയായിരുന്നു സർക്കാർ നിശ്ചയിച്ചിരുന്ന ഫീസ്.എന്നാൽ ഈ രംഗത്ത് വൻ ചൂക്ഷണം വന്നതോടെയാണ് സർക്കാർ ഈ നിയമം രംഗത്ത് കൊണ്ടു വന്നത്.

Also Read  പഴയ വാഹനങ്ങൾക്ക് ഇനി പുതിയ ഹരിത നികുതി green tax in india

ജനങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്ന നിയമം ആയതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കാത്തത് കൊണ്ട് വിജ്ഞാപനം നിലവിൽ കൊണ്ടുവരാൻ വൈകിയിരുന്നു.തമിഴ്നാട്, പഞ്ചാബ്, ഹരിയാന, ആന്ധ്രാപ്രദേശ് തുടങ്ങിയാ സംസ്ഥാനങ്ങൾ ഈ നിയമം നിലവിൽ കൊണ്ടു വന്നിരുന്നു.ഈ മാതൃക പിന്തുടർന്നാണ് കേരളവും നയം നടപ്പിലാക്കിയത്.

പക്ഷേ സർക്കാർ അനുമതി ലഭിച്ചിട്ടും വളരെ കുറച്ചു പേരാണ് ഈ അനുകൂല്യം ഉപയോഗിച്ചത്.കേരള രെജിസ്ട്രേഷൻ വെബ്സൈറ്റിൽ നിന്നും പിഡിഎഫ് ആയി ലഭ്യമാവുന്നതാണ്. ഇത് പ്രിന്റ്‌ എടുത്ത് ഭാഗങ്ങൾ പൂരിപ്പിച്ചതിനു ശേഷം ആധാരം സുഖമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. എന്നാൽ ഇത് എഴുത്തുകാരെ വെച്ച് എഴുതുകയാണെങ്കിൽ ചെറിയ രീതിയിലുള്ള പ്രതിഫലം നൽകേണ്ടതാണ്.

Also Read  നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം ആർക്കും ഇനി ഓൺലൈനിലൂടെ കാണാം

ഈ നിയമം കേരളത്തിൽ ഇറങ്ങിട്ട് രണ്ട് വർഷമായിട്ടും പലർക്കും ഇതിനെ കുറിച്ച് അധികം ധാരണയില്ല എന്നതാണ് മറ്റൊരു സത്യം.ഇതുപോലത്തെ അനുകൂല്യങ്ങൾ സർക്കാർ ജനങ്ങൾക്ക് വേണ്ടിയാണ് നടപ്പിലാക്കുന്നത്. പലരും വേണ്ട രീതിയിൽ ഉപയോഗിക്കാറില്ല. ഇനിയും ഈ സത്യം എല്ലാവരും അറിഞ്ഞിരിക്കണം.

ഈ പോസ്റ്റ് ഷെയർ ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മതി.

Spread the love

Leave a Comment