നിങ്ങൾ ഒരു പ്രവാസിയാണോ ? 260 രൂപക്ക് പ്രവാസികൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസുമായി ഫെഡറൽ ബാങ്ക് നൽകുന്നു

Spread the love

നിങ്ങൾ ഒരു പ്രവാസിയാണോ?? എങ്കിൽ ഉറപ്പായും ഫെഡറൽ ബാങ്ക് നൽകുന്ന ഈ ഇൻഷുറൻസിനെ പറ്റി അറിയാതെ പോവരുത്.

ഫെഡ് ഓറിയന്റൽ പ്രവാസി ഇൻഷുറൻസ് എന്ന് അറിയ പെടുന്ന ഈ ഇൻഷുറൻസിന് 260 രൂപ അടച്ചാൽ 10,00,000 രൂപയുടെ കവറേജ് ആണ്‌ ലഭിക്കുന്നത്. അതും ഇതിനായി നിങ്ങൾ ബ്രാഞ്ചിൽ നേരിട്ട് പോവേണ്ട ആവശ്യവും ഇല്ലാ, ഓൺലൈൻ വഴി ഇത് ചെയ്യാവുന്നതാണ്.

എന്തെല്ലാം ആണ്‌ ഈ ഇൻഷുറൻസിന്റെ പ്രത്യേകതകൾ??

  1. പോളിസിയുടെ കാലാവധി 1 വർഷം വരെയാണ്.എന്നാൽ Fednet App ഉപയോഗിച്ച് നിങ്ങൾക്ക് ഇത് പുതുക്കാവുന്നതാണ്.
  2. ഈ പോളിസി ലഭിക്കാൻ പ്രത്യേക ഹെൽത്ത്‌ ചെക്ക് അപ്പ്‌ ആവശ്യമില്ല.
  3. നിങ്ങൾ വർക്ക്‌ ചെയ്യുന്ന രാജ്യത്ത് വച്ച് മരണമോ അല്ലെങ്കിൽ പെർമനൻറ് ആയ ഡിസബിലിറ്റിയോ സംഭവിച്ചാൽ 10 ലക്ഷം രൂപ കവറേജ് ആയി ലഭിക്കുന്നതാണ്.
  4. വർക്ക്‌ ചെയ്യുന്ന രാജ്യത്ത് വച്ചു
    എന്തെങ്കിലും അസുഖങ്ങൾ വന്നാൽ 75000 രൂപ വരെ ചികിത്സക്ക് ലഭിക്കുന്നതാണ്.
  5. വർക്ക്‌ ചെയ്യുന്ന രാജ്യത്ത് വച്ച് മരണ പെട്ടാൽ മൃതദേഹം നാട്ടിലോട്ട് എത്തിക്കാൻ ആയി 10,000 രൂപ ലഭിക്കുന്നതാണ്.
  6. സ്ത്രീകൾക്ക് പ്രസവത്തിനായി 25000 രൂപ ലഭിക്കും.
Also Read  വീട് വെക്കാൻ ആവശ്യമായ സ്ഥലം വില്പനക്ക് സെന്റിന് കുറഞ്ഞ വില

ആർക്കെല്ലാം ഫെഡ് ഓറിയന്റൽ ഇൻഷുറൻസ് പോളിസി ബാധകമാണ്??

ഇന്ത്യയിൽ പൗരത്വമുള്ള വിദേശ ജോലിക്കായി എമിഗ്രേഷൻ Clearance കഴിഞ്ഞ അതായത് Emigrant Act 1983 പ്രകാരം അല്ല എങ്കിൽ 18 നും 60നും ഇടയിൽ പ്രായമുള്ള ജോലിക്കായി വിദേശത്ത് താമസക്കാരനായ ഏതൊരു വ്യക്തിയും ഇതിന് അർഹനാണ്. എന്നാൽ NRI അക്കൗണ്ടിന്റെ പ്രൈമറി ഓണർക്ക് മാത്രമേ പോളിസിക്ക് അർഹതയുള്ളൂ.

എങ്ങിനെയാണ് ഫെഡറൽ ബാങ്കിൽ നിലവിൽ അക്കൗണ്ട് ഉള്ള ഒരു വ്യക്തിക്ക് ഈ പോളിസി എടുക്കാൻ സാധിക്കുക??

ഏതൊരു സാധാരണക്കാരനും സ്വന്തം മൊബൈൽ ഉപയോഗിച്ച് Enroll ചെയ്യാവുന്നതാണ്.

Also Read  വൻ വിലക്കുറവിൽ വീട് വെക്കാൻ അനിയോജ്യമായ സ്ഥലം വില്പനക്ക് | വീഡിയോ കണാം

ചെയ്യേണ്ട രീതി

  • Step 1: മൊബൈലിൽ Fednet App ഓപ്പൺ ചെയ്യുക.
  • Step 2:സ്‌ക്രീനിൽ കാണുന്ന ‘customer service tab ‘ക്ലിക്ക് ചെയ്യുക
  • Step 3: ശേഷം ‘new service request’ ക്ലിക്ക് ചെയ്യുക.
  • Step 4: അതിന് ശേഷം ‘fed oriental pravasi insurance’ click ചെയ്യുക.
  • Step 5:അക്കൗണ്ട് select ചെയ്യുക.
  • Step 6:അവിടെ കൊടുത്തിട്ടുള്ള terms and conditions വായിച്ചു നോക്കിയ ശേഷം accept കൊടുത്ത് submit ചെയ്യുക.
  • Step 7: ഇൻഷുറൻസിനു ചാർജ് ചെയ്യുന്ന തുക അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആവുന്നതാണ്.
Also Read  ഗ്യാസ് സിലിണ്ട‍ർ ഇങ്ങനെ ബുക്ക് ചെയ്താൽ കാശ് ഇങ്ങോട്ട് കിട്ടും, നിങ്ങൾ ചെയ്യേണ്ടത് എന്താണ്

ഇത്രയും ചെയ്താൽ ഇൻഷുറൻസിനു ആവശ്യമായ കാര്യങ്ങൾ പൂർത്തീകരിക്ക പെടുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം fednet App വഴി മാത്രമേ ഇത് രജിസ്റ്റർ ചെയ്യാൻ സാധിക്കുക ഉള്ളൂ എന്നതാണ്. ഉറപ്പായും ഇത് എല്ലാവരിലേക്കും ഷെയർ ചെയ്യുക, ഓരോ പ്രാവസിക്കും ഉപകാരപ്രദമാവട്ടെ.

കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ ചുവടെ കൊടുക്കുന്നു , apply ചെയ്യാനുള്ള ലിങ്ക് ഇവിടെ ചേർക്കുന്നു ( https://www.federalbank.co.in/fed-oriental-pravasi-insurance )

TOLL FREE NUMBERS
1800 – 425 – 1199
1800 – 420 – 1199
+91 484 2630995 (For customers abroad)


Spread the love

2 thoughts on “നിങ്ങൾ ഒരു പ്രവാസിയാണോ ? 260 രൂപക്ക് പ്രവാസികൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസുമായി ഫെഡറൽ ബാങ്ക് നൽകുന്നു”

  1. സർ എൻറെ പേര് ബിജു ഞാനിപ്പോൾ റഷ്യയിൽ ജോലി ചെയ്തു വരുന്നു ഞാൻ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് ഓപ്പൺ ചെയ്യുമ്പോൾ ഇമെയിൽ ഐഡിയും പാസ്‌വേഡും ചോദിക്കുന്നു എനിക്കാണെങ്കിൽ എങ്കിൽ ഇവിടെ നിന്നും ടോൾഫ്രീ നമ്പറിലേക്ക് അ വിളിക്കാൻ സാധിക്കില്ല വാട്സ്ആപ്പ് കോൾ മാത്രമേ എനിക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ എന്നെ ഒന്ന് സഹായിക്കാമോ +917902932918

    Reply
    • ഫെഡറൽ ബാങ്ക് ഇന്റർനെറ്റ് ബാങ്കിന് അക്കൗണ്ട് ആവശ്യമാണ് .. അതുണ്ടെങ്കിൽ .. ആ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ചാൽ മതി

      Reply

Leave a Comment