അംബാസിഡർ കാർ ഇലക്ട്രിക്ക് ആയി തിരിച്ചു വരുന്നു

Spread the love

പണ്ട് കാലങ്ങളിൽ കാലങ്ങളിൽ വീടുകളിലും നിരത്തുകളിലും പ്രൗഢിയുടെ ഭാഗമായിരുന്ന ഒരു വാഹനമാണ് അംബാസിഡർ കാറുകൾ.ഏതൊരു സാധാരണക്കാരനും സ്വന്തം വാഹനമായി കണ്ടിരുന്നത് അംബാസിഡർ കാറുകളെ യാണ്. അതുകൊണ്ടുതന്നെ സാധാരണക്കാർക്കിടയിൽ ഈ ഒരു കാറിനോടുള്ള പ്രിയം വളരെയധികമാണ്. ഇന്ത്യയിലെതന്നെ ആദ്യത്തെ കാർ കമ്പനിയായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ആണ് അംബാസിഡർ കാറുകൾ നിർമ്മിച്ചത്. അന്നത്തെ കാലത്ത് പ്രധാനമന്ത്രി മുതൽ ഓരോ സാധാരണക്കാരനും സ്വന്തം വാഹനമായി അംബാസിഡർ കാറിനെ ഏറ്റെടുത്തു.

ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ആദ്യത്തെ അംബാസിഡർ കാർ പുറത്തിറക്കിയത് 1960-ലാണ്. എന്നാൽ അന്നു മുതൽ 1980 വരെ എതിരാളികൾ ഒന്നുമില്ലാതെ അംബാസിഡർ കാറുകൾ റോഡുകൾ അടക്കി ഭരിച്ചു. എന്നാൽ 1980 ൽ മാരുതി 800 മാരുതി പുറത്തിറക്കിയതോടെ, അംബാസിഡർ കാറിന് ഇത് വലിയ ഒരു തിരിച്ചടിയായി മാറി. ഒരു ചെറിയ കാർ എന്ന രീതിയിൽ ആണെങ്കിൽ കൂടി, മാരുതി 800 നു ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. അതിനുശേഷം വ്യത്യസ്ത കമ്പനികൾ വ്യത്യസ്ത ഡിസൈനുകളിലുള്ള കാറുകൾ ഇന്ത്യയിൽ പുറത്തിറക്കി. ഇത് അംബാസിഡർ കാറുകൾക്ക് വലിയ ഒരു തിരിച്ചടിയായി മാറി . കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, 2014 വരെ അംബാസിഡർ കാറുകൾ നിർമ്മിക്കുകയും പിന്നീട് നിർമാണം പൂർണമായും നിർത്തുകയും ചെയ്തു.

Also Read  ഡ്രെവിങ് ലൈസെൻസ് ഉള്ളവർ ശ്രദ്ധിക്കുക പുതിയ നിയമങ്ങൾ , കുറ്റം , ഫൈൻ

പണ്ട് കാലം തൊട്ടേ കണ്ടുവളർന്ന ഒരു കാർ എന്ന രീതിയിൽ എല്ലാവർക്കും അംബാസഡറിനോടുള്ള പ്രിയം നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ അംബാസിഡർ കാറുകൾ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഇത്തരത്തിൽ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയാണ്‌ ഡി സി 2 എന്ന സ്ഥാപനം പുറത്തുവിട്ടിരിക്കുന്നത്.

ഡിസി ടു എന്ന സ്ഥാപനം അംബാസിഡർ കാർ ഇലക്ട്രിക് മോഡലിൽ പുറത്തിറക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. പഴയ അംബാസിഡർ കാറുകളെ ഓർമ്മപ്പെടുത്തിക്കൊണ്ട് തന്നെയാണ് ഇവ ഡിസൈൻ ചെയ്തിട്ടുള്ളത്. കൺസെപ്റ്റ് അതേ രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, എല്ലാ മേഖലകളിലും ഒരു പുതുമ കൊണ്ടുവരാൻ കമ്പനി ശ്രമിക്കുന്നുണ്ട്. നിലവിൽ നിരത്തുകളിൽ സജീവമായി ഉപയോഗിക്കുന്ന മിക്ക കാറുകളോടും കിടപിടിക്കുന്ന രീതിയിലാണ് പുതിയ അംബാസിഡർ കാറിന്റെ തിരിച്ചുവരവ്. അതിനായി കാറിന്റെ മുൻവശം പഴയ കാറിനെ ഓർമ്മപ്പെടുത്തിക്കൊണ്ട് വലിയ ഗ്രില്ലുകളും, ഹെഡ് ലൈറ്റും നൽകിക്കൊണ്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. പഴയ അംബാസിഡർ കാറിനെ ഇഷ്ടപ്പെടുന്നവർ പുതിയ ഇലക്ട്രിക് അംബാസിഡർ കാറുകളെയും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

Also Read  വിദേശത്ത് ഡ്രൈവിംഗ് ലൈസെൻസ് ഉള്ളവർക്ക് ഇനി നാട്ടിൽ ലൈസൻസ് എടുക്കാൻ വളരെ എളുപ്പം


Spread the love

Leave a Comment