ഭക്ഷ്യസാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈകോ സാധാരണക്കാർക്കിടയിൽ വളരെ വലിയ സഹായമാണ് നൽകിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സപ്ലൈകോ സംരംഭങ്ങളുടെ പ്രാധാന്യവും അത്രയധികം ആണ്. എന്നാൽ ഇത്തരത്തിൽ എങ്ങിനെ നിങ്ങൾക്കും ഒരു സപ്ലൈകോ ഫ്രാഞ്ചൈസി ആരംഭിക്കാം എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് പുറം നാടുകളിൽ നിന്നും ജോലി നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് എത്തിച്ചേരുന്നത്. ഇത്തരക്കാർക്ക് ഒരു കൈത്താങ്ങ് എന്നോണം സംസ്ഥാന സർക്കാർ പ്രവാസി സേവാ കേന്ദ്ര എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന പദ്ധതിയാണ് സപ്ലൈകോ പ്രവാസി സ്റ്റോർ.നിലവിൽ റേഷൻ സ്റ്റോറുകൾ, മാവേലിസ്റ്റോറുകൾ, സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ എന്നിവ വഴിയാണ് സംസ്ഥാന സർക്കാർ കുറഞ്ഞവിലയിൽ ഭക്ഷ്യ സാധനങ്ങളും മറ്റും വിറ്റഴിക്കുന്നത്. എന്നാൽ ഇതോടൊപ്പം തന്നെ സർക്കാർ പ്രവാസികൾക്ക് ഒരു സഹായം എന്നോണം സപ്ലൈകോ ഫ്രാഞ്ചൈസികൾ നൽകുന്നു.
സപ്ലൈകോ ഫ്രാഞ്ചൈസികൾ ലഭിക്കുന്നതിനുള്ള യോഗ്യതകൾ എന്തെല്ലാമാണ്?
പേര് പോലെ തന്നെ ഒരു പ്രവാസി സംരംഭമായതു കൊണ്ട് നോർക്കയുടെ കീഴിലാണ് ഇതിനാവശ്യമായ എല്ലാ വിധ സഹായങ്ങളും ലഭിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലും മറ്റും ജോലി നഷ്ടപ്പെട്ട് കേരളത്തിൽ എത്തുന്നവർക്ക് സ്ഥിര സംരംഭം എന്ന രീതിയിൽ തുടങ്ങാവുന്നതാണ് ഇത്തരം ഫ്രാഞ്ചൈസികൾ.
നോർക്കയിൽ അതിന് ആവശ്യമായ എല്ലാവിധ രേഖകളും സമർപ്പിക്കേണ്ടതാണ്. ഇതുകൂടാതെ 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു റൂം സംരംഭകൻ തന്നെ കണ്ടെത്തേണ്ടതുണ്ട്. ലോൺ മറ്റ് എല്ലാവിധ സൗകര്യങ്ങളും നോർക്ക വഴിയാണ് ലഭിക്കുക.ഒരു ഗ്രാമപഞ്ചായത്തിലാണ് നിങ്ങൾ ഇത്തരമൊരു ഫ്രാഞ്ചൈസി തുടങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തിന് 5 കിലോമീറ്റർ അകത്ത് ഇത്തരമൊരു സപ്ലൈകോ ഫ്രാഞ്ചൈസി ഉണ്ടായിരിക്കാൻ പാടുള്ളതല്ല.
ഇനി മുനിസിപ്പാലിറ്റിയിൽ ആണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ നാലുകിലോമീറ്ററിന്റെ അകത്ത് മറ്റൊരു സപ്ലൈകോ ഫ്രഞ്ചയ്സി ഉണ്ടായിരിക്കാൻ പാടുള്ളതല്ല.കോർപ്പറേഷൻ പരിധിയിൽ ആണ് തുടങ്ങുന്നത് എങ്കിൽ മൂന്ന് കിലോമീറ്റർ പരിധിയിൽ മറ്റൊരു സപ്ലൈകോ ഫ്രാഞ്ചൈസി ഉണ്ടായിരിക്കാൻ പാടുള്ളതല്ല.
15 ദിവസത്തെ ക്രെഡിറ്റ് ലിമിറ്റിന് അകത്താണ് സംരംഭങ്ങൾ പ്രവർത്തിക്കുന്നത്.3 മുതൽ 10 ശതമാനം നിരക്കിലാണ് മാർജിൻ ലഭിക്കുക.യാതൊരുവിധ നഷ്ടങ്ങളും സംഭവിക്കില്ല എന്ന് തീർച്ചയായും ഉറപ്പിക്കാവുന്നതാണ് ഇത്തരം സപ്ലൈകോ ഫ്രാഞ്ചൈസികൾ.നിങ്ങൾ ഒരു പ്രവാസി ആണെങ്കിൽ കയ്യിലുള്ള തുകയും നോർക്കയിൽ നിന്നു ലഭിക്കുന്ന ലോണും ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ സംരംഭം ആരംഭിക്കാവുന്നതാണ്.
റേഷൻ കാർഡുകളുടെ അടിസ്ഥാനത്തിലാണ് സപ്ലൈകോ വർക്ക് ചെയ്യുന്നത് എന്നുള്ളതുകൊണ്ട് തന്നെ. ഉയർന്ന സാമ്പത്തിക സ്ഥിതിയിൽ ഉള്ളവർ മുതൽ താഴ്ന്ന സാമ്പത്തിക സ്ഥിതിയിൽ ഉള്ളവർ വരെ തീർച്ചയായും ഇത്തരം സപ്ലൈകോകളെ ആശ്രയിക്കുന്നതാണ്. അതുകൊണ്ടുതന്നെ മറ്റ് മാർക്കറ്റിംഗ് പരസ്യ രീതികളെ പറ്റി നിങ്ങൾ ചിന്തിച്ചു വിഷമിക്കേണ്ട തായും വരുന്നില്ല. നല്ല രീതിയിൽ നടത്തിക്കൊണ്ടു പോവുക എന്നത് മാത്രമാണ് നിങ്ങളുടെ മുന്നിലെ കടമ്പ.സപ്ലൈകോ പ്രവാസി സ്റ്റോർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിട്ടുള്ള ലിങ്കിൽ സന്ദർശിക്കാവുന്നതാണ്.
Link: supplycokerala.com