എല്ലാവരുടെയും ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് പണം. എന്നാൽ നമ്മൾ ദൈനംദിന ജീവിതത്തിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കറൻസിനോട്ടുകൾ എങ്ങിനെയാണ് നിർമ്മിക്കുന്നത് എന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല. ഒരുപാട് പ്രോസസ്സസുകൾ കഴിഞ്ഞാണ് നമ്മുടെ കയ്യിൽ കറൻസി രൂപത്തിൽ നോട്ടുകൾ എത്തുന്നത്.മറ്റ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം പോലെയല്ല ഓരോ ഘട്ടത്തിലും അതീവ ശ്രദ്ധ നൽകി മാത്രം പ്രോസസ്സ് ചെയ്താണ് നിർമ്മാണം നടത്തുന്നത്. ഓരോ നോട്ടും നിർമ്മിക്കുന്നതിനു മുൻപായി ഒരുപാട് ക്വാളിറ്റി ചെക്കുകൾ കഴിഞ്ഞ ശേഷമാണ് ഫൈനൽ പ്രോഡക്റ്റ് രൂപത്തിൽ കറൻസി നോട്ടുകൾ എത്തുന്നത്.
കറൻസി ഉണ്ടാക്കാനുപയോഗിക്കുന്ന കോട്ടൺ അല്ലെങ്കിൽ പരുത്തി തിരഞ്ഞെടുക്കുന്നത് മുതൽ നിർമ്മാണത്തിന്റെ അവസാന ഘട്ടമായ കട്ടിങ് വരെ അതിസൂക്ഷ്മവും ശ്രദ്ധയിലും ആണ് ചെയ്തെടുക്കുന്നത്. എല്ലാ കറൻസികളും ഒരേ രീതിയിൽ ആണ് പ്രോസസ്സ് ചെയ്യുന്നത്. എന്നാൽ കട്ട് ചെയ്യുന്ന കറൻസികൾക്ക് വ്യത്യസ്ത കളർ നൽകി വില നിശ്ചയിക്കുന്നത്തോട് കൂടി ഓരോ കറൻസി നോട്ടുകൾക്കും ആ നോട്ടിന്റെ മൂല്യം ലഭിക്കുകയും ഫൈനൽ പ്രോഡക്റ്റ് എന്ന ലെവലിൽ എത്തുകയും ചെയ്യുന്നു.
മിക്ക രാജ്യങ്ങളിലും കറൻസി നോട്ടുകൾ അടിക്കുന്നത് ഇതെ രീതിയിൽ തന്നെയാണ്. കറൻസിനോട്ടിന്റെ നിർമാണത്തിലെ ഓരോ സ്റ്റേജുകളും താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ട് വിശദമായി മനസ്സിലാക്കാവുന്നതാണ്.