വെറും 1000 അടച്ചാൽ 5 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതി , ആരും അറിയാതെ പോകരുത്

Spread the love

ഇന്ന് പലരും ചിന്തിക്കുന്നത് കുറച്ചു പണം ഇൻവെസ്റ്റ് ചെയ്തുകൊണ്ട് കൂടുതൽ പണം എങ്ങിനെ തിരിച്ചു നേടാം എന്നതാണ്. അതുകൊണ്ടുതന്നെ പല തരത്തിലുള്ള ചതികളിൽ പെടുന്നവരുടെ എണ്ണവും കുറവല്ല. അതായത് കൂടുതൽ പണം നേടാനുള്ള ആഗ്രഹം കൊണ്ട് കൃത്യമായി അന്വേഷിക്കാതെയും മറ്റും പല സ്ഥലങ്ങളിൽ പണം നിക്ഷേപിക്കുകയും തുടർന്ന് അത് തിരികെ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് .

എന്നാൽ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ കീഴിൽ തന്നെ ഇത്തരത്തിൽ കുറഞ്ഞ നിക്ഷേപം നടത്തി കൂടുതൽ തുക തിരികെ ലഭിക്കുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇന്ന് നമ്മൾ മനസ്സിലാക്കുന്നത്.

Also Read  പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി സ്‌കോളര്‍ഷിപ്പ് | ഇപ്പോൾ അപേക്ഷിക്കാം

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനോ കല്യാണ ചിലവുകൾക്കോ വേണ്ടി ചിലവഴിക്കാവുന്ന രീതിയിൽ ഒരു ദീർഘകാല ഇൻവെസ്റ്റ്മെന്റ് ആയി ചെയ്യാവുന്ന ഒരു സ്കീം ആണ് സുകന്യാ സമൃദ്ധി യോജന.

14 വർഷ കാലാവധിയിൽ 1000രൂപ മാസതവണ കണക്കാക്കി നിങ്ങൾ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ 7.5% പലിശ നിരക്കിൽ പെൺകുട്ടിക്ക് 21 വയസ്സ് തികയുമ്പോൾ തിരികെ ലഭിക്കുന്നത് 5,40000 രൂപയാണ്. ഇതോടൊപ്പം തന്നെ ടാക്സ് റിഡക്ഷൻ ലഭിക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

പെൺകുട്ടിയുടെ 1 വയസ്സിനും 10 വയസ്സിനും ഇടയിൽ ആണ് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുക. ഒരു വർഷത്തേക്ക് വെറും 250 രൂപ മാത്രം നൽകിക്കൊണ്ട് തന്നെ പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഒരു വർഷം ഒന്നര ലക്ഷം രൂപ വരെ ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്.

Also Read  ഇനി 1500 അല്ല 5000 രൂപ പെൻഷൻ ലഭിക്കും ജനുവരി മുതൽ അപേക്ഷ സമർപ്പിക്കാം

നാഷണലൈസ്ഡ് ബാങ്കുകൾ വഴി പദ്ധതിയുടെ ഭാഗമാവുകയാണെങ്കിൽ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വഴി ഓട്ടോമാറ്റിക് ആയി നിശ്ചിതതുക ഡെബിറ്റ് ആക്കുന്നതിനുള്ള ഓപ്ഷനും നൽകാവുന്നതാണ്.

21 വയസ്സിന് മുൻപായി അതായത് 18 വയസ്സ് കഴിഞ്ഞാൽ വിദ്യാഭ്യാസ ആവശ്യത്തിനോ പെൺകുട്ടിയുടെ കല്യാണത്തിനോ വേണ്ടി തുക പിൻവലിക്കണമെങ്കിൽ ഗവണ്മെന്റ് ആവശ്യപ്പെടുന്ന ലീഗൽ ഡോക്യുമെന്റ് സബ്‌മിറ്റ് ചെയ്തു ആവശ്യമായ തുക പിൻവലിക്കാവുന്ന താണ്.

പെൺകുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് ഉണ്ടെങ്കിൽ അത്, രക്ഷിതാക്കളുടെ അഡ്രസ് പ്രൂഫ്, ഫോട്ടോ എന്നീ രേഖകൾ നൽകിക്കൊണ്ട് ഫോം ഫിൽ ചെയ്തു നൽകിക്കഴിഞ്ഞാൽ അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്.

Also Read  വീട് വെക്കാൻ വെറുതെ ലോൺ എടുത്തു മുടിയരുതേ , സർക്കാർ നിങ്ങൾക്ക് വീട് നൽകും

ദീർഘവീക്ഷണത്തോട് കൂടി പെൺമക്കളുള്ള മാതാപിതാക്കൾക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു സ്കീം ആണ് സുകന്യ സമൃദ്ധി യോജന. അതുകൊണ്ടുതന്നെ തീർച്ചയായും ഉപയോഗപ്പെടുത്തുക.കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment