പെൺമക്കൾക്ക് 21 വയസ്സ് ആകുമ്പോൾ 73 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതി

Spread the love

സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി അവരുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനുമുള്ള ഒരു പദ്ദതിയാണ് സുകന്യ സമർദ്ധി യോജന അക്കൗണ്ട്.ഈ അക്കൗണ്ട് ആരംഭിക്കുവാൻ എല്ലാം പെൺകുട്ടികൾക്കും സാധിക്കുന്നതല്ല. പത്തു വയസിനു കീഴെയുള്ള പെൺകുട്ടിയുടെ മാതാപിതാകൾക്ക് പോസ്റ്റ്‌ ഓഫീസിൽ നിന്നോ അല്ലെങ്കിൽ നാഷണാലിസ് ബാങ്കിൽ നിന്നോ ഈയൊരു അക്കൗണ്ട് തുടങ്ങുവാൻ സാധിക്കുന്നതാണ്.

ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഒരു പെൺകുട്ടിയുടെ പേരിൽ തുടങ്ങാൻ സാധിക്കുന്നതല്ല.ആദ്യമായി അക്കൗണ്ട് തുടങ്ങുന്നവർക്ക് കുറഞ്ഞത് 250 രൂപയാണ് വേണ്ടത്.വർഷം തോറും 250 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ അക്കൗണ്ടിൽ നിഷേപിക്കുവാൻ സാധിക്കുന്നതാണ്. ഒരു പെൺകുട്ടി പ്രായമായതിനു ശേഷം അവളുടെ തുടർന്നുള്ള പഠനത്തിനും വിവാഹത്തിനുള്ള പണം സ്വരൂപിക്കുക എന്നതാണ് സുകന്യ സമൃദ്ധി യോജന എന്ന പദ്ദതിയുടെ ലക്ഷ്യം.

Also Read  കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടോ സൗജന്യമായി 5,000 രൂപ ലഭിക്കാൻ ഒരു അവസരം

8.4 പലിശ നിരക്കിലാണ് ഈയൊരു നിഷേപനത്തിനുള്ളത്.ഏതൊരു ബാങ്കിനെക്കാളും ഉയർന്ന പലിശ നിരക്കിലാണ് ഈ നിക്ഷേപം ഈടാക്കുന്നത്.എന്നാൽ 21 വർഷം പൂർത്തിയാകുമ്പോൾ മുതലും പലിശയും തിരിച്ചു നൽകുന്നതാണ്.

18 വയസ് പൂർത്തിയായ പെൺകുട്ടിയുടെ പഠന ആവശ്യങ്ങൾക്ക് ഈ തുക പിൻവലിക്കാൻ സാധിക്കുന്നതാണ്. പിന്നീട് മുഴുവനായും പിൻവലിക്കാം. ഈ പദ്ദതിയുടെ ഉപഭോക്തവിനു ആദായ നികുതി ഇളവ് ഉണ്ടായിരിക്കുന്നതാണ്.

ഇനി പലിശ നിരക്കുകൾ പരിശോധിക്കാം.പ്രതിമാസം 250 രൂപ നിഷേപണത്തിനു പതിനഞ്ചു വർഷം വരെയുള്ള തുക 45000 രൂപയാണ്.കാലാവധിക്കു ശേഷം ലഭിക്കുന്ന തുക 1,44,419 രൂപയായിരിക്കും.എന്നാൽ പ്രതിമാസം 2500 രൂപ നിഷേപ്പിക്കുകയാണെങ്കിൽ 15 വർഷം കൂടുമ്പോൾ 4,50,000 രൂപയും കാലാവധിയ്ക്ക് ശേഷം 14,44,419 രൂപയാണ് ലഭിക്കുന്നത്.

Also Read  21 രൂപയ്ക്ക് 150 KM മൈലേജ് - 32000 രൂപ സർക്കാർ സഹായം സിറോ മൈറ്റൻസ് കോസ്റ്റ്

പ്രതിവർഷം 1000 രൂപ നിഷേപിക്കുകയാണെങ്കിൽ 15 വർഷം കൂടുമ്പോൾ 15000 രൂപയും കാലാവധിയ്ക്ക് ശേഷം 49200 രൂപയും ലഭിക്കുന്നതായിരിക്കും.പ്രതിവർഷം ഒരു ലക്ഷം രൂപ നിഷേപിക്കുകയാണെങ്കിൽ 15 വർഷം കൂടുമ്പോൾ പതിനഞ്ചു ലക്ഷവും കാലാവധിയ്ക്ക് ശേഷം 49,26,130 രൂപ ലഭിക്കുന്നതാണ്.അതുകൊണ്ട് തന്നെ ഇത്തരം പദ്ദതികൾ ആരും ഉപേക്ഷിക്കാതിരിക്കുക.


Spread the love

1 thought on “പെൺമക്കൾക്ക് 21 വയസ്സ് ആകുമ്പോൾ 73 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതി”

Leave a Comment