45 ന് വാങ്ങി 270 രൂപയ്ക്ക് വിൽക്കാം കേരളത്തിൽ നല്ല ഡിമാൻഡ് ഉള്ള ബിസ്സിനെസ്സ്

Spread the love

വളരെ കുറഞ്ഞ മുതൽ മുടക്കിൽ സംരംഭങ്ങൾ തുടങ്ങി എങ്ങിനെ വിജയം കൈവരിക്കാം എന്നാണ് നമ്മളിൽ പലരും അന്വേഷിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ബിസിനസ് ആശയങ്ങൾ വളരെ കുറവാണ് എന്നുമാത്രമല്ല കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങുന്ന ഒരു ബിസിനസിന് മാർക്കറ്റിൽ എത്രമാത്രം വിജയം കൊയ്യാം എന്നതും സംശയകരമായ ഒരു കാര്യമാണ്.

മാർക്കറ്റിൽ വളരെയധികം വിൽക്കപ്പെടുന്ന ഒരു ഉത്പന്നം വളരെ കുറഞ്ഞ മുതൽ മുടക്കിൽ വാങ്ങി വലിയ വിലയ്ക്ക് വിൽക്കാവുന്ന രീതിയിലുള്ള ഒരു ബിസിനസ് ആശയത്തെ പറ്റിയാണ് ഇന്നു നമ്മൾ നോക്കുന്നത്.

മലയാളികളുടെ ഭക്ഷണ രീതിയിലുള്ള മാറ്റങ്ങൾ പുതിയ ഉൽപ്പന്നങ്ങളെ സ്വീകരിക്കുന്നതിന് ഒരു കാരണമാണ്. അതുകൊണ്ടുതന്നെ ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് കോൺഫ്ലോർ.

എന്നാൽ വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന ഒരു ബിസിനസ് ആണ് കോൺഫ്ലോർ ബിസിനസ്. ഇന്ന് മാർക്കറ്റിൽ 100ഗ്രാം കോൺഫ്ലോർ 27 രൂപയ്ക്ക് ആണ് വിൽക്കപ്പെടുന്നത്. അതായത് ഏകദേശം 1000 ഗ്രാം കോൺഫ്ലോറിനു 270 രൂപയോളം ചിലവ് വരും.

Also Read  ഈ ഒരു മെഷീൻ മാത്രം മതി ദിവസവും 5000 രൂപ വരുമാനം നേടാം

ഒരു കിലോ കോൺഫ്ലോറിനു ഏകദേശം വില 60 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ഇവ മാർക്കറ്റിൽ വിൽക്കപ്പെടുന്നത് റീട്ടെയിൽ പ്രൈസ് ആയ 50 രൂപക്കാണ്. അതായത് വ്യത്യസ്ത ബ്രാൻഡുകൾ വ്യത്യസ്ത വിലയ്ക്കാണ് അവരുടെ കോൺഫ്ലോർ മാർക്കറ്റിൽ വിൽക്കുന്നത്. അപ്പോൾ തന്നെ കോൺഫ്ലോറിനു മാർക്കറ്റിൽ ഉള്ള വാല്യു എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.

കോൺഫ്ലോർ പാക്ക് ചെയ്തു നൽകുന്ന ഒരു ബിസിനസ് ആരംഭിക്കുന്നതിനായി വളരെ ബൾക്ക് ഓർഡറിൽ കോൺഫ്ലോർ മാർക്കറ്റിൽ നിന്നും പർച്ചേസ് ചെയ്യുകയും, നല്ല രീതിയിൽ റീ പാക്ക് ചെയ്ത് മാർക്കറ്റിൽ എത്തിക്കുകയും ചെയ്താൽ തീർച്ചയായും ലാഭം നേടാവുന്നതാണ്.

കേക്ക്,ഐസ്ക്രീം എന്നിങ്ങിനെ കോൺഫ്ലോർ ഉപയോഗിച്ച് വീട്ടിൽ നിർമ്മിക്കാവുന്ന ഭക്ഷണസാധനങ്ങൾ ഒരുപാടുണ്ട്. അതുകൊണ്ടുതന്നെ എല്ലാകാലത്തും മാർക്കറ്റിൽ ഇതിന് നല്ല വാല്യു ലഭിക്കുന്നതാണ്.

അടുത്തതായി വളരെ കൂടിയ ക്വാണ്ടിറ്റി യിൽ കോൺഫ്ലോർ എങ്ങിനെ പർച്ചേസ് ചെയ്യാം എന്ന് നോക്കാം. അതിനായി ഇന്ത്യ മാർട്ട് പോലുള്ള ഒരു വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ഇന്ത്യ മാർട്ടിൽ ഒരു കിലോ കോൺഫ്ലോർ വ്യത്യസ്ത സെല്ലേഴ്‌സിന് വ്യത്യസ്ത വിലയാണ് ഉണ്ടാവുക.

Also Read  കുറഞ്ഞ വിലയിൽ തേങ്ങ വാങ്ങി നിരവധി ബിസ്സിനെസ്സ് ചെയ്യാം

അതിൽ നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുത്ത് വാങ്ങാവുന്നതാണ്. ഇവ ബൾക്കായി പർച്ചേസ് ചെയ്യുമ്പോൾ വിലയിൽ വ്യത്യാസം വരുന്നതാണ്. ഇത്തരത്തിൽ പർച്ചേസ് ചെയ്യുന്ന കോൺഫ്ലോർ റീ പാക്ക് ചെയ്തു വിൽക്കപ്പെടുമ്പോൾ ആമസോൺ പോലുള്ള വെബ്സൈറ്റിൽ വില 100 ഗ്രാമിന് ഏകദേശം 99 രൂപ നിരക്കിലാണ് നൽകിയിട്ടുള്ളത്.

വ്യത്യസ്ത ബ്രാൻഡുകൾ വ്യത്യസ്ത വിലയ്ക്കാണ് കോൺഫ്ലോർ ഇത്തരത്തിൽ റീ പാക്ക് ചെയ്ത് വിൽക്കുന്നത്. അപ്പോൾ തന്നെ ഇതിൽ നിന്നും ലഭിക്കുന്ന ലാഭം ഏകദേശം മനസ്സിലാക്കാവുന്നതാണ്.

നിങ്ങൾക്ക് ഇത്തരത്തിൽ കോൺഫ്ലോർ പർച്ചേസ് ചെയ്തു നല്ല ബോക്സുകളിൽ ആക്കി മാർക്കറ്റിൽ തിരിക്കാവുന്നതാണ്. ഇതിന് ആവശ്യമായ കവറുകളും ബോക്സുകളും എല്ലാം ഓൺലൈനിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.

ഒരു കവറിന് ഏകദേശം 5 രൂപ മാത്രമാണ് ചിലവാക്കേണ്ടി വരുന്നുള്ളൂ. 4 രൂപ 50 പൈസ പൊടിക്ക് എന്നിങ്ങനെ കണക്കാക്കുകയാണെങ്കിൽ ഒരു പാക്കറ്റ് പൊടി നിർമ്മിക്കുവാൻ ആകെ ചിലവഴിക്കേണ്ടി വരുന്നത് 9 രൂപ 50 പൈസ മാത്രമാണ്.

Also Read  വെറും 80 രൂപയ്ക്ക് ലേഡീസ് കുർത്തീ ഐറ്റംസ് ലഭിക്കുന്ന സ്ഥലം ബിസ്സിനെസ്സ് തുടങ്ങുന്നവർക്ക് ഉപകാരപ്പെടും

ഇതേ വിലയിൽ ഉള്ള ഉൽപ്പന്നമാണ് 27 രൂപയ്ക്ക് മാർക്കറ്റിൽ നിന്നും നിങ്ങൾ വാങ്ങുന്നത്. ഇതിനു പുറമേ ട്രാൻസ്പോർട്ടേഷൻ ടാക്സ് എന്നിങ്ങനെയുള്ള മറ്റു ചിലവുകൾ കൂട്ടിയാൽ തന്നെ ഇതിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന ലാഭം വളരെ വലുതാണ്. അതായത് വെറും 45 രൂപയ്ക്ക് വാങ്ങുന്ന സാധനം 270 രൂപയ്ക്ക് നിങ്ങൾക്ക് മാർക്കറ്റിൽ വിൽക്കാവുന്നതാണ്.

ഇത് ഒരു ഫുഡ് പ്രോഡക്ട് ആയതുകൊണ്ട് തന്നെ ഫോസ്കോസ്, ഫുഡ് ലൈസൻസ്,ഫുഡ്‌ രജിസ്ട്രേഷൻ എന്നിവ നിർബന്ധമാണ്. ഇതിന് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തതിനുശേഷം നല്ല രീതിയിൽ പാക്ക് ചെയ്തു മാർക്കറ്റിങ് ചെയ്ത് നിങ്ങളുടെ ഉൽപ്പന്നം വിപണിയിൽ എത്തി ക്കാവുന്നതാണ് .ഈ രീതിയിൽ സംരംഭം വിജയകരമാക്കാവുന്നതാണ്.


Spread the love

Leave a Comment