കേരളത്തിലെ മുതിർന്ന പൗരൻമാർക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനു വേണ്ടി കേരളസർക്കാർ പുറത്തിറക്കിയിരിക്കുന്ന പുതിയ ഒരു പദ്ധതിയാണ് ‘നവ ജീവൻ ‘. സാധാരണഗതിയിൽ പ്രായമുള്ളവർക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിന് വായ്പകൾ ലഭിക്കുക എന്നത് വളരെ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നവജീവൻ പദ്ധതിയിലൂടെ APL,BPL എന്നിങ്ങനെ വ്യത്യാസമില്ലാതെ തന്നെ ഏതൊരു മുതിർന്ന പൗരനും പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുന്നതാണ്.
നവജീവൻ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
ചെറുകിട സംരംഭങ്ങൾ ആയ കുട നിർമ്മാണം,കേറ്ററിംഗ്ബിസിനസ്, പലചരക്കുകട. മെഴുകുതിരി നിർമ്മാണം ഓട്ടോമൊബൈൽ ഷോപ്പ്, ഡിടിപി സെന്റർ, തയ്യൽ കട എന്നിങ്ങിനെ ഏതു സംരംഭം വേണമെങ്കിലും ഈ ഒരു പദ്ധതി പ്രകാരം ആരംഭിക്കാവുന്നതാണ്.
ഒരാൾക്ക് ഒറ്റയ്ക്കോ അല്ല എങ്കിൽ ഗ്രൂപ്പ് ആയോ ഈ പദ്ധതി പ്രകാരം സംരംഭങ്ങൾ ആരംഭിക്കാവുന്നതാണ്. തനിച്ചു ചെയ്യുന്ന ബിസിനസുകൾക്കാണ് മുൻഗണന ലഭിക്കുക. എല്ലാ ജില്ലയിലെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
50 വയസ്സിനും 60 വയസ്സിനും ഇടയിൽ പെട്ട മുതിർന്ന പൗരന്മാർക്ക് പ്രാവീണ്യം ഉള്ള മേഖലയിൽ തന്നെ സ്വന്തമായി ഒരു സംരംഭം തുടങ്ങാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത. എല്ലാവിധ നാഷണലൈസ്ഡ്, schedule ബാങ്കുകൾ വഴിയും,KSFE, സഹകരണ ബാങ്കുകൾ എന്നിവ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഓരോ ജില്ലകളിലെയും ആളുകളുടെ ഡാറ്റ കളക്ട് ചെയ്ത ശേഷം അതിന്റെ അടിസ്ഥാനത്തിൽ ആണ് വായ്പ ലഭ്യമാക്കുക.അപേക്ഷിക്കുന്നവരുടെ ജനുവരി മാസം ഒന്നാം തീയതിപ്രകാരം ഉള്ള വയസു കണക്കാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കൂടുതൽ ഉള്ളവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.ബാങ്ക് വായ്പയുടെ 25%,നിങ്ങൾ എടുക്കുന്ന തുകയുടെ 12500 രൂപ മാത്രമാണ് ഗവൺമെന്റ് സബ്സിഡിയായി ലഭിക്കുന്നത്.
മുതിർന്ന പൗരന്മാർക്ക് സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതിന് വളരെ അധികം പ്രയോജനപ്പെടുന്നതാണ് നവ ജീവൻ എന്ന ഈ ഒരു വായ്പ പദ്ധതി . അതുകൊണ്ടു തന്നെകൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക..