എല്ലാവരുടെയും ഒരു സ്വപ്നം തന്നെയാണ് സ്വന്തമായി ഒരു സുന്ദര ഭവനം എന്നത്. എന്നാൽ കുറഞ്ഞ ബജറ്റിൽ മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിൽ ഒരു വീട് എന്നത് പലപ്പോഴും നടക്കാറില്ല. എല്ലാ സൗകര്യങ്ങളോടും കൂടി മനസ്സിന് ഇണങ്ങുന്ന ഒരു വീട് നിർമ്മിച്ചു കഴിയുമ്പോൾ അതിനായി ചിലവാക്കേണ്ടി വരുന്നത് വളരെ വലിയ തുകയായിരിക്കും. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ മനസ്സിൽ ആഗ്രഹിച്ച രീതിയിൽ തന്നെ നിർമ്മിച്ച ഒരു വീടിനെപ്പറ്റി ആണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
വെറും 120 ദിവസം കൊണ്ട് 710 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഈ വീടിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും ഒരേ രീതിയിൽ മികച്ച രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. കുറഞ്ഞ സ്ഥലം ഉപയോഗിച്ചുകൊണ്ട് അതിമനോഹരമായി തന്നെ വീട് ഡിസൈൻ ചെയ്തിട്ടുണ്ട്. തൃശ്ശൂർ പാത്രമംഗലം ഉള്ള ഷിജുവിന്റെയും സഹോദരി ശ്രീജയുടെയും വീടാണ് ഇത്തരത്തിൽ കുറഞ്ഞ സ്ഥലത്തിൽ വളരെ മനോഹരമായി നിർമ്മിച്ചിട്ടുള്ളത്.
എഎസി ബ്ലോക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് വീട് നിർമ്മിച്ചിട്ടുള്ളത്. അതു കൊണ്ടുതന്നെ ലേബർ ചാർജ് കുറയ്ക്കാനും സാധിച്ചു. വീടിന്റെ പകുതിഭാഗം പി യു സി ഷീറ്റ് ഉപയോഗിച്ചുകൊണ്ടാണ് ചെയ്തിട്ടുള്ളത്. ബാക്കിയുള്ള ഒരു ബെഡ്റൂം ബാത്റൂം എന്നിവ കോൺക്രീറ്റ് ചെയ്ത് എടുത്തു.
വൺ സൈഡ് ഡയറക്ഷനിൽ ആണ് വീടിന്റെ സ്ലോപ്പ് നൽകിയിട്ടുള്ളത്. നോർത്ത് സൈഡിലേക്ക് ഫെയ്സ് ചെയ്ത് വീട് നിർമിച്ചിട്ടുള്ളതിനാൽ തന്നെ നല്ല രീതിയിലുള്ള സൂര്യപ്രകാശം ലഭിക്കുന്നതാണ്. ഒറ്റ നിലയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്. ജി ഐ സാൻവിച്ച് പാനൽ ഷീറ്റ് ഉപയോഗിച്ചുകൊണ്ടാണ് മേൽക്കൂര നിർമ്മിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ സാധാരണ ഷീറ്റുകളെ ക്കാൾ ചൂട് കുറവായിരിക്കും. ബൈസൺ പാനൽ ഉപയോഗിച്ച് ഫോൾഡ് സീലിംഗ് ചെയ്തതും ചൂട് കുറയ്ക്കുന്നതിനു സഹായകരമാണ്. 4 സെന്റിൽ ആണ് വീട് നിലനിൽക്കുന്നത് എങ്കിലും പാറ നിറഞ്ഞ ഭാഗങ്ങൾ കൂടുതൽ ഉണ്ടായിരുന്നു. ഈ പാറ ഉപയോഗിച്ചു കൊണ്ട് തന്നെയാണ് വീടിന്റെ അടിത്തറ നിർമ്മിച്ചത്. എ എ സി കട്ടകൾ ഉപയോഗിച്ചതിനാൽ തന്നെ സിമന്റ് തേക്കേണ്ടതായി വന്നില്ല.
പുട്ടിയിട്ട് നേരിട്ട് പെയിന്റ് അടിക്കുകയാണ് ചെയ്തത്. ഫ്ലോറിങ്ങിന് വിലകുറവുള്ള എന്നാൽ ഗുണമേന്മയുള്ള ടൈലുകൾ ഉപയോഗിച്ചു എന്നതും പ്രത്യേകതയാണ്. പ്രധാന വാതിലും പുറത്തേക്കുള്ള വാതിലും തടികൊണ്ടാണ് നിർമ്മിച്ചത്.
റെഡിമെയ്ഡ് വാതിലുകളാണ് ബാക്കി ഇടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. സെമി ഓപ്പൺ ആയിട്ടുള്ള കോർട്ടിയാടിലൂടെ നല്ല വെളിച്ചവും വായുവും ലഭിക്കുന്നതാണ്.12 mm ടഫൻ ഗ്ലാസുകളാണ് ജനലുകളിൽ ഉപയോഗിച്ചിട്ടുള്ളത്. 4 സെന്റ് സ്ഥലത്ത് വെറും 7 ലക്ഷം രൂപ മുടക്കി നിർമ്മിച്ചിട്ടുള്ള വീട് ഡിസൈൻ ചെയ്തത് തൃശ്ശൂരിൽ ഉള്ള ക്ലിൻറൻ തോമസ് എന്ന ആർക്കിടെക്റ്റ് ആണ്. കൂടുതൽ വിശദാംശങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്.
Architecture phone no onnu kittumo