വയറ്റിലെ ക്യാൻസർ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

Spread the love

മലയാളിയുടെ ജീവിത ശൈലിയും ഭക്ഷണരീതികളും എല്ലാം ആകെ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഒരുപാട് പുതിയ അസുഖങ്ങളാണ് ഇന്ന് പ്രായഭേദമന്യേ എല്ലാവർക്കും വരുന്നത്.ഇത്തരത്തിൽ എല്ലാവരും വളരെയധികം പേടിക്കുന്ന ഒരു അസുഖമാണ് ക്യാൻസർ.

ശരീരത്തിന്റെ പലഭാഗങ്ങളിലും ക്യാൻസർ പടരുമെങ്കിലും വയറ്റിലെ ക്യാൻസർ എങ്ങിനെ വ്യത്യസ്ത ലക്ഷണങ്ങളിലൂടെ കണ്ടെത്താം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

കൃത്യസമയത്തെ ചികിത്സ കൊണ്ട് പൂർണമായും ഭേദമാക്കാവുന്ന ഒരു അസുഖം തന്നെയാണ് ക്യാൻസർ. വയറിൽ വരുന്ന ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണെന്നു നോക്കാം. ക്ഷീണം, കാരണങ്ങളൊന്നുമില്ലാതെ യുള്ള തൂക്കക്കുറവ്,മല സംബന്ധമായ പ്രശ്നങ്ങൾ അതായത് കൃത്യമായി മലം പോവാതെ ഇരിക്കുന്ന അവസ്ഥ അല്ലെങ്കിൽ തുടരെത്തുടരെയുള്ള പോകൽ.

മലത്തിൽ രക്തത്തിന്റെ അംശം കാണുക എന്നിവയെല്ലാം വയറിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആണ്. വയറിലെ ഭാഗങ്ങളെ വ്യത്യസ്തരീതിയിൽ തരംതിരിച്ചിട്ടുണ്ട് എന്നാൽ ഇവയുടെ ഓരോ ഭാഗങ്ങളുടെയും ലക്ഷണങ്ങൾ ഒരേ രീതിയിലാണ് എങ്കിൽ കൂടിയും ചില ലക്ഷണങ്ങൾ ചില ഭാഗങ്ങളെ മാത്രം കാണിക്കുന്നവയാണ്.

Also Read  ഈ ചായ കുടിക്കു പേരിനു പോലും ശരീരത്തിൽ ചീത്ത ക്ലോസ്ട്രോൾ ഉണ്ടാവില്ല

അന്നനാളം ആമാശയം ചെറുകുടലിന്റെ തുടക്കം എന്നിവ അപ്പർ ഗ്യാസോ ഇൻസ്ട്രിയൽ ട്രാകട് എന്നാണ് അറിയപ്പെടുന്നത്. അന്നനാളത്തിൽ ആണ് ക്യാൻസർ വരുന്നത് എങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ അത് തടസ്സമുണ്ടാക്കുകയും രക്തത്തിന്റെ അംശം മലത്തിൽ കാണുകയും ചെയ്യാവുന്നതാണ്.

രക്തത്തിന്റെ അംശം മലത്തിൽ കാണുകയാണെങ്കിൽ മലം കറുപ്പ് നിറത്തിലാണ് കാണപ്പെടുക. അന്നനാളത്തിൽ ഒരു വളർച്ച ഉണ്ടാവുകയാണെങ്കിൽ അത് ചുരുങ്ങി പോവുകയും തുടർന്ന് ഭക്ഷണം ഇറക്കുമ്പോൾ തടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു.

ഈ ഒരു സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്. വളർച്ച കൂടുന്നതിനനുസരിച്ച് അന്നനാളത്തിൽ അനുഭവപ്പെടുന്ന തടസ്സവും കൂടി വരുന്നതാണ്. അതുകൊണ്ടുതന്നെ ഒരു ഡോക്ടറുടെ സഹായത്തോടെ എൻഡോസ്കോപ്പി ചെയ്തു മനസ്സിലാക്കാവുന്നതാണ്.

ആമാശയത്തിൽ ആണ് ഇത്തരത്തിലൊരു വളർച്ച ഉണ്ടാകുന്നത് എങ്കിൽ ഛർദിയുടെ രൂപത്തിൽ ആണ് ഇത് പ്രധാനമായും കാണുക. അതോടൊപ്പം തന്നെ മലത്തിൽ രക്തത്തിന്റെ അംശം കാണാവുന്നതാണ്.

Also Read  ഈ ഒരൊറ്റ ഭക്ഷണം ഒഴിവാക്കിയാൽ ജീവിതത്തിൽ രോഗങ്ങൾ വരില്ല ഉള്ളത് മാറുകയും ചെയ്യും

എന്നാൽ ആമാശയത്തിന്റെ രീതി വെച്ച് പലപ്പോഴും മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെയും വളർച്ച ഉണ്ടാകാറുണ്ട്. ക്ഷീണം, കിതപ്പ്,രക്തത്തിൽ ഉണ്ടാകുന്ന കുറവ് ഇവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

മലത്തിൽ രക്തത്തിന്റെ അംശം ഇല്ല എന്നതുകൊണ്ട് ഇത്തരത്തിലൊരു അസുഖം ഇല്ല എന്ന് പറയാൻ സാധിക്കില്ല. മലവിസർജ്ജനത്തിനു ശേഷം രക്തത്തിന്റെ അംശം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

ചെറുകുടലിന്റെ ബാക്കി ഭാഗവും വൻകുടലും ഉൾപ്പെടുന്ന ലോവർ ഗാസോ ഇൻസ്ട്ൽ ട്രാക്ക് ആണ് വയറിന്റെ അടുത്ത ഭാഗം. വയറുവേദന, ചർദ്ദി വയർ വീർത്തു വരൽ, മലത്തിലെ രക്തത്തിന്റെ അംശം എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ.

മലദ്വാരത്തിന് അടുത്താണ് ക്യാൻസർ വളർച്ച ഉള്ളത് എങ്കിൽ രക്തം പോകുന്നത് മാത്രമാണ് ലക്ഷണമായി കാണാറുള്ളത്. എന്നാൽ പലരും ഇത് പൈൽസിന്റെ ലക്ഷണമായി കണക്കാക്കി തള്ളിക്കളയാറുണ്ട്.

അതുകൊണ്ടുതന്നെ തീർച്ചയായും ഒരു ഡോക്ടറുടെ സഹായത്തോടുകൂടി കൃത്യമായി പരിശോധന നടത്തണം. ഇടയ്ക്കിടയ്ക്ക് മലം പോകാനുള്ള തോന്നൽ എന്നാൽ പോകാതിരിക്കുക,

Also Read  കാൽമുട്ട് വേദന 10 മിനുട്ട് കൊണ്ട് സുഖപെടും

മലത്തിലൂടെ കഫം പുറത്തു പോകുക ഇത്തരം ലക്ഷണങ്ങളുള്ള വരും തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. മലദ്വാരത്തിലൂടെ ട്യൂബ് ഇട്ട് നോക്കിയുള്ള കൊളനോസ്കോപ്പി എന്ന പരിശോധന രീതിയിലൂടെ ഇത് കണ്ടെത്താവുന്നതാണ്.

ഗ്യാസോ ഇൻഡസ്ട്രിയൽ ട്രാകട്നു പുറത്തായി രണ്ട് അവയവങ്ങൾ ശരീരത്തിൽ ഉണ്ട്. അതാണ് ലിവർ, പാൻക്രിയാസ് എന്നിവ. ലക്ഷണങ്ങളിലൂടെ വളർച്ച കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളാണ് ലിവർ പാൻക്രിയാസ് എന്നിവ.

തൂക്കം കുറയൽ വിശപ്പില്ലായ്മ വയറു വീർത്തു വരൽ വേദന ഇല്ലാതെ കൂടിവരുന്ന മഞ്ഞപ്പിത്തം ശരീരമാസകലം ഉള്ള ചൊറിച്ചിൽ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഡോക്ടറെ കണ്ടു എത്രയും പെട്ടെന്ന് പരിശോധന നടത്തേണ്ടതാണ്. അൾട്രാ സൗണ്ട് സ്കാൻ, ബ്ലഡ് ടെസ്റ്റ്, സി ടി സ്കാൻ, എംആർഐ സ്കാൻ എന്നിവയിലൂടെയെല്ലാം രോഗലക്ഷണം കണ്ടെത്താവുന്നതാണ്.

മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്കു തോന്നുകയാണെങ്കിൽ തീർച്ചയായും പരിശോധനയിലൂടെ എന്താണ് അസുഖം എന്ന് കണ്ടെത്തി ചികിത്സിക്കേണ്ടതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment