കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വളരെയധികം ജാഗ്രത പുലർത്തുന്ന ഈ ഒരു സമയത്ത് കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുവേണ്ടി പോലും പുറത്തിറങ്ങാൻ പലരും ഭയക്കുന്നു. എന്നുമാത്രമല്ല പലപ്പോഴും രോഗമില്ലാത്ത ഒരാൾ സംശയം തോന്നി ഇത്തരത്തിൽ കോവിഡ് ടെസ്റ്റ് ചെയ്യാനായി പോകേണ്ട അവസ്ഥ വരുമ്പോൾ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഉള്ള സാധ്യതയും കൂടുതലാണ്. ( വീഡിയോ താഴെ കാണാം ) ഇത്തരമൊരു സാഹചര്യത്തിൽ വീട്ടിലിരുന്ന് സ്വയം covid ടെസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്നതിന് ICMR അംഗീകാരം നൽകിയിട്ടുണ്ട്. ഉടൻ തന്നെ ഇത്തരം കിറ്റുകൾ മാർക്കറ്റിൽ എത്തും എന്നാണ് അറിയുന്നത്. എന്നാൽ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരോ, രോഗലക്ഷണം ഉള്ളവർ ക്കോ മാത്രമാണ് ICMR കോവിഡ് ടെസ്റ്റ് കിറ്റ് നിർദേശിക്കുന്നത്.coviself നിർമ്മിച്ച covid-19 Rapid ആന്റിജൻ ടെസ്റ്റ് കിറ്റിനെ പറ്റി കൂടുതൽ മനസ്സിലാക്കാം.
Coviself ആന്റിജൻ ടെസ്റ്റ് കിറ്റിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിട്ടുള്ളത്?
ഒരു ടെസ്റ്റ് മാന്വൽ, പ്രീ ഫീൽഡ് എക്സ്ട്രാക്ഷൻ ട്യൂബ്, ബഫർ സൊലൂഷൻ ഓൾറെഡി പ്രീ ഫിൽ ചെയ്തു വച്ചിട്ടുണ്ടാകും. സാമ്പിൾ കലക്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഒരു സർയിൽ നാസൽ ട്യൂബ്, ഇത് ഉപയോഗിച്ചാണ് മൂക്കിൽ നിന്നും സ്വാബ് കളക്ട് ചെയ്യുന്നത്. മൊബൈൽ ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്യുന്ന ഒരു ടെസ്റ്റ് ഡിവൈസ്, കൂടാതെ ഒരു ബയോ ഹസാഡ് ബാഗ് എന്നിവയാണ് കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
ടെസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണ്?
ടെസ്റ്റ് ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ മൊബൈൽ ഫോണിൽ Coviself എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. ടെസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഡാറ്റാ കാർഡ് ഉൾപ്പെട്ട ഡിവൈസ് ഈ ഒരു അപ്ലിക്കേഷനുമായി ലിങ്ക് ചെയ്താണ് പ്രവർത്തിക്കുന്നത്. അതായത് ഡിവൈസിൽ നൽകിയിട്ടുള്ള ക്യു ആർ കോഡ് ഈ ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സ്കാൻ ചെയ്യേണ്ടത്.
ടെസ്റ്റ് ആരംഭിക്കുന്നതിനായി പ്രീ ഫീൽഡ് എക്സ്ട്രഷൻ ട്യൂബ് എടുത്ത് ഒരു ടേബിളിനു മുകളിൽ ഒന്ന് രണ്ടു തവണ ടാപ്പ് ചെയ്യുക.ഇതുവഴി അതിനകത്ത് നിറച്ചിട്ടുള്ള സൊലൂഷൻ നല്ലപോലെ മിക്സ് ആകുന്നതാണ്. അതിനു മുകളിൽ നൽകിയിട്ടുള്ള ടോപ്പ് മാറ്റിയശേഷം,നാസൽ ട്യൂബ് നോസ്ട്രിലിൽ ഏകദേശം രണ്ട് സെന്റീമീറ്റർ മുതൽ നാല് സെന്റീമീറ്റർ വരെ ഉള്ളിലേക്ക് ആയി കടത്തിവിടുക. അതല്ല എങ്കിൽ റെസിസ്റ്റൻസ് തോന്നുന്നതുവരെ കടത്തിവിടുക. ഏകദേശം അഞ്ചു തവണയെങ്കിലും ഒരു നോസ്ട്രിലിൽ തിരിച്ച ശേഷം, മറ്റ് നോസ്ട്രിലിൽ റിപ്പീറ്റ് ചെയ്യുക. അതിനുശേഷം ട്യൂബ് എട്ടു മുതൽ പത്ത് തവണ സൊലൂഷനിൽ ഇളക്കുക. കട്ടിംഗ് പോഷനിൽ വച്ച് ട്യൂബ് കട്ട് ചെയ്യുക. നോബ് അടയ്ക്കുക. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ടെസ്റ്റ് തുടങ്ങുന്നതിനു മുൻപ് കൈ ഉപയോഗിച്ച് ഒരിക്കലും ടെസ്റ്റ് ചെയ്യേണ്ട ട്യൂബിന്റെ ഭാഗം തൊടാൻ പാടുള്ളതല്ല.
ഡാറ്റാ കാർഡ് എടുത്ത് എടുത്തുവച്ച സൊലൂഷനിൽ രണ്ടുതുള്ളി ഒറ്റിച്ചു നൽകുക .10 മുതൽ 15 മിനിറ്റ് വരെ സമയം എടുത്തു കൊണ്ടാണ് ടെസ്റ്റ് നടത്തുന്നത്. ഈ ഒരു സമയത്തിനുള്ളിൽ തന്നെ പോസിറ്റീവ് ആണെങ്കിൽ അറിയാൻ സാധിക്കുന്നതാണ്. റിസൾട്ട് അറിയുന്നതിനും മറ്റും ഡാറ്റാ കാർഡുമായി ലിങ്ക് ചെയ്ത ആപ്ലിക്കേഷൻ വഴിയാണ് പ്രവർത്തിക്കുന്നത്. 15 മിനിറ്റ് കഴിഞ്ഞാൽ റിസൾട്ട് ഫോട്ടോ എടുക്കുന്നതിനുള്ള ഒരു അലാം അപ്ലിക്കേഷനിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഡാറ്റാ കാർഡിന്റെ ഒരു ഫോട്ടോ എടുക്കുന്നത് വഴി റിസൾട്ട് റെക്കോർഡ് ചെയ്യപ്പെടുന്നതാണ്. നെഗറ്റീവ് ആണ് എങ്കിൽ ‘C’ അല്ലെങ്കിൽ ക്വാളിറ്റി കണ്ട്രോൾ ലൈനിൽ മാത്രം ഒരു ചുവപ്പ് ലൈൻ വരുന്നതാണ്. ഇത് സ്കാൻ ചെയ്യുന്നത് വഴി റിസൾട്ട് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന ഒരു വ്യക്തി ഉടനെ ചെയ്യേണ്ടതായി കിറ്റിൽ നിർദ്ദേശിയ്ക്കപ്പെടുന്നത് ഉടനെ RTPCR ടെസ്റ്റ് നടത്തി നോക്കുകയും,റിസൾട്ട് സ്ഥിരീകരിക്കുകയും ചെയ്യേണ്ടതാണ്.
അതല്ല പോസിറ്റീവാണ് റിസൾട്ട് വരുന്നത് എങ്കിൽ C, T എന്നിങ്ങനെ രണ്ട് ഭാഗത്തും റെഡ് ലൈൻ കാണാവുന്നതാണ്. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ടെസ്റ്റ് പോസിറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ റിപ്പീറ്റ് ടെസ്റ്റ് എടുക്കേണ്ട ആവശ്യമില്ല. ഉടനെതന്നെ ഐസലേഷനിൽ പോവുകയാണ് വേണ്ടത്.
ടെസ്റ്റ് ചെയ്തുകഴിഞ്ഞാൽ ഉപയോഗിച്ച എല്ലാ സാധനങ്ങളും ബയോ ഹസാഡ് ബാഗിലേക്ക് ആക്കി സേഫ് ആയ ഏതെങ്കിലും ഒരു സ്ഥലത്ത് ഡിസ്പോസ് ചെയ്യാവുന്നതാണ്. മാർക്കറ്റിൽ ഉടനടി തന്നെ ഇത്തരത്തിൽ സ്വയം covid ടെസ്റ്റ് ചെയ്യാവുന്ന ടെസ്റ്റ് കിറ്റ് ലഭിക്കുമെന്നാണ് അറിയപ്പെടുന്നത്.