വെറും 2000 രൂപയ്ക്ക് വീട്ടിലേക്ക് ഒരു കുഞ്ഞു ഇൻവെർട്ടർ | വീഡിയോ കാണാം

Spread the love

ഇന്ന് നമ്മുടെ നാട്ടിൽ ഇൻവെർട്ടർ ഉപയോഗിക്കാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. കാരണം മിക്ക വീടുകളിലും കുറച്ചുസമയത്തേക്ക് കറണ്ട് പോയാൽ പോലും പണ്ടുകാലത്തേതു പോലെ ആർക്കും കറണ്ട് വരുന്നതുവരെ കാത്തിരിക്കാനുള്ള സമയമില്ല എന്നതുതന്നെയാണ് കാരണം.

മാത്രമല്ല വൈദുതിയിൽ  പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ എണ്ണവും എല്ലാ വീടുകളിലും കൂടുതലാണ്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഇൻവെർട്ടർ ഇല്ലാത്ത വീടിനെ പറ്റി ആർക്കും ചിന്തിക്കാൻ സാധിക്കുന്നില്ല.

എന്നാൽ മാർക്കറ്റിൽ ഒരു ഇൻവെർട്ടർ വാങ്ങിയാൽ അതിനെ ഏകദേശം 20,000 രൂപയോളം നിങ്ങൾ നൽകേണ്ടതായി വരും. വളരെ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ഒരു മിനി ഇൻവെർട്ടർ വീട്ടിൽ എങ്ങിനെ സെറ്റ് ചെയ്യാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

Also Read  പകുതി വിലയിൽ പവർ ടൂളുകൾ ലഭിക്കുന്ന സ്ഥലം

ഒരു മിനി ഇൻവെർട്ടർ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ വീട്ടിലെ അത്യാവശ്യം രണ്ട് ബൾബുകൾ,ഒരു ഡിസി ഫാൻ,മൊബൈൽ ചാർജിങ് എന്നിവയെല്ലാം ചെയ്യാൻ സാധിക്കുന്നതാണ്.

മെറ്റൽ, പ്ലാസ്റ്റിക് എന്നീ രണ്ടു രീതിയിലാണ് ഇത്തരം മിനി ഇൻവെർട്ടറുകൾ ലഭ്യമായിട്ടുള്ളത്. ഐ ബ്രാൻഡ് എന്ന കമ്പനിയുടെ മിനി ഇൻവെർട്ടർ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഫ്രണ്ട് ഭാഗത്തായി രണ്ടുമൂന്ന് എൽഇഡി ലൈറ്റുകൾ, അത് പോലെ അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കാവുന്ന രീതിയിലുള്ള ഒരു ലൈറ്റ് എന്നിവ നൽകിയിട്ടുണ്ട്.

വളരെ ലൈറ്റ് വെയ്റ്റും, പോർട്ടബിളും ആയതുകൊണ്ടുതന്നെ എവിടെ വേണമെങ്കിലും നിങ്ങൾക്ക് ഇത് എടുത്തുകൊണ്ട് നടക്കാവുന്നതാണ്. വളരെ മികച്ച രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ഈ ഇൻവെർട്ടറിന്റെ സൈഡ് ഭാഗത്തായി എല്ലാവിധ ഫീച്ചേഴ്സും നൽകിയിട്ടുണ്ട്.

Also Read  ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതെങ്ങിനെ : വീഡിയോ കാണാം

ഇക്കോ ഫ്രണ്ട്‌ലി, സോളാർ ചാർജിങ് എന്നിവയെല്ലാം ഫീച്ചേഴ്സിൽ ഉൾപ്പെടുന്നു. ഇൻവെർട്ടറിന്റെ ഒരുവശത്ത് ഓൺ ഓഫ് ചെയ്യാനുള്ള ബട്ടൺ, ചാർജിങ്ങിന് ഉള്ള ഒരു പോർട്ട്, സോളാർ വഴി ചാർജ് ചെയ്യാനുള്ള പോർട്ട്‌ , ലൈറ്റ് അഡ്ജസ്റ്റ് ചെയ്യാനുള്ള ഭാഗം, 3 സിഎഫ്എൽ ലൈറ്റുകൾ, ഫാൻ എന്നിവ കണക്ട് ചെയ്യുന്നതിനുള്ള ഭാഗം എന്നിവ നൽകിയിട്ടുണ്ട്.

12 വോൾട്ടിന്റെയോ 10 വോൾറ്റിന്റെയോ ബൾബുകളാണ് ഇതിൽ ഉപയോഗിക്കാൻ സാധിക്കുക. 6 മണിക്കൂർ ബാറ്ററി ബാക്കപ്പ് ഉള്ള ഈ മിനി ഇൻവെർട്ടറിനു ഒരു വർഷത്തെ റിപ്ലേസ്മെന്റ് വാറണ്ടിയും നൽകുന്നുണ്ട്. പ്ലാസ്റ്റിക്കിൽ നിർമ്മിച്ചതിന് 2000 രൂപയും, മെറ്റലിൽ നിർമ്മിച്ചതിന് 2000 രൂപയുമാണ് വില.

Also Read  ഓൺലൈനിൽ നിന്ന് കുറഞ്ഞ പൈസക്ക് എങ്ങനെ സാധനം വാങ്ങാം

അത്യാവശ്യഘട്ടങ്ങളിൽ കൊണ്ടുനടക്കാവുന്ന ഈ മിനി ഇൻവെർട്ടറിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment