മലയാളിയുടെ മാറിയ ജീവിത ശൈലിയും ഭക്ഷണ രീതിയുമെല്ലാം ചെറുപ്രായത്തിൽ തന്നെ വ്യത്യസ്ത രോഗങ്ങൾ ഉണ്ടാക്കുന്നതിന് ഒരു കാരണമാകുന്നു. ഇത്തരത്തിൽ ഇന്ന് മിക്ക ചെറുപ്പക്കാരിലും പ്രായമായവരിലും ഒരേ രീതിയിൽ കാണപ്പെടുന്ന അസുഖമാണ് ഹൃദ്രോഗം.ഹാർട്ടറ്റാക്ക് വഴി നിരവധി പേർക്കാണ് ജീവൻ നഷ്ടമാകുന്നത്. പ്രായഭേദമന്യേ ഹാർട്ടറ്റാക്ക് ഇന്ന് ഒരുപാട് പേരിൽ കാണുന്നുണ്ട്. എന്നാൽ ഹാർട്ടറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം.( വീഡിയോ ഏറ്റവും താഴെ കാണാം )
നെഞ്ചിൽ ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങൾ അതായത് എരിച്ചിൽ, അമർത്തുന്നത് പോലത്തെ അവസ്ഥ, കൊളുത്തി വലിക്കുക്കൽ, ചിലർക്ക് നെഞ്ചിന്റെ മധ്യഭാഗത്ത് ഉണ്ടാകുന്ന വേദന അതായത് ചിലർക്ക് വലതുഭാഗത്തായും മറ്റ് ചിലർക്ക് നെഞ്ചിന് ഇടതുഭാഗത്തായും വേദന അനുഭവപ്പെടാറുണ്ട്. അതായത് പലരും വിചാരിക്കുന്നത് നെഞ്ചിലെ ഇടതു ഭാഗത്ത് ഉണ്ടാകുന്ന വേദന മാത്രമാണ് ഹാർട്ടറ്റാക്ക് മായി ബന്ധപ്പെട്ടത് എന്നതാണ്. എന്നാൽ നെഞ്ചിന്റെ മധ്യഭാഗത്ത് ഉണ്ടാകുന്ന വേദനയും പലപ്പോഴും ഇതിന്റെ ഒരു ലക്ഷണമാകാം. കൂടാതെ ഷോൾഡർ കൈ എന്നിവയിൽ മാത്രമായും വേദന അനുഭവപ്പെടാറുണ്ട്. 16 ശതമാനം ആളുകളിൽ ഇത്തരത്തിലുണ്ടാകുന്ന വേദന കയ്യിലേക്ക് പോകും,റേഡിയേഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് നെഞ്ചിന്റെ മധ്യഭാഗത്തു നിന്നും ഉണ്ടാകുന്ന വേദന കയ്യിലേക്ക് പരക്കുന്ന അവസ്ഥ. എന്നാൽ 84 ശതമാനം പേർക്കും കയ്യിലേക്ക് വേദന അനുഭവപ്പെടാറില്ല.
ഹാർട്ട് മായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാവുന്ന സമയത്ത് അമിതമായി വിയർപ്പ് ഉണ്ടാവാറുണ്ട്. എന്നാൽ 30 ശതമാനം ആളുകൾ മാത്രമാണ് ഇത് ഒരു ലക്ഷണമായി കാണാറുള്ളൂ. ബാക്കിവരുന്ന 70 ശതമാനം പേരിൽ ഇത് ഒരു ലക്ഷണമായി കാണുന്നില്ല.
70 ശതമാനത്തിനു മുകളിൽ ഹാർട്ടിൽ ബ്ലോക്ക് ഉള്ളവർക്ക് നടക്കുമ്പോൾ മാത്രമാണ് വേദന അനുഭവപ്പെടുന്നത്. നടത്തം ഒന്ന് നിർത്തുന്നതിലൂടെ വേദന ചിലപ്പോൾ പോവുകയും ചെയ്യും, ചിലപ്പോൾ വളരെ വേഗത്തിൽ നടക്കുമ്പോൾ മാത്രമാണ് വേദന അനുഭവപ്പെടുന്ന അവസ്ഥ വരിക. എന്നാൽ റസ്റ്റ് എടുക്കുന്നതിലൂടെ വേദന പെട്ടെന്ന് പോകുന്നതായും കാണാം. എന്നാൽ ഇത്തരം അവസ്ഥകളിൽ മനസ്സിലാക്കേണ്ട കാര്യം രക്തക്കുഴലുകളിൽ 70 ശതമാനത്തിനു മുകളിൽ ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് ഈയൊരു രീതിയിൽ വേദന അനുഭവപ്പെടുന്നതും പെട്ടെന്ന് മാറുന്നതും. അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധ നൽകേണ്ട ഒരു കാര്യമാണ് ഇത്. ഉണ്ടായ ബ്ലോക്ക് കൂടി കൂടി 100% എത്തുമ്പോഴാണ് അത് ഹാർട്ടറ്റാക്ക് ആയി മാറുന്നത്.
100% രക്തക്കുഴലുകൾ അടഞ്ഞു എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഇങ്ങനെ സംഭവിക്കുമ്പോൾ രക്തക്കുഴലുകൾ അടഞ്ഞു പോവുകയും രക്തം പോകാത്ത അവസ്ഥയും ഉണ്ടാകുന്നു, ഇതുവഴി അവിടെയുള്ള കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കാത്ത അവസ്ഥ വരുന്നു. രക്തക്കുഴലുകൾ അടഞ്ഞ് 20 മിനുട്ട് കൊണ്ട് കോശങ്ങൾ നശിക്കാൻ തുടങ്ങുമെന്നാണ് കണ്ടുപിടുത്തങ്ങൾ പറയുന്നത്. ഹൃദയത്തിൽ 100% ബ്ലോക്ക് ഉണ്ടായി രക്തക്കുഴലുകൾ അടഞ്ഞ് കോശങ്ങൾ പൂർണ്ണമായും നശിക്കുന്ന അവസ്ഥയാണ് ഹൃദയാഘാതം എന്നു പറയുന്നത്.
ഹൃദയത്തിൽ ബ്ലോക്കുകൾ ഉണ്ടാകുന്ന അവസ്ഥയിൽ ചെയ്യുന്ന ചികിത്സ രക്തക്കുഴലുകൾ തുറന്ന് വീണ്ടും പഴയ രീതിയിൽ ആക്കുക എന്നതാണ്. ഇതുവഴി കോശങ്ങൾക്ക് ആവശ്യമായ ബ്ലഡ് ലഭിക്കുന്നതാണ്. മുൻപു കാലത്ത് ഇഞ്ചക്ഷൻ രൂപത്തിലാണ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നത്. മരുന്നുകൾ ഹാർട്ട് ബ്ലോക്കിൽ എത്തുകയും അത് വലിച്ച് കളയുകയും ചെയ്യും. എന്നാൽ ഇതിന് ഒരുപാട് സമയമെടുക്കും എന്ന് മാത്രമല്ല, ചിലപ്പോൾ ബ്ലോക്കുകൾ അലിയിച്ചു കളയാത്ത അവസ്ഥയും ഉണ്ടാകും.
ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോൾ ആൻജിയോഗ്രാം എടുത്തു ബ്ലോക്ക് കണ്ടെത്തി ഡയറക്ടറായി തന്നെ ബ്ലോക്ക് മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇതിന് ഒരു കൃത്യമായ ഫലം ലഭിക്കും. അതായത് ഒരു 98 % വിജയസാധ്യത ഈ ഒരു രീതിക്ക് ഉണ്ടെന്നു പറയാം. 54% വിജയ സാധ്യതയാണ് മരുന്നുകൾ ഉപയോഗിക്കുന്നതുകൊണ്ട് ലഭിക്കുക.
ഹാർട്ട് അറ്റാക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ,കാലറി, ഉപ്പ് എന്നിവ കുറയ്ക്കുക. നാര് കൂടുതൽ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക.ഭക്ഷണത്തിലടങ്ങിയിട്ടുള്ള കൊഴുപ്പും കാലറിയും കുറയ്ക്കുന്നതിലൂടെ
രക്തത്തിലെ കൊഴുപ്പ് കുറയുന്നതിന് കാരണമാകും.
രക്തത്തിൽ പ്രധാനമായും രണ്ടു തരത്തിലുള്ള കൊഴുപ്പുകൾ ആണ് ഉള്ളത്. ആദ്യത്തേത് സാച്ചുറേറ്റഡ് ഫാറ്റ്, രണ്ടാമത്തേത് അൺസാച്ചുറേറ്റഡ് ഫാറ്റ്. സാച്ചുറേറ്റഡ് ഫാറ്റ് ഹൃദയത്തിന് വളരെയധികം ഹാനികരമാണ്.
പാൽ,പാലുൽപന്നങ്ങൾ റെഡ്മീറ്റ് ആയ മട്ടൻ, ബീഫ് പോർക്ക് എന്നിവ ഉപേക്ഷിക്കേണ്ടതാണ്. ഇതുപോലെ വെളിച്ചെണ്ണയ്ക്ക് പകരം സൺഫ്ലവർ ഓയിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. എന്നാൽ ഏത് എണ്ണയാണ് ഉപയോഗിക്കുന്നതെങ്കിലും അളവ് കുറയ്ക്കുക എന്നതാണ് പ്രാധാന്യം. നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെ ഹൃദ്രോഗസാധ്യത ഒരു പരിധിവരെ കുറയ്ക്കാം. പച്ചക്കറികളിൽ അടങ്ങിയിട്ടുള്ള ഫോളിക്കാസിഡ് രോഗമുണ്ടാക്കുന്ന ഫോളോസിസ്റ്റീൻ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
കൂടാതെ വ്യായാമം ജീവിതത്തിൽ ഒരു ശീലമാക്കുക. മിതമായ വ്യായാമം ചെയ്യുന്നവരിൽ ഹൃദ്രോഗവും, ഹൃദ്രോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളും 27% തുറക്കാൻ സാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ഹൃദ്രോഗത്തിനെ ചെറുക്കുന്നതിന് ഏറ്റവും നല്ല വ്യായാമ രീതികൾ ഏതെല്ലാമാണ്?
ബ്രിസ്ക് വാക്കിംഗ്,സൈക്ലിംഗ്, ഡാൻസിംഗ്, സ്വിമ്മിംഗ് എന്നിവയെല്ലാം വ്യായാമ രീതികൾ ആയി തിരഞ്ഞെടുക്കാവുന്നതാണ്. ഇതൊന്നും ചെയ്യാൻ പറ്റില്ലെങ്കിൽ വീട്ടിലെ ജോലികൾ കൃത്യമായി ചെയ്താൽ തന്നെ
അത് ഒരു നല്ല വ്യായാമം മാർഗമാണ്. വ്യായാമം ചെയ്യുമ്പോൾ 20 മിനുട്ടെങ്കിലും തുടർച്ചയായി ചെയ്യാൻ ശ്രദ്ധിക്കണം. നടക്കുമ്പോൾ മൂന്നുമുതൽ നാലു വരെ മൈൽസ് /ഹവർ എന്ന കണക്കിലാണ് നടക്കേണ്ടത്. എന്നാൽ വെയിറ്റ് ലിഫ്റ്റിംഗ് പോലുള്ള കാര്യങ്ങൾ ഹാർട്ടിന് ഗുണം ചെയ്യുന്ന കാര്യമല്ല.
മിനിമം ആറു മണിക്കൂർ ഉറക്കം, ഹോബികൾ പോലുള്ളവ ചെയ്യുന്നതിനായി സമയം കണ്ടെത്തുക, പുകവലി, മദ്യപാനം പോലുള്ള കാര്യങ്ങൾ ഉപേക്ഷിക്കുക ശുഭാപ്തി വിശ്വാസത്തോടെ ഉള്ള ജീവിതം എന്നിവകൂടി പ്രാവർത്തികമാക്കുന്നതിലൂടെ ഹൃദ്രോഗത്തെ ഒരുപരിധിവരെ ചെറുത്തുതോൽപ്പിക്കാൻ സാധിക്കുന്നതാണ്.