സ്റ്റീൽ സ്ക്രബ്ബർ ബിസ്സിനെസ്സ് , കുറഞ്ഞ ചിലവിൽ സ്റ്റാർട്ട് ചെയ്യാം | വീഡിയോ കാണാം

Spread the love

നമ്മളെല്ലാവരും വീട്ടിൽ പ്രധാനമായും അനുഭവിക്കുന്ന ഒരു പ്രശ്നം ആയിരിക്കും എണ്ണമയമുള്ള പാത്രങ്ങൾ കഴുകിയെടുക്കുക എന്നത്.ചില സമയത്ത് കരിഞ്ഞതും ഒട്ടിപ്പിടിച്ച തുമായ പാത്രങ്ങൾ എത്ര ഉരച്ചു കഴുകിയാലും വൃത്തിയാ കാറില്ല.ഇതിനായി മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് സ്റ്റീൽ സ്ക്രബറുകൾ.സ്റ്റീൽ സ്ക്രബറുകൾ ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം.അപ്പോൾ തന്നെ ഇവയുടെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. വിപണിയിൽ സ്റ്റീൽ സ്ക്രബറുകൾ പാക്ക് ചെയ്തു നൽകുന്നതിന് വളരെ നല്ല മാർക്കറ്റ് ആണ് ഉള്ളത്.ഇത്തരത്തിൽ സ്ക്രബറുകൾ വളരെ കുറഞ്ഞ മുതൽ മുടക്കിൽ ആർക്കുവേണമെങ്കിലും റീ പാക്ക് ചെയ്തു വിൽക്കാവുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

Also Read  വീട്ടിലേക്ക് ആവശ്യമുള്ള ഫർണീച്ചറുകൾ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

സ്റ്റീൽ സ്ക്രബ്ബർ റീപാക്കിങ് ബിസിനസിന് എന്തെല്ലാമാണ് ആവശ്യമായിട്ടുള്ളത്?

ഏകദേശം 30000 രൂപ മുതൽ മുടക്കിൽ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന രീതിയിലുള്ള ഒരു മെഷീൻ ആണ് ഇതിന് ഉപയോഗിക്കുന്നത്.ഇതോടൊപ്പം സ്ക്രബറുകൾ കലക്ട് ചെയ്തു അതിന് ആവശ്യമായ മറ്റു സാമഗ്രികൾ കൂടി കണ്ടെത്തുന്നതോടുകൂടി ബിസിനസ് തുടങ്ങാവുന്നതാണ്.വിപണിയിൽ പല വിലയിലും പല രൂപത്തിലും ഉള്ള ഇത്തരം മെഷീനുകൾ ലഭിക്കുന്നതാണ്.തുടങ്ങാൻ ആഗ്രഹിക്കുന്ന ബിസിനസിന് അനുസരിച്ച് മെഷീൻ തിരഞ്ഞെടുക്കാവുന്നതാണ്.

അടുത്തതായി സ്റ്റീൽ സ്ക്രബറുകൾ ബൾക്കായി പർച്ചേസ് ചെയ്യുകയാണ് വേണ്ടത്.120 രൂപയിൽ തുടങ്ങി 180 രൂപയിൽ ക്വാളിറ്റി അനുസരിച്ച് സ്ക്രബ്ബറുകളിൽ മാറ്റങ്ങൾ വരുന്നതാണ്.നിങ്ങളുടെ ഇഷ്ടാനുസരണം നിങ്ങൾക്ക് ക്വാളിറ്റി തിരഞ്ഞെടുക്കാവുന്നതാണ്.ഒരു കിലോ തൂക്കമുള്ള സ്ക്രബർ ഉപയോഗിച്ച് ഏകദേശം നൂറോളം സ്ക്രബറുകൾ നിർമ്മിച്ച് എടുക്കാവുന്നതാണ്.12 എണ്ണം അടങ്ങുന്ന ബ്ലിസ്റ്റർ പാക്കിങ് ആയാണ് ഇത്തരം സ്ക്രബറുകൾ കടയിൽ എല്ലാം വിൽക്കപ്പെടുന്നത്.

Also Read  ജൻ ഔഷധി മെഡിക്കൽ സ്റ്റോർ നിങ്ങൾക്കും തുടങ്ങാം നിങ്ങളുടെ നാട്ടിൽ

ഒരു സ്ക്രബ്ബർ നിർമ്മിക്കുന്നതിന് ഏകദേശം രണ്ടു രൂപ നിരക്കിലാണ് ചിലവാക്കേണ്ടി വരുന്നത്. ഇത്തരത്തിൽ നിർമ്മിക്കുന്ന സ്ക്രബറുകൾ പാക്ക് ചെയ്യുന്നതിന് 6 രൂപയുടെ അടുത്താണ് വില വരിക. പന്ത്രണ്ടെണ്ണം അടങ്ങുന്ന ഒരു ബോർഡ് നിർമ്മിക്കുന്നതിന് ഏകദേശം വരുന്ന ചിലവ് 30 രൂപയുടെ അടുത്താണ്.ഇങ്ങിനെ നിർമ്മിക്കപ്പെടുന്ന പന്ത്രണ്ടെണ്ണം അടങ്ങിയ ഒരു ബോർഡ് ഏകദേശം 50 രൂപ നിരക്കിൽ നിങ്ങൾക്ക് കടകളിൽ വിൽക്കുന്ന താണ്.

നിർമ്മിക്കുന്ന സ്ക്രബറുകളിൽ നിന്നും വലിയ ലാഭം നിങ്ങൾക്ക് നേടാവുന്നതാണ്. നിർമ്മിക്കാനുപയോഗിക്കുന്ന ബോർഡുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്ക്രബ്ബറുകളുടെ നിർമ്മാണം കൂടുകയും അതിനനുസരിച്ച് ബിസിനസ് വർദ്ധിക്കുകയും ചെയ്യുന്നു.ബോർഡുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഒരു ദിവസത്തിൽ തന്നെ ഏകദേശം 5000 രൂപ വരെയുള്ള ബിസിനസ് നിങ്ങൾക്ക് നേടാവുന്നതാണ്.

Also Read  നിങ്ങൾക്കും തുടങ്ങാം paper shredding ബിസിനസ്

500 എണ്ണം ഒരു ദിവസം നിങ്ങൾ നിർമിക്കുകയാണെങ്കിൽ തന്നെ പതിനയ്യായിരം രൂപയുടെ അടുത്ത് നിങ്ങൾക്ക് വരുമാനം ലഭിക്കുന്നതാണ്.എന്നാൽ ഇതിനായി നിങ്ങൾക്ക് ഏകദേശം 5000 രൂപ വരെ മാത്രമാണ് മൂലധനമായി ആവശ്യമായി വരുന്നുള്ളൂ. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ ചിലവിൽ തുടങ്ങി മാർക്കറ്റിൽ വിജയം നേടാവുന്ന ഒരു ബിസിനസ് ആണ് സ്റ്റീൽ സ്ക്രബ്ബർ റീ പാക്കിംഗ് ബിസിനസ്.എന്നാൽ സ്ക്രബറുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റിയിൽ ഉള്ളവതന്നെ തിരഞ്ഞെടുക്കുന്നത് മാർക്കറ്റിൽ വിജയം കൈവരിക്കുന്നതിന് എളുപ്പമാകും.കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment