ചിയ സീഡ്‌സ് റീപാക്കിങ് ബിസ്സിനെസ്സ് ഐഡിയസ്

Spread the love

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഒരു ബിസിനസ് ആരംഭിക്കുന്നതിനായി ചിലവഴിക്കേണ്ടി വരുന്ന തുകയെ പറ്റി ആലോചിക്കുമ്പോൾ പലപ്പോഴും അത്തരം ഒരു ആശയം മാറ്റിനിർത്തുകയാണ് പലരും ചെയ്യുന്നത്.

കാരണം വലിയ മുതൽമുടക്കി അതിൽ നിന്ന് ലാഭം നേടാൻ സാധിച്ചില്ല എങ്കിൽ അത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് ആണ് എത്തിക്കുക. എന്നാൽ ഏതൊരാൾക്കും വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങി വളരെ വലിയ ലാഭം കൊയ്യാൻ സാധിക്കുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

മെക്സിക്കൻ ഒറിജിൻ ആയ ഷിയാ അല്ലെങ്കിൽ ചിയാ സീഡ് ബിസിനസ് ചെയ്ത് എങ്ങിനെ ലാഭം ഉണ്ടാക്കാം എന്ന് നോക്കാം. ഇത്തരമൊരു പേര് സാധാരണക്കാർക്കിടയിൽ സുപരിചിതമല്ലെങ്കിലും മാർക്കറ്റിൽ വളരെയധികം ഡിമാൻഡ് ഉള്ള ഒരു വസ്തുവാണ് ഇത്. ഇന്ത്യയിൽ കർണാടകയിൽ ആണ് ഏറ്റവും കൂടുതൽ ഷിയാ സീഡ്‌സ് കാണപ്പെടുന്നത്.

Also Read  ഇൻവെസ്റ്റ്മെന്റ് ആവശ്യമില്ല വീടുകളിൽ തുടങ്ങാം ഈ ബിസ്സിനെസ്സ്

എന്നാൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഇവിടെ ഇത് ഉൽപാദിപ്പിക്കപ്പെടുന്നുത് എന്നുള്ളതുകൊണ്ട് തന്നെ ആവശ്യമായി വരുന്നത് മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ഇംപോർട്ട് ചെയ്യുകയാണ് ചെയ്യുന്നത്. ബ്ലാക്ക്,വൈറ്റ്,മിക്സഡ് എന്നിങ്ങനെ മൂന്ന് രീതിയിലാണ് ഷിയാ സീഡ്‌സ് പ്രധാനമായും മാർക്കറ്റിൽ എത്തപ്പെടുന്നത്.

ഹൃദയാരോഗ്യത്തിന്റെ സംരക്ഷണം,വെയിറ്റ് ലോസ്, ടൈപ്പ് 2 ഡയബറ്റിക്സ് എന്നിവയ്ക്കെല്ലാം ഉള്ള ഒരു നാച്ചുറൽ റെമഡി ആണ് ഷിയാ സീഡ്സ്.എന്ന് മാത്രമല്ല ധാരാളം ആന്റി ഓക്സിഡന്റ് സും ഇതിൽ അടങ്ങിയിട്ടുണ്ട്. ബ്രെസ്റ്റ് ക്യാൻസറിന് ഇല്ലാതാക്കുന്നതിന് ഇത്തരം സീഡ് വളരെയധികം ഉപകരിക്കുന്നു. ചെറുപ്പക്കാർക്കിടയിൽ ഒരു എനർജി ബൂസ്റ്റർ ആയും ഇവ ഉപയോഗിക്കപ്പെടുന്നു.

Also Read  റബ്ബർ ടൈൽ നിർമാണ ബിസ്സിനെസ്സ് - കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ലാഭം

യാതൊരുവിധ രീതിയിലുള്ള പാചകം ചെയ്യാതെ തന്നെ 15 ഗ്രാം വീതം ഷിയാ സീഡ്സ് ഒരു ദിവസം കഴിക്കുകയാണെങ്കിൽ കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവർക്കും മുകളിൽ പറഞ്ഞ എല്ലാവിധ അസുഖങ്ങളിൽ നിന്നും മോചനം നേടാവുന്നതാണ്.

ഇത് പർച്ചേസ് ചെയ്യാനായി ഇന്ത്യ മാർട്ട് പോലെയുള്ള  ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കാവുന്നതാണ്. ഇന്ത്യ മാർട്ട്ൽ ഇവ ഒരു കിലോ 160 രൂപ 200 രൂപ 300 രൂപ എന്നിങ്ങനെ വ്യത്യസ്ത വിലകളിൽ ലഭിക്കുന്നതാണ്.

Chia Seed business ideas
Chia Seed business ideas

വൈറ്റ്, ബ്ലാക്ക്, മിക്സഡ് എന്നിങ്ങനെ നിങ്ങൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ഇവ റീ പാക്ക് ചെയ്തു ഓൺലൈൻ ആയി വിൽക്കപ്പെടുമ്പോൾ ആമസോൺ പോലുള്ള വെബ്സൈറ്റുകളിൽ 300 ഗ്രാമിന് വിലയായി ഈടാക്കുന്നത് 229 രൂപ നിരക്കിലാണ്. ഇതിൽനിന്നുതന്നെ മാർക്കറ്റിൽ ഇവക്ക് എത്രമാത്രം ഡിമാൻഡ് ഉണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.

Also Read  കുറഞ്ഞ വിലയിൽ തേങ്ങ വാങ്ങി നിരവധി ബിസ്സിനെസ്സ് ചെയ്യാം

ഇത്തരത്തിൽ ബൾക്ക് ആയി ഓൺലൈൻ പർച്ചേസ് നടത്തി നല്ല രീതിയിൽ പാക്കിങ് ചെയ്തു ഓൺലൈൻ സൈറ്റുകൾ വഴി തന്നെ ഇവ വിൽക്കാവുന്നതാണ്. അതായത് 150 രൂപയ്ക്ക് വാങ്ങി ഏകദേശം 1000 രൂപയ്ക്ക് നിങ്ങൾക്ക് വിൽക്കാൻ സാധിക്കുന്നതാണ്.

ഒരു FSSI  ലൈസൻസ്, പാകിങ്  ലൈസൻസ്, ഓൺലൈൻ സൈറ്റുകളിൽ വിൽക്കുന്നതിന് ആവശ്യമായ ജി എസ് ടി ഇത്രയും മാത്രമാണ് ചിലവായി വരുന്നുള്ളൂ. ഇതിനു പുറമേ ലോക്കലായി വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോസ്കോസ് ലൈസൻസ് മാത്രമാണ് ആവശ്യമായിട്ട് വരുന്നുള്ളൂ. തുടക്കത്തിൽ ചെറിയ ഒരു സംരംഭമായി തുടങ്ങി കൊണ്ട് ഭാവിയിൽ വലിയ വിജയം നേടാൻ സാധിക്കുന്ന ഒരു ബിസിനസ് തന്നെയാണ് ഷിയാ സീഡ്‌സ്.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക


Spread the love

Leave a Comment