ഔഷധിയില്‍ ജോലി നേടാം | കേരള സർക്കാർ സ്ഥാപനം

Spread the love

കേരളത്തിൽ തൊഴിൽ രഹിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. എന്നാൽ അതിനനുസരിച്ചുള്ള ജോലികൾ ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യവും ആണ്. ഈ ഒരു അവസരത്തിൽ കേരള സർക്കാരിനു കീഴിലുള്ള ആയുർവേദിക് മെഡിസിൻ ഏജൻസി ആയ ഔഷധിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഉയർന്ന ശമ്പളത്തോടെ ഒരു ജോലി നേടാനുള്ള അവസരമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കേരള ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ എന്ന യഥാർത്ഥ പേരുള്ള ഔഷധിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഔഷധിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്തു careers തിരഞ്ഞെടുത്താൽ application invited for manager works എന്ന് കാണാവുന്നതാണ്.

Also Read  പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവര്‍ക്ക് സർക്കാർ ജോലി

ഇവിടെ വേക്കൻസി ഡീറ്റെയിൽസ് എടുത്താൽ അപ്ലൈ ചെയ്യേണ്ട ഡിപ്പാർട്ട്മെന്റ് അഡ്മിനിസ്ട്രേഷൻ, കോൺടാക്ട് ചെയ്യുന്നതിനുള്ള ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവയെല്ലാം നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വലതുവശത്തു കാണുന്ന Notification ഓപ്പൺ ചെയ്യാവുന്നതാണ്. മാനേജർ(works) ജോലിയിലേക്ക് ആണ് നിലവിൽ ഒഴിവുകൾ വന്നിട്ടുള്ളത്.

42500 രൂപ മുതൽ 87000 രൂപ വരെയാണ് ശമ്പളം. ഉദ്യോഗാർഥിക്ക് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ്ക്ലാസ് ബിരുദം,3 വർഷത്തെ സർക്കാർ,ക്വാസി ഡിപ്പാർട്ട്മെന്റ് അല്ലെങ്കിൽ ഇന്ത്യൻ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഏതെങ്കിലും ഒരു കമ്പനിയിൽ നിന്നുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതയായി പറയുന്നത്.

Also Read  10 പാസ്സയാവർക്ക് ഫിസിക്കൽ ടെസ്റ്റ് ഇല്ലാതെ ആർമിയിൽ ജോലി നേടാം

01-01-2021 അടിസ്ഥാനപ്പെടുത്തി 40 വയസ്സാണ് ഉദ്യോഗാർഥിയുടെ പ്രായപരിധി യായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ എലിജിബ്ൾ ആയ ക്യാൻഡിഡ് സിന് ഏജ് റിലാക്സേഷൻ ലഭിക്കുന്നതാണ്.

ഡയറക്റ്റ് ബേസിലും റെപ്യുട്ടാഷൻ ബേസിലും ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. പോസ്റ്റിനായി അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ബയോഡാറ്റ, സെൽഫ് അറ്റെസ്റ്റ് ചെയ്ത ക്വാളിഫിക്കേഷൻ, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപ്ലൈ ചെയ്യാവുന്നതാണ്.

അപ്ലൈ ചെയ്യേണ്ട അവസാന തീയതി 08-04-2021 ആണ്. ഏതെങ്കിലും രീതിയിലുള്ള സംശയങ്ങൾ ഉള്ളവർക്ക് താഴെ നൽകിയിട്ടുള്ള കോൺടാക്ട് നമ്പർ ഉപയോഗിച്ചോ, ഇമെയിൽ ഐഡി വഴിയോ സംശയങ്ങൾ തീർക്കാവുന്നതാണ്.

Also Read  പത്താം ക്ലാസ് ഉള്ളവർക്ക് മിൽമയിൽ ജോലി നേടാം മാസ ശമ്പളം 38,680

Contact -0487 -2459800
Email [email protected]


Spread the love

Leave a Comment