1 ലക്ഷം രൂപയിൽ താഴെ സ്വന്തമാക്കവുന്ന നാല് കിടിലൻ കാറുകൾ |90% വരെ ലോണും ലഭിക്കും

Spread the love

മാരുതിയുടെ ബ്രാണ്ടിൽ നിന്നും ഒരു മികച്ച കാർ ആണോ നിങ്ങൾക്ക് ആവശ്യം?? അതും EMI ലോൺ ഫെസിലിറ്റി കൂടി ലഭിക്കുന്ന രീതിയിൽ.ഒരു ലക്ഷം രൂപ ആദ്യ ഗഡുവായി അടച്ചു കൊണ്ട് നിങ്ങൾക്കും ഇനി ഒരു കാർ സ്വന്തമാക്കാവുന്നതാണ്.

ഇന്ന് നമ്മൾ പരിചയ പെടാൻ പോവുന്ന കാറുകൾ ഏതെല്ലാം ആണ് എന്നു നോക്കാം.

ആദ്യമായി പരിചയ പെടുത്തുന്നത് ഒരു പാട് മാറ്റങ്ങളോടെ പുതിയതായി പുറത്ത് ഇറക്കിയ മാരുതി swift Dzire ആണ്. പുതിയതായി വരുന്ന swift Dzire കറുകളുടെ ഫ്രണ്ട് ബമ്പറുകൾ എല്ലാം മാറിയിട്ടുണ്ട്.അത് പോലെ ഫോഗ് ലാമ്പ് ചെയ്ത രീതിയുലും മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നതാണ് പ്രത്യേകത.നാലു വരിയന്റ്സ് തന്നെയാണ് വരുന്നത്. LXI,VXI,ZXI, ZXI+ എന്നിവയാണ് 4 വാരിയന്റ്സ്.ഫുൾ ഓപ്ഷൻ ആയ ZXI+ feature എന്നു പറയുന്നത് പ്രൊജക്റ്റഡ് ഹെഡ്ലൈറ്റ് കൂടെ DRL ആണ്.

ഇനി LXI എടുത്താൽ A/C പവർ സ്റ്റീറിങ്, എയർഭാഗസ്‌ എന്നിങ്ങനെ ഉള്ള എല്ലാ കോമൺ features ലഭിക്കുന്നതാണ്.VXI ആണെങ്കിലും സ്വിഫ്റ്റിന്റെ എല്ലാ features ലഭ്യമാണ്.അത് പോലെ സൈഡ് mirrors അഡ്ജസ്റ്റ് ചെയ്യാം എന്നതും പ്രത്യേകതയാണ്.

ഡ്രൈവർ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യാം എന്നതും മറ്റൊരു പ്രത്യേകതയാണ്.ഇനി ZXI എടുത്താൽ ആലോയ് വീൽസ്, പുഷ് ബട്ടൺ സ്റ്റാർട്ട്,ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ബാക്കിൽ ഫോഗ് ലാമ്പ് എന്നിവയെല്ലാം എക്സ്ട്രാ features ആയി ലഭിക്കുന്നതാണ്.ഇനി ZXI+ പ്രത്യേകത അതിന്റെ റിവേഴ്‌സ് ക്യാമെറയാണ്.സ്മാർട്ട്‌ play സ്റ്റുഡിയോ മറ്റൊരു പ്രത്യേകത ആയി പറയാവുന്നതാണ്.

Swift dezire വില എങ്ങിനെയാണ് വരുന്നത്??

ബേസിക് മോഡൽ എടുത്താൽ ഇൻഷുറൻസ് മറ്റു എല്ലാം ചേർത്ത് 6 ലക്ഷം രൂപയുടെ അടുത്താണ് വരുന്നത്.എന്നാൽ ഡിസംബർ ഓഫർ എല്ലാം ചേർത്ത് നിങ്ങളുടെ ബഡ്‌ജറ്റ്റിന് ഉതകുന്ന രീതിയിൽ ലഭിക്കുന്നതാണ്.

ഇനി VXI ആണ് ചൂസ് ചെയ്യുന്നത് എങ്കിൽ ഏകദേശം ഓൺ റോഡ് price 8 ലക്ഷത്തിന്റെ അടുത്താണ് വരിക.ഇനി ZXI+ ആണ് എങ്കിൽ ഫുൾ ഓപ്ഷൻ കാർ 10 ലക്ഷത്തിന്റെ അടുത്ത് ലഭിക്കുന്നതാണ്.ഇതിന് പുറമെ ഓട്ടോമാറ്റിക് ആയി 3 വരിയന്റ്സ് ലഭിക്കും.

Also Read  നിങ്ങളുടെ ബൈക്ക് ഏതു മായികൊട്ടെ എൻജിൻ വരെ ഇവിടന്ന് കിട്ടും അതും കുറഞ്ഞ പൈസക്ക്

ഇതിന്റെ എല്ലാം വില 10 ലക്ഷത്തിനു അകത്തു ആണ് വരുന്നത്.ഇനി ഏത് കാർ എടുത്താലും initial payment ആയി വിലയുടെ 10% മാത്രം pay ചെയ്ത് കാർ എടുക്കാവുന്നതാണ്.EMI ഫെസിലിറ്റി 7 വർഷം,5 വർഷം എന്നിങ്ങാനെയെല്ലാം ലഭ്യമാണ്.

അടുത്തതായി പരിചയ പെടുന്നത് മാരുതിയുടെ തന്നെ മറ്റൊരു കാർ ആയ എർട്ടിഗയാണ്‌.

പുതിയ എർട്ടിഗയുടെ പ്രതേകതകൾ എന്തെല്ലാം ആണ്?? ഇന്റീരിയർ, എക്സ്റ്റീരിയർ ഇവയെല്ലാം മാറി പുതിയ രൂപത്തിലാണ് ഇപ്പോഴത്തെ എർട്ടിഗ വന്നിട്ടുള്ളത്. പ്രൊജക്റ്റ് ഹെഡ് ലൈറ്റ്, ക്രോൺ ഗ്രില്ലിംഗ്, ബംബർ ഡിസൈൻ, ഫോഗ് ലാംപ് ഡിസൈൻ, ബാക്ക് ഡിസൈൻ തുടങ്ങി എല്ലാ രീതിയിലും വണ്ടിയിൽ മുഴുവൻ മാറ്റങ്ങൾ വന്നിട്ടുണ്ട്.

ഇതിലും പ്രധാനമായി നാല് വേരിയസ് ആണ് വന്നിട്ടുള്ളത്. LXI, VXI, ZXI, ZXI+ എന്നിവയാണ് വരിയന്റ്സ്. ഇതിനു പുറമെ ZXI, VXI ഓട്ടോമാറ്റിക് ലഭ്യമാണ്. എല്ലാ വണ്ടികളും പെട്രോൾ മാത്രമാണ് ഇപ്പോൾ ഇറങ്ങുന്നത്. എർട്ടിഗയുടെ മൈലേജ് എന്ന് പറയുന്നത് മാന്വൽ ആണെങ്കിൽ 19.1, അതുപോലെ ഓട്ടോമാറ്റിക് ആണെങ്കിൽ 17.99 ആണ്. ഇതിൽ സിഎൻജി ബുക്ക് ചെയ്ത് എടുക്കാവുന്നതാണ്.

എർട്ടിഗയുടെ പ്രധാന ഫീച്ചേഴ്സ് എന്തെല്ലാമാണ്??

എസി,പവർ സ്റ്റീയറിംഗ്,ഫ്രണ്ട് എയർ ബാഗ്, എ ബി ഡി വിത്ത് ഫ്രണ്ട് എയർ സെൻസർ, റിവേഴ്സ്മിറർ എന്നിവയെല്ലാം ബേസ് മോഡൽ ആയ VXI തൊട്ട് എല്ലാ മോഡലുകളിലും ലഭ്യമാണ്. ഇനി ഓരോ വേരിയസ് മാറും തോറും അതിൽ ഫീച്ചേഴ്സിന് മാറ്റങ്ങൾ വരുന്നതാണ്. സെൻട്രൽ എസി പവർ വിൻഡോ എന്നിങ്ങനെ മാറ്റങ്ങൾ വരുന്നതാണ്. ZXI എന്ന മോഡൽ എടുക്കുകയാണെങ്കിൽ അലോയ് വീൽ,ഫ്രണ്ട് fog ലാമ്പ് എന്നിവയെല്ലാം അഡീഷണൽ ആയി വരുന്നുണ്ട്.

ഇനി ഏറ്റവും ഹൈ വേരിയന്റ്റ് ആയ ZXI+ലേക്ക് വരുമ്പോൾ അതിൽ പ്രധാനമായും വരുന്നത് ലതർ മാപ്പ് സ്റ്റീയറിങ് ആയിരിക്കും. അതുപോലെ 17 ഇഞ്ച് ടച്ച് സ്ക്രീൻ ലഭിക്കും. ഇതിൽ ഓട്ടോമാറ്റിക് ഓഡിയോ കൺട്രോൾ സിസ്റ്റം ലഭ്യമാണ്. മറ്റൊരു. പ്രത്യേകത റിയർ പാർക്കിംഗ് ലഭ്യമാണ് എന്നതാണ്.

Also Read  വെറും രണ്ടര ലക്ഷം രൂപയ്ക്ക് ജെ സി ബി സ്വന്തമാക്കാം

ഇനി ഇതിൻറെ വില നോക്കിയാൽ LXI ഇൻഷൂറൻസ് എല്ലാം ഉൾപ്പെടെ 8.95ലക്ഷം ആണ് ഓൺറോഡ് പ്രൈസ്.VXI ആണ് എങ്കിൽ ഓൺറോഡ് പ്രൈസ് ആയി വരുന്നത് 9.83 ലക്ഷത്തിന് അടുത്താണ്.ZXI ആണ് എങ്കിൽ 10.79ലക്ഷം ആണ് ഓൺറോഡ് പ്രൈസ് എന്നു പറയുന്നത്.

ഇനി ZXI+ ഓൺ റോഡ് പ്രൈസ് 11.42 ലക്ഷം ആണ് വരുന്നത്.VXI, LXI ഓട്ടോമാറ്റിക് എടുത്താൽ VXI വില 11 ലക്ഷത്തിന് അടുത്തും, LXI ഓട്ടോമാറ്റിക് 12 ലക്ഷത്തിനു അടുത്തും റോഡിൽ ഇറക്കാനാവും.90% വരെ EMI ഫെസിലിറ്റി യും ലഭ്യമാണ്. അഞ്ചു മുതൽ ഏഴ് വർഷം വരെയാണ് കാലാവധി.

അടുത്തതായി സ്വിഫ്റ്റ് പുതിയ മോഡലിനെ പറ്റി പരിചയപ്പെടാം. പുതിയ സ്വിഫ്റ്റിലും ബോണറ്റ്,ബംബർ, സൈഡ് വ്യൂ എന്നിവയെല്ലാം മൊത്തത്തിൽ മാറി പുതിയൊരു രൂപത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. മാരുതിയുടെ എല്ലാ 4 വേരിയൻസും സ്വിഫ്റ്റിനും ലഭ്യമാണ്.LXI, VXI, ZXI, ZXI+ എന്നിവയാണ് നാല് വരിയന്റ്സ്.

എല്ലാ ബേസ് മോഡലുകളിലും സേഫ്റ്റി ഫീച്ചേഴ്സ് ഉൾപ്പെടുന്ന എയർബാഗ് എന്നിവയെല്ലാം ലഭിക്കുന്നതാണ്.VXI എടുത്താൽ ഫോർ ഡോർ പവർ വിൻഡോ, ഇലക്ട്രോണിക് സൈഡ് മിറർ, ഓഡിയോ സിസ്റ്റം, tilt സ്റ്റിയറിങ് എന്നിവയെല്ലാം ലഭിക്കുന്നതാണ്.

അതുപോലെ ഡ്രൈവർ സീറ്റ് അഡ്ജസ്റ്റബിൾ ആയിരിക്കും. റിമോട്ട് സെൻട്രൽ ലോക്കിംഗ് എന്നിവയെല്ലാം ഈ വേരയാന്റിൽ ലഭ്യമാണ്. ഇതിൻറെ മൈലേജ് എന്നുപറയുന്നത് 21.72 ആണ്. LXI ഓൺ റോഡ് വില ഡിസ്കൗണ്ട് എല്ലാം കഴിഞ് ഏകദേശം 6ലക്ഷത്തിന് അടുത്താണ്.

അത് പോലെ VXI എക്സ്ചേഞ്ച് എല്ലാം കഴിഞ്ഞ് 7 ലക്ഷത്തിന് അടുത്താണ് വില വരുന്നത്.ZXI ആണ് എങ്കിൽ എട്ടു ലക്ഷം രൂപയാണ് റോഡിൽ ഇറക്കാൻ ആവശ്യമായിട്ടുള്ളത്. ഇനി ഏറ്റവും കൂടിയ വേരിയന്റ് ZXI+ 8.5ലക്ഷത്തിന് അടുത്താണ് ഓൺറോഡ് പ്രൈസ് ആയി വരുന്നത്.

Also Read  വാഹനം ഉള്ളവർ ശ്രദ്ധിക്കുക സർക്കാർ പുതിയ നിയമം നിർബന്ധമാക്കി

റോഡിൽ ഇറക്കേണ്ടതിൻറെ 10% അടച്ചാൽ വണ്ടി നിങ്ങൾക്ക് സ്വന്തമാക്കുന്നതാണ്.സ്വിഫ്റ്റിൽ പ്രധാനമായും ആറു കളറുകൾ ലഭിക്കുമെന്നത് പ്രത്യേകതയാണ്. വലിയ കാത്തുനിൽപ്പ് ഇല്ലാതെ തന്നെ കാർ ലഭിക്കും എന്നതും പ്രത്യേകതയാണ്.

അടുത്തതായി പരിചയപ്പെടുത്തുന്നത് കൂടുതൽ പേർക്കും അറിയാൻ താല്പര്യമുള്ള മാരുതിയുടെEeco എന്ന കാറാണ്. വീട് ആവശ്യങ്ങൾക്ക് മാത്രമല്ല മറ്റു പല ബിസിനസ് ആവശ്യങ്ങൾക്കും വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കാമെന്നതാണ് ഈ കാറിൻറെ പ്രത്യേകത.

എന്തെല്ലാമാണ് Eeco എന്ന കാറിന്റെ പ്രത്യേകതകൾ??

നേരത്തെ പറഞ്ഞതുപോലെ മൾട്ടിപർപ്പസ് എന്നത് തന്നെയാണ് ഇതിന് ഏറ്റവും വലിയ ആകർഷണീയതയായിട്ടുള്ളത്. ഈ കാർ ഫൈവ് സീറ്റർ, സെവൻ സീറ്റർ എന്നീ രണ്ടു തരത്തിലും ലഭിക്കുന്നതാണ്. ഒരുപാട് സ്പേസ് ഉള്ളതുകൊണ്ട് തന്നെ സാധനങ്ങൾ കൊണ്ടുപോകാനും മറ്റും ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. 1100 സിസി ആണ് പവർ എന്നുള്ളതുകൊണ്ട് വണ്ടിയിൽ എത്ര ലോഡ് കേറ്റിയാലും ഒരു കുഴപ്പവും സംഭവിക്കില്ല.

പ്രധാനമായും രണ്ട് വാരിയന്റിൽ ആണ് ഈ കാർ വരുന്നത്. ഇക്കോ ഫൈ സീറ്റർ എ സി ഉള്ളതും ഇല്ലാത്തതും, എന്നാൽ സെവൻ സീറ്റർ എടുത്താൽ അതിൽ ഏസി ഉണ്ടാവുകയില്ല. ഇതിൻറെ വില നോക്കുകയാണെങ്കിൽ സ്റ്റാൻഡേർഡ് മോഡലിന് ഏകദേശം നാല് ലക്ഷം രൂപയുടെ അടുത്താണ് വരുന്നത്.

5 സീറ്റർ എസി ആണ് എന്നുണ്ടെങ്കിൽ ഏകദേശം അഞ്ചുലക്ഷം രൂപയുടെ അടുത്താണ് വില വരുന്നത്. ഇനി സെവൻ സീറ്റർ സ്റ്റാൻഡേർഡ് മാത്രമാണ് വരുന്നത് അതിൻറെ വില ഏകദേശം അഞ്ചു ലക്ഷത്തിന് അടുത്താണ്. ഇതിനും പത്ത് ശതമാനത്തിന് അടുത് ആദ്യഗഡു അടച്ച് വണ്ടി സ്വന്തം ആക്കാവുന്നതാണ്.

മാരുതിയുടെ ഈ 4 കാറുകളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് വീഡിയോ കണ്ട് പൂർണ്ണമായും മനസ്സിലാക്കാവുന്നതാണ്

 


Spread the love

Leave a Comment

You cannot copy content of this page