കുഞ്ഞൻ നാനോ തിരിച്ചു വരുന്നു മൈലേജ് 203 കി.മി . വില 2 ലക്ഷം മുതൽ

Spread the love

ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ കാറാണ് നാനോ.എന്നാൽ ഇപ്പോൾ മറ്റൊരു വരവായിട്ടാണ് നാനോ നിരത്തിൽ ഇറങ്ങാൻ പോകുന്നത്.നാനോ ഇലക്ട്രിക് കാറായിട്ടാണ് പുറത്ത് ഇറങ്ങാൻ പോകുന്നത്.ടാറ്റാ മോട്ടോർസും കോയമ്പത്തൂർ ആസ്ഥാനമായിട്ടുള്ള ജയം നിയോ സംയുക്തമായി പ്രവർത്തിക്കുന്ന ജെ ടി സ്പെഷ്യൽ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ വാഹനം പുറത്തിറക്കുന്നത്.

നിലവിൽ ടാറ്റാ മോട്ടോർസിന്റെ കുഞ്ഞൻ വാഹനമായ നാനോ പുറത്തിറക്കുന്നില്ല.2018 അവസാനത്തോടെ ഈയൊരു കാർ പുറത്തിറങ്ങിരുന്നു.ഒന്നര വർഷമായി ഇതിന്റെ പ്രവർത്തനം അവസാനിച്ചിട്ട്. വളരെ കുറച്ചു മാത്രമേ വിറ്റ് പോവാൻ സാധിച്ചുള്ളു.2009ലാണ് ടാറ്റാ മോട്ടോർസിന്റെ അവകാശിയായ രത്തൻ ടാറ്റാ സാധാരണ ജനങ്ങൾക്ക് വേണ്ടി നാനോ എന്ന കാർ പുറത്തിറക്കിയത്.

Also Read  പെട്രോളും ഡീസലും സൗജന്യമായി 50 ലിറ്റർ ലഭിക്കും | എച്ച്ഡിഎഫ്സി കാർഡ് ഓഫറുകൾ

ഏകദേശം രണ്ട് ലക്ഷം താഴെയാണ് ഇവ കാറിന്റെ വില. വളരെ മികച്ച അഭിപ്രായങ്ങളായിരുന്നു ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്. പിന്നീട് കമ്പനി വാഹനത്തിനു പല മാറ്റങ്ങൾ പരീക്ഷിച്ചു നോക്കിട്ടും വാഹനത്തിന്റെ വില്പന കുറഞ്ഞു പോയി.എന്നാൽ ഇപ്പോൾ മറ്റൊരു വരവായിട്ടാണ് ഈ കാർ പുറത്തിറക്കാൻ പോകുന്നത്.

ടാറ്റാ മോട്ടോഴ്സിന്റെ നാനോ കാർ ഇനി ഇലക്ട്രിക്ക് രൂപത്തിലാണ് നിരത്തിൽ ഇറങ്ങാൻ പോകുന്നത്. ഇതിന്റെ പ്രധാന ആകർഷണം മൈലേജ് തന്നെയാണ്.203 കിലോമീറ്റർ മൈലേജാണ് ഈ കുഞ്ഞൻ എലെക്ട്രിക്ക് കാറിനു ഉള്ളത്. അതുമാത്രമല്ല ഏകദേശം 85 വരെ വേഗതയും ലഭ്യമാണ്.മറ്റൊരു സവിശേഷതയാണ് നാനോയുടെ പേര്.

Also Read  വാഹനങ്ങളിൽ എൻജിൻ കൂളന്റിനു പകരം വെള്ളം ഉപയോഗിച്ചാൽ

ജയം നിയോ എന്ന കമ്പനിയുമായി പ്രവർത്തിച്ചു വരുന്നത് വാഹനത്തിന്റെ പേര് നിയോ എന്നാണ്.2018ലാണ് ഈ വാഹനവുമായി വെക്തമായ ധാരണയിൽ ജെയം നിയോ എന്ന കമ്പനി എത്തുന്നത്.വാഹനത്തിന്റെ ഡിസൈൻ, ബോഡി പാർട്ട്സ് തുടങ്ങിയവയെല്ലാം ജെയം നിയോ എന്ന കമ്പനി തന്നെയായിരുന്നു ഏറ്റെടുത്തിരുന്നത്.

2021 അല്ലെങ്കിൽ 2022 ആരംഭത്തോടെ ഈ വാഹനം ലഭ്യമാണ്.പക്ഷേ ഇപ്പോൾ ടാക്സിയായിട്ടാണ് വാഹനം ഉപയോഗിക്കുന്നത്. വരും ദിവസങ്ങളിൽ ഡിമാൻഡ് കൂടി വന്നാൽ സാധാരണ ജനങ്ങൾക്കും വാഹനം ലഭ്യമായി തുടങ്ങുന്നതായിരിക്കും.

Also Read  പെട്രോൾ  കാറിൽ ഡീസൽ , ഡീസൽ  കാറിൽ പെട്രോൾ അടിച്ചാൽ ചെയ്യേണ്ട കാര്യം

Spread the love

Leave a Comment