ഇനിയും ഡ്രൈവിംഗ് ലൈസൻസ് എടുക്കാത്തവർക്കു ഒരു വമ്പൻ കുരുക്ക് വരാൻ പോകുന്നു. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഇനി കേന്ദ്രത്തിന്റെ പുതിയ നിയമവും കൂടി കടക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ട്രെയിനിങ് സർട്ടിഫിക്കറ്റ് നിർബന്ധമാ കിയതിന്റെ നിയമങ്ങളെകുറിച്ചാണ് ഇന്ന് നമ്മൾ അറിയാൻ പോകുന്നത്
ഇതുവരെ ലൈസൻസ് എടുത്തവർ ഭാഗ്യവാന്മാർ ഇനി എടുക്കാൻ പോകുന്നവർക്കു കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ നിലവിൽ വരാൻ പോകുന്നു. ഇതുവരെ ലൈസൻസ് എടുക്കുന്നവർക്കു ആപ്ലിക്കേഷൻ ലേർണിങ് പേപ്പേഴ്സ്, മെഡിക്കൽ, ഫീ, ഫോട്ടോ മുതലായ കാര്യങ്ങൾ മാത്രം കൊടുത്തു കൊണ്ട് ലൈസൻസ് എടുക്കാൻ സാധിച്ചിരുന്നങ്കിൽ ഇനി വരാൻ പോകുന്ന നിയമത്തിൽ പഴയ പേപ്പേഴ്സിന്റെ കൂടെ ഡ്രൈവിംഗ് ട്രെയിനിങ് സെന്റർ കോഴ്സ് കൂടി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് കൂടി വേണം.
ഡ്രൈവിംഗ് സെന്റർ സ്കൂൾ നടത്തുന്ന ക്ലാസുകൾ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കു 29മണിക്കൂർ ഉള്ള ഗതാഗത വിദ്യാഭ്യാസം അടിസ്ഥാനയന്ത്രങ്ങളെ കുറിച്ചുള്ള അറിവ്, ഇന്ധന ക്ഷമത അതുപോലെ ഹെവി വാഹനങ്ങൾക്ക് 38മണിക്കൂർ ഉള്ള ക്ലാസ്സിൽ മദ്യത്തിന്റെ ലഹരി ഉപയോഗം, ബോധവത്കരണ ക്ലാസുകൾ എന്നിവ ഉൾപെടുന്നവയാണ്.
ഡ്രൈവിംഗ് കണ്ട്രോൾ കയറ്റവും ഇറക്കവും പഠിപ്പിക്കാൻ ട്രാക്കുകൾ വേണം രണ്ടു ക്ലാസ്സ്‌റൂമുകൾ വേണം. ഇതോന്നും കൂടാതെ നടത്തുന്നയാൾക്ക് മിനിമം പ്ലസ്ടു എങ്കിലും ക്വാളിഫിക്കേഷൻ ഉണ്ടായിരിക്കണംഎങ്കിൽ മാത്രമേ ഒരു സെന്റർ തുടങ്ങാനുള്ള അനുമതി കിട്ടൂ..ഇനി ഭാവിയിൽ ലൈസൻസ് എടുക്കാൻ അത്രയ്ക്കു എളുപ്പമാവിലെന്നു ചുരുക്കം. മോട്ടോർ വാഹനനിയമം ചട്ട ഭേദഗതി ചെയിതു കൊണ്ടാണ് പുതിയ നിയമം വരാൻ പോകുന്നത്. ഈ ഒരു ഇൻഫോമേഷൻ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക .