പോസ്റ്റ്‌ ഓഫീസ് ജോലി – മാസം Rs.19,900 രൂപ ശമ്പളം

Spread the love

ഒരു സ്ഥിര ജോലി എന്നതാണോ നിങ്ങളുടെ സ്വപ്നം?? എന്നാൽ ഈ അവസരം നിങ്ങൾക്ക് ഉറപ്പായും പ്രയോജനപ്പെടുന്നതാണ്. കേരളത്തിന് പുറത്തുള്ള തപാൽ വകുപ്പിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്.

ഒരു രൂപ പോലും അപേക്ഷാഫീസ് ഇല്ലാത്ത ഈ തസ്തികയിലേക്ക് പോസ്റ്റ് ഓഫീസ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.പോസ്റ്റൽ വകുപ്പിന് കീഴിലുള്ള Department of Ministry & IT വകുപ്പിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്.

ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അപ്ലിക്കേഷൻ ഫീസ് ഒന്നുംതന്നെ കൊടുക്കേണ്ടതില്ല. 19,990 വരെയാണ് സാലറി ആയി ലഭിക്കുക. കേന്ദ്ര സർക്കാരിൻറെ കീഴിൽ ഉള്ള തപാൽ വകുപ്പിൽ ആണ് ഈ ജോലി എന്നതാണ് മറ്റൊരു പ്രത്യേകത.Skilled artisans എന്ന തസ്തികയിൽ നിലവിൽ പന്ത്രണ്ടോളം ഒഴിവുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Also Read  പത്താം ക്ലാസ് ഉള്ളവർക്ക് മിൽമയിൽ ജോലി നേടാം മാസ ശമ്പളം 38,680

ഏതെല്ലാം വേക്കൻസികൾ ആണ് നിലവിലുള്ളത്??

മോട്ടോർ വെഹിക്കിൾ മെക്കാനിക്-03  | ടിൻ സ്മിത്ത് -03   | ടയർമാൻ -01   | ബ്ലാക്ക് സ്മിത്ത് -01 എന്നിങ്ങനെ പന്ത്രണ്ടോളം തസ്തികകളിലാണ് നിയമനം നടത്തുന്നത്. ഓരോ വിഭാഗക്കാർക്കും പ്രത്യേകം ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫോം പൂരിപ്പിച്ചശേഷം തപാൽ വകുപ്പ് വഴി അപേക്ഷ വയ്ക്കാവുന്നതാണ്.

നിങ്ങൾക്ക് ലഭിക്കുന്ന സാലറി 19,900 രൂപയായിരിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതിനുള്ള അവസാന തീയതി 21- 12- 2020 ആണ്. പ്രായപരിധി 01-07-2020 കണക്കാക്കി 20 വയസ്സിനും 30 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യത. എസ് സി എസ് ടി ക്ക് 5 വർഷത്തേക്കും ഒബിസിക്ക് 3 വർഷത്തെ ഇളവും നൽകിയിട്ടുണ്ട്.

Also Read  കേരള സർവകലാശാലയിൽ ഓഫീസ് ജോലി നേടാം

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള Qualification എന്തെല്ലാമാണ്??

ബന്ധപ്പെട്ട ട്രേഡ്ൽ ഉള്ള സർട്ടിഫിക്കറ്റ്, അല്ല എങ്കിൽ എട്ടാംക്ലാസ് യോഗ്യതയും ഈ മേഖലയിലുള്ള 1 വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യതയായി പറയുന്നത്. മോട്ടോർ വെഹിക്കിൾ തസ്തികയിലേക്കുള്ള യോഗ്യതയായി പറയുന്നത് ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

എങ്ങനെയാണ് ഈ തസ്തികകളിലേക്കുള്ള സെലക്ഷൻ??

ആദ്യമായി ഓരോ തസ്തികയിലേക്കും ഉള്ള ട്രേഡ് ടെസ്റ്റ് ഉണ്ടായിരിക്കും അതിനു ശേഷമായിരിക്കും അനുബന്ധമായ കാര്യങ്ങൾ തീരുമാനിക്കുക. കൂടുതൽ അറിയാൻ ഇന്ത്യൻ തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. Official Website ( https://www.indiapost.gov.in/vas/Pages/IndiaPostHome.aspx  ) Official Notification ( https://www.indiapost.gov.in/VAS/Pages/Recruitment/1737_09_2020.pdf )

Also Read  കൊച്ചി എയർപോർട്ട് ജോലി പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

Spread the love

Leave a Comment