രാത്രിസമയങ്ങളിൽ വണ്ടി ഓടിക്കുക എന്നത് മിക്ക ആൾക്കാർക്കും കുറച്ചെങ്കിലും പേടി ഉള്ള കാര്യമായിരിക്കും. ഓപ്പോസിറ്റ് സൈഡിൽ നിന്ന് വരുന്ന വാഹനങ്ങളുടെ ലൈറ്റ് അടിക്കുമ്പോൾ ഉണ്ടാകുന്ന വെളിച്ചവും, സ്ട്രീറ്റ് ലൈറ്റ്കൾ ഇല്ലാത്തതിനാൽ ഉണ്ടാകുന്ന വെള്ളിച്ച കുറവുമെല്ലാം വാഹനങ്ങൾ അപകടങ്ങളിൽ പെടുന്നതിനു കാരണമാകുന്നു. എന്നാൽ രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങളെ പറ്റിയാണ് ഇന്ന് നമ്മൾ ഇവിടെ പറയുന്നത്.
1) യാത്ര പുറപ്പെടുന്നതിനു മുൻപായി നിങ്ങളുടെ വാഹനത്തിന്റെ ഹെഡ് ലൈറ്റ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.
നിലവിൽ നിങ്ങളുടെ വാഹനത്തിന്റെ ലൈറ്റിൽ എൽഇഡി,പ്രൊജക്ടർ എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത് എങ്കിൽ അത് കൃത്യമായ രീതിയിൽ ആണോ വർക്ക് ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തുക. പഴയ കാറുകളിൽ എല്ലാം ചിലപ്പോൾ ഹാലജൻ ബൾബുകൾ ആവും ഉപയോഗിക്കുന്നത്, കുറച്ചുകൂടി പവർ ഉള്ള ബൾബുകൾ ഉപയോഗിച്ച് പഴയ ബൾബുകളെ മാറ്റുക.
ഇന്ന് മിക്കവരും ചെയ്യുന്ന ഒരു കാര്യമാണ് അഡീഷണൽ ആയി ഒരു ബൾബ് ഫിറ്റ് ചെയ്തു കൊടുക്കുക എന്നത്. എന്നാൽ ഇത്തരത്തിൽ ബൾബ് ആഡ് ചെയ്യുകയാണെങ്കിൽ കാറിന്റെ ഗ്രൗണ്ടിൽ നിന്നും 1.5 മീറ്ററിനു മുകളിലായി ഫിറ്റ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഇതെല്ലാം ചെയ്തിട്ടും ഹെഡ് ലൈറ്റ്റിനു ആവശ്യമായ ലൈറ്റ് കിട്ടുന്നില്ല എന്നുണ്ടെങ്കിൽ ഫോഗ് ലാമ്പ് ഉപയോഗിക്കാവുന്നതാണ്. ഫോഗ് ലാമ്പ് ഉപയോഗിക്കുമ്പോൾ റോഡിലുള്ള ചെറിയ സ്പീഡ് ബ്രേക്കറുകൾ, ചെറിയ കുഴികൾ വരെ കൃത്യമായി കാണാൻ സാധിക്കുന്നതാണ്.
2) ആന്റി ഗ്‌ളൈയർ IRVM ഫിലിം ഉപയോഗിക്കുന്നതിനായി ശ്രദ്ധിക്കുക.
ഇന്ന് മിക്ക പുതിയ കാറുകളും വരുന്നത് IRVM ഗ്ലായർ ഫിലിമുകൾ ഉപയോഗിച്ചുകൊണ്ടാണ്. എന്നാൽ നിങ്ങളുടെ കാറിൽ ഈ ഫീച്ചർ ഇല്ലായെങ്കിൽ നിങ്ങൾക്ക് ആന്റി ഗ്ലായർ ഫിലിമുകൾ തിരഞ്ഞെടുക്കാവുന്നതാണ്. മറ്റു വാഹനങ്ങളിൽ നിന്നും വരുന്ന ലൈറ്റുകളുടെ റിഫ്ലക്ഷൻ തടയുന്നതിന് ഒരുപരിധിവരെ ഇത് സഹായിക്കുന്നതാണ്.
3) വളരെ ഡിഫെൻസീവ് ആയ രീതിയിലുള്ള ഡ്രൈവിംഗ്രീതി തിരഞ്ഞെടുക്കുക.
അതായത് നിങ്ങൾക്ക് രാത്രി ഡ്രൈവ് ചെയ്യുമ്പോൾ മറ്റു വാഹനങ്ങളിൽ ഉള്ളവർ എങ്ങിനെ ഡ്രൈവ് ചെയ്യുന്നു എന്നതിനെ പറ്റി കൃത്യമായി അറിയാൻ സാധിക്കുന്നുണ്ടാവില്ല. ആൾക്കഹോളിനും മറ്റും അടിമപ്പെട്ട് രാത്രി വണ്ടി ഓടിക്കുന്നവരുടെ എണ്ണം കുറവല്ല. ഇത്തരം സാഹചര്യത്തിൽ സേഫ് ആയ രീതിയിൽ ഡ്രൈവ് ചെയ്താൽ അത് നിങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതാണ്.
4) മുഴുവൻ ഹെഡ്ലൈറ്റും വർക്ക് ചെയ്യാത്ത രീതിയിൽ വരുന്ന വാഹനങ്ങളെ പ്രത്യേകമായി ശ്രദ്ധിക്കുക.
നിങ്ങളുടെ മുന്നിൽ നിന്നും വരുന്ന വാഹനം കാറോ, ബൈക്കോ, ലോറിയോ എന്തുമായിക്കൊള്ളട്ടെ. അതിന്റെ ഒരു ലൈറ്റ് വർക്ക് ചെയ്യുന്നില്ല എങ്കിൽ കൂടി ഇത് വളരെ വലിയ അപകടം വിളിച്ചു വരുത്തും. ഇത്തരത്തിലുള്ള വാഹനങ്ങളിൽ നിന്നും ഒരു കൃത്യമായ അകലം പാലിച്ചുകൊണ്ട് മാത്രം ഡ്രൈവ് ചെയ്യുന്നതിനായി ശ്രദ്ധിക്കുക.
5) റോഡിന്റെ കൃത്യമായ വ്യൂ ലഭിക്കുന്നതിനായി വിൻഡ് ഷിൽഡ് കൃത്യമായി ക്ലീൻ ചെയ്യുക.
രാത്രികാലങ്ങളിൽ റോഡിലുള്ള കാര്യങ്ങൾ അറിയുന്നതിനായി വിൻഡോ, വിൻഡ് ഷിൽഡ് എന്നിവ ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയ്യുക. അതുപോലെ ORVMS നല്ലപോലെ ക്ലീൻ ചെയ്യുക. വൃത്തിയില്ലാത്ത മിററിൽ ക്ലീൻ ഇമേജ് ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
6) രാത്രി യാത്രകളിൽ low beem ലൈറ്റ് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
നമ്മളിൽ പലരും ഹെഡ്ലൈറ്റ് ഉപയോഗിക്കുന്നവർ ആണെങ്കിലും കൂടുതലും കുറവും ആയ വെളിച്ചം എങ്ങിനെ ഉപയോഗിക്കണം എന്ന് അറിയുന്നുണ്ടാവില്ല. നിങ്ങൾ തിരക്കുള്ള ഒരു സിറ്റിയിലൂടെ ആണ് വണ്ടി ഓടിക്കുന്നത് എങ്കിൽ തീർച്ചയായും high beam ഉപയോഗിക്കാതിരിക്കുക അവസാന ലൈനിലൂടെ ആണ് വണ്ടി ഓടിക്കുന്നത് എങ്കിൽ ഇത് ഓപ്പോസിറ്റ് സൈഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രശ്നം ഉണ്ടാക്കുന്നതിനും ഇത് നിങ്ങളുടെ വാഹനവുമായി ആക്‌സിഡന്റ് സംഭവിക്കുന്നതിനും കാരണമായേക്കാം.
7) എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാൻ ശ്രദ്ധിക്കുക.
രാത്രി സമയങ്ങളിലെ യാത്ര പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഏതെങ്കിലും കാരണവശാൽ യാത്രചെയ്യേണ്ടി വരികയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നതിനും, എസി ഓഫ് ചെയ്ത് വിൻഡോ ഓപ്പൺ ചെയ്ത് വണ്ടി ഓടിക്കുന്നതിന് ഉറക്കംവരുന്നതായി തോന്നുകയാണെങ്കിൽ വണ്ടി നിർത്തി ചായ പോലുള്ള പാനീയങ്ങൾ കുടിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് വാഹനങ്ങൾ ഓടിക്കുമ്പോൾ ഉള്ള ഉറക്കം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്.
8) രാത്രി യാത്രകളിൽ കുറഞ്ഞ സ്പീഡിൽ മാത്രം വാഹനം ഓടിക്കുന്നതിന് ശ്രദ്ധിക്കുക.
പകൽ സമയത്തെ അപേക്ഷിച്ച് രാത്രി സമയത്ത് റോഡിലേക്കുള്ള കാഴ്ച കുറവായിരിക്കും. നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്ലൈറ്റ് ഉപയോഗിച്ചുകൊണ്ടാണ് രാത്രിയാത്ര ചെയ്യുന്നത്.അത് കൊണ്ടു തന്നെ ഒരു കൃത്യമായ ദൂരത്തിന് അകത്തുള്ള കാര്യങ്ങൾ മാത്രമാണ് നിങ്ങൾക്ക് കാണാൻ സാധിക്കുകയുള്ളൂ.അതിനാൽ വളരെ പതുക്കെ മാത്രം ഡ്രൈവ് ചെയ്യാൻ ശ്രദ്ധിക്കുക.
10) ഓപ്പോസിറ്റ് സൈഡിൽ നിന്നും വരുന്ന വാഹനങ്ങളുടെ ലൈറ്റ് കണ്ണിലേക്ക് ഡയറക്ട് ആയി അടിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
ഓപ്പോസിറ്റ് സൈഡിൽ നിന്നും വരുന്ന വാഹനങ്ങളിലെ ലൈറ്റ് നമ്മുടെ കണ്ണിൽ തട്ടിയാൽ അത് ഗ്ലെയർ ഉണ്ടാക്കുന്നതിന് കാരണമാവുകയും ഡ്രൈവിംഗ് കണ്ട്രോൾ നഷ്ടമാകുന്നതിനും കാരണമാകും. അതുകൊണ്ടുതന്നെ ഓപ്പോസിറ്റ് സൈഡിലെ വണ്ടികളിൽ നിന്ന് മഅ
അടിക്കുന്ന ഹെഡ്ലൈറ്റ് വെളിച്ചം മാക്സിമം കണ്ണിൽ തട്ടാതെ ശ്രദ്ധിക്കുക.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നാൽ കൂടി രാത്രി യാത്ര പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഏതെങ്കിലും അത്യാവശ്യഘട്ടത്തിൽ രാത്രിയാത്ര ആവശ്യമാണെങ്കിൽ മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കൊണ്ടു മാത്രം സേഫ് ആയി ഡ്രൈവ് ചെയ്യുക. ഈ ഒരു അറിവ് പൊതു സമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യൂ