PVC പൈപ്പ് കൊണ്ടൊരു കാർ വാക്വം ക്ലീനർ ഏതൊരാൾക്കും എളുപ്പത്തിൽ ഉണ്ടാക്കാം

Spread the love

നമ്മുടെ എല്ലാം വീടുകളിൽ കാറിനകം ക്ലീൻ ചെയ്യുന്നത് ഒരു വലിയ പണി ആയിരിക്കും. പലപ്പോഴും ഒരുപാട് പണിപ്പെട്ട് ചെയ്താലും മുഴുവനായും വൃത്തി ആവുകയുമില്ല. ഇത്തരമൊരു അവസരത്തിൽ കാർ ഉള്ളവർക്ക് വളരെ എളുപ്പത്തിൽ ഒരു പിവിസി പൈപ്പ് കൊണ്ട് കാർ വാക്വം ക്ലീനർ എങ്ങിനെ നിർമ്മിക്കാം എന്നാണ് സകലം യൂട്യൂബ് ചാനൽ വഴി നമ്മൾ പരിചയപ്പെടുന്നത്.[ വീഡിയോ താഴെ കാണാം ]

ഇതിനായി ഒരു നാലിഞ്ച് പിവിസി പൈപ്പ് എടുത്ത് 26 സെന്റീമീറ്ററിൽ കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു റെഡ്യൂസർ, എൻഡ് ക്യാപ് എന്നിവ ഘടിപ്പിക്കുക. നാല് ഇഞ്ചിൽ നിന്ന് ഒരിഞ്ച് ലേക്ക് റെഡ്യൂസ് ചെയ്യുന്ന രീതിയിലാണ് റെഡ്യൂസർ ഘടിപ്പിക്കേണ്ടത്. അതിനുശേഷം നാലിഞ്ച് എൻഡ് ക്യാപ് താഴെയായി ഘടിപ്പിച്ചു നൽകുക. ശേഷം ഹാൻഡിൽ ഘടിപ്പിക്കുന്നതിനായി 9 സെന്റീമീറ്റർ നീളത്തിലുള്ള ഒരു മുക്കാൽ ഇഞ്ച് പൈപ്പ്, മുക്കാൽ ഇഞ്ച് എൽബോ, 4 സെന്റീമീറ്ററിൽ മുക്കാൽ ഇഞ്ച് 2 ചെറിയ പൈപ്പുകൾ, മുക്കാൽ ഇഞ്ചിന്റെ എന്റെ ക്യാപ്പ് ഇത്രയുമാണ് ഹാൻഡിൽ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത്.

ടാങ്കിൽ വെള്ളം നിറക്കാൻ കറണ്ടും വേണ്ട മോട്ടറും വേണ്ട പുതിയ കണ്ടു പിടിത്തം 

എൻഡ് ക്യാപ് പരന്നല്ല ഇരിക്കുന്നത് എങ്കിൽ അത് ശരിയാക്കേണ്ടത് ഉണ്ട്. നാലിഞ്ച് പൈപ്പ് നേരിട്ട് പിവിസിയിലേക്ക് കണക്ട് ചെയ്തു നല്കുകയാണ് വേണ്ടത്. അതിനായി ഒരു പേന യോ മറ്റോ ഉപയോഗിച്ച് മാർക്ക് ചെയ്ത ശേഷം അവിടെ തുളച്ച് സ്ക്രൂ ചെയ്തു നൽകുകയാണ് വേണ്ടത്. നട്ടും ബോൾട്ടും ഉപയോഗിച്ചുകൊണ്ടാണ് ഇത് സ്ക്രൂ ചെയ്തു നൽകുന്നത്. ഇത്തരത്തിൽ case നിർമ്മിച്ചതിനു ശേഷം ഫാൻ, മോട്ടോർ എന്നിവ ഫിറ്റ് ചെയ്യുകയാണ് വേണ്ടത്.

Also Read  വെറും 2000 രൂപയ്ക്ക് വീട്ടിലേക്ക് ഒരു കുഞ്ഞു ഇൻവെർട്ടർ | വീഡിയോ കാണാം

ഫാൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് കമ്പ്യൂട്ടറിന്റെ എസ് എം പി എസ് ഫാൻ ഉപയോഗിച്ചുകൊണ്ടാണ്. പൈപ്പിന്റെ അതേ വലിപ്പത്തിനനുസരിച്ച് ഫാനിനായുള്ള ഭാഗം മുറിച്ചെടുക്കാൻ ശ്രദ്ധിക്കണം. സെൻട്രൽ ഭാഗത്തായി ഒരു ഓട്ട ഇട്ടു നൽകിയശേഷം ഒന്ന് ഗ്രൈൻഡ് ചെയ്തെടുക്കുക. സെറ്റിന്റെ അതേ വലിപ്പത്തിൽ പേപ്പറുകൾ കട്ട് ചെയ്തെടുത്ത കൃത്യമായ അളവിൽ മടക്കിയ ശേഷം ലീഫുകൾ ഉപയോഗിച്ച് ഫാൻ നിർമ്മിച്ച് എടുക്കുക.

പഴയ ടയറുകൾ കളയല്ലേ . വീട്ടിലേക്ക് ആവശ്യമുള്ള സോഫ നിർമിക്കാം

എന്നാൽ കണക്ടർ ഭാഗത്തേക്ക് കട്ടിംഗ് എത്താത്ത രീതിയിൽ ശ്രദ്ധിക്കണം. കട്ട് ചെയ്യുമ്പോൾ ലീഫുകൾ മടങ്ങാതെ ഇരിക്കാനും എല്ലാ ലീഫുകളും ഒരേ രീതിയിൽ നിൽക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുക. രണ്ട് ഫാനുകൾ ആണ് നിർമ്മിക്കുന്നത്. ആദ്യത്തെ ഫാനിനെ ഏതെങ്കിലും കാരണവശാൽ പവർ ഇല്ലായെങ്കിൽ രണ്ടാമത്തെ ഫാൻ ഉപയോഗിക്കാവുന്നതാണ്.

രണ്ടാമത്തെ ഫാൻ കൂടുതൽ ലീഫുകളോടെ നിർമ്മിക്കാവുന്നതാണ്. അടുത്തതായി 12വോൾട്ട് ഡിസി മോട്ടർ ആണ് ഘടിപ്പിക്കുന്നത്. ഏകദേശം 250 രൂപയാണ് ഇതിനു ചിലവായി വരുന്നുള്ളൂ. മോട്ടർ പിവിസി പൈപ്പിന് അകത്തായി ഫിറ്റ് ചെയ്യുന്നതിന് ഒരു എസ് എം പി എസ് ബോർഡ് ഉപയോഗിച്ച് സ്റ്റാൻഡ് നിർമിക്കണം. ബോർഡിൽ നിന്നും മുറിച്ചെടുക്കുന്ന ഭാഗം പിവിസി പൈപ്പ് അകത്ത് കയറുന്ന രൂപത്തിലേക്ക് ആക്കി മാറ്റണം.

Also Read  വെറും 1300 രൂപ മുതൽ പോർട്ടബിൾ സ്വിമ്മിങ് പൂൾ

ഫാനിനെ സ്മാർട്ടാക്കി വൈദ്യുതി ലാഭിക്കാം

വളച്ച ബോർഡിന്റെ സെൻട്രൽ ഭാഗത്തായി ഒരു ഹോൾ ഇട്ടു നൽകുക. ഈ ഹോൾ ഉപയോഗിച്ചുകൊണ്ടാണ് ഡിസി മോട്ടോർ അതിനകത്തേക്ക് കണക്ട് ചെയ്യുന്നത്. Screw ഭാഗം കൃത്യമായി കിട്ടുന്നതിനായി ഒരു കോമ്പസ് ഉപയോഗിച്ച് അളവെടുത്ത് ശേഷം മാത്രം ഇട്ടു നൽകുക. മോട്ടോറിന് ആവശ്യമായ ഭാഗം മാത്രം വച്ച് ബാക്കിഭാഗം കളയാവുന്ന താണ്. ഇങ്ങനെ ചെയ്യുമ്പോൾ കാറ്റ് അകത്തേക്ക് വരുന്ന ഭാഗം ബ്ലോക്ക്‌ ആവുന്നത് ഒഴിവാക്കാവുന്നതാണ്. പിവിസി പൈപ്പ് ഓപ്പോസിറ്റ് സൈഡിൽ ആയി രണ്ട് ഹോളുകൾ ഇട്ടു നൽകുക. റെഡിയാക്കി വച്ച മോട്ടോർ അതിനകത്തേക്ക് ഇറക്കി നൽകാവുന്നതാണ്.

പി വിസി പൈപ്പിന് പുറത്തുനിന്ന് ഹോളുകൾ വഴി മാർക്ക് ചെയ്തു നൽകുക. സ്റ്റാൻഡിൽ ഹോളുകൾ ഇട്ടശേഷം സ്ക്രൂ വെച്ച് ഉറപ്പിക്കുക. മോട്ടോറിന് ഇളക്കം ഇല്ലാതിരിക്കാൻ നാലുഭാഗത്തും സ്റ്റാൻഡുകൾ ഘടിപ്പിക്കാവുന്നതാണ്. ഇതിനകത്ത് വയ്ക്കുന്നതിനായി രണ്ട് റിങ്ങുകൾ ഉണ്ടാക്കുക. ഇതിനായി റിങ് സൈഡിൽ ചെറിയ കട്ട് ഇട്ടുകൊടുത്തു അകത്തേക്ക് ഇറക്കിവയ്ക്കുക.ശേഷം ഗം ഉപയോഗിച്ച് ഒട്ടിക്കുക. രണ്ടാമത്തെ റിങ്ങും ഇതേ രീതിയിൽ തന്നെയാണ് ചെയ്യേണ്ടത്.

എങ്ങനെ ബാങ്ക് ലോൺ എളുപ്പത്തിൽ തിരിച്ചടക്കാം

രണ്ടാമത്തെ റിങ്ങിനു ചുറ്റും കനംകുറഞ്ഞ ഒരു നെറ്റ് നൽകുക. ഇതുവഴി പൊടികളും മറ്റും മോട്ടോറിനു അടുത്തേക്ക് പോകുന്നത് തടയുന്നതാണ്.നെറ്റ് ഒട്ടിക്കുമ്പോൾ റിങ്ങിനു ചുറ്റും നല്ലപോലെ പശ നൽകാൻ ശ്രദ്ധിക്കുക. ആവശ്യമില്ലാത്ത നെറ്റ് ഭാഗം കട്ട് ചെയ്തു കളയുന്നതാണ്. ആദ്യത്തെ റിങ്ങ്ന്റെ അതേ സ്ഥാനത്ത് തന്നെ രണ്ടാമത്തെ ഫിൽട്ടർ ഘടിപ്പിച്ച റിങ്ങും ഇറക്കുക. ബാക്കി ഭാഗം അളന്ന ശേഷം 9 സെന്റീമീറ്റർ നീളത്തിൽ വീണ്ടും ഒരു പിവിസി പൈപ്പ് കട്ട് ചെയ്ത് എടുക്കുക. കുറച്ചു ഭാഗം കട്ട് ചെയ്ത് കളഞ്ഞു അതിനകത്തേക്ക് ഇറക്കിവയ്ക്കുക.

Also Read  ബ്രാൻഡഡ് ലാപ്‌ടോപ്പുകൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

ഇത് സ്റ്റോപ്പർ ആയി വർക്ക് ചെയ്യുന്നതാണ്.ഇത് ഉപയോഗിക്കുന്നതു കൊണ്ട് നെറ്റ് പുറത്തേക്ക് വരുന്നത് തടയുന്നതാണ്. ശേഷം റെഡ്യൂസർ കണക്ട് ചെയ്തു നൽകുക. സ്വിച്ച് ഘടിപ്പിക്കുന്നതിനായി മാർക്ക് ചെയ്തശേഷം ഡ്രില്ലർ ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുക. ഇതിന് അകത്തെ സൈഡിലൂടെ വയർ എടുത്തശേഷം സോൾഡർ ചെയ്യുക. ശേഷം സ്വിച്ച് നല്ലപോലെ ഉറപ്പിക്കുക. സ്വിച്ച് വഴി മോട്ടോറിലേക്ക് കണക്ഷൻ നൽകുക.

സാധാരണ സ്വിച്ചുകൾ വർക്ക് ചെയ്യുന്ന അതേ രീതിയിൽ ആണ് ഈ സ്വിച്ച് വർക്ക് ചെയ്യിപ്പിക്കുന്നത്.കാറിലേക്ക് കണക്ഷൻ എത്തിക്കുന്നതിനായി കാറുകളിൽ ഉപയോഗശൂന്യമായ പഴയ മൊബൈൽഫോൺ ചാർജറുകൾ എടുത്ത് അതിലെ ബോർഡിലെ എല്ലാ സാധനങ്ങളും ഒഴിവാക്കി നേരിട്ട് കണക്ട് ചെയ്യാവുന്ന രീതിയിൽ ആക്കി മാറ്റുകയാണ് ചെയ്യുന്നത്.

വൈറ്റ് വയർ കാറിനകത്ത്,ബ്ലാക്ക് വയർ ഉപകരണത്തിലും എന്ന രീതിയിൽ കണക്ട് ചെയ്യുക. ഉപകരണത്തിന് പുറകുവശത്തെ എൻഡ് ക്യാപ് മുഴുവനായും ഹോളുകൾ ഇട്ടു നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്രയുമായാൽ ഉപകരണം റെഡിയായിക്കഴിഞ്ഞു.ഇനി നിങ്ങൾക്ക് ടെസ്റ്റ് ചെയ്തു നോക്കാവുന്നതാണ്.അപ്പോൾ വളരെ എളുപ്പത്തിൽ പിവിസി പൈപ്പ് കൊണ്ട് ഒരു വാക്യും ക്ലീനർ എങ്ങനെ നിർമ്മിക്കാം എന്ന് താഴെയുള്ള വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment