പെട്രോൾ ഡീസൽ വിലവർധനയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണം ഇതാണ്| വീഡിയോ കണാം

Spread the love

നമ്മുടെ നാട്ടിൽ ഇന്ന് വാഹനങ്ങൾ ഉപയോഗിക്കാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധനയ്ക്ക് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

യഥാർത്ഥത്തിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധനയ്ക്ക് പിന്നിലുള്ള സത്യം എന്താണ്?

എല്ലാവർക്കും അറിയുന്ന ഒരു കാര്യമായിരിക്കും ക്രൂഡോയിലിൽ നിന്നാണ് പെട്രോൾ, ഡീസൽ എന്നിവ നിർമ്മിക്കുന്നത് എന്ന്. എന്നാൽ ഇന്ത്യയിൽ പ്രധാനമായും ക്രൂഡോയിൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതിയാണ്‌ ചെയ്യുന്നത്. ക്രൂഡോയിലിന് ഇന്ത്യയിൽ 10 വർഷം മുൻപുള്ള വിലയും ഇപ്പോഴത്തെ വിലയും തമ്മിൽ കമ്പയർ ചെയ്തു കഴിഞ്ഞാൽ പത്തു വർഷം മുൻപ് 145 ഡോളർ വരെ വിലയുണ്ടായിരുന്ന ക്രൂഡോയിൽ ഇന്ന് അതിന്റെ പകുതിയിൽ പകുതി മാത്രമാണ് നൽകുന്നത് .

145 ഡോളറിന് ക്രൂഡോയിൽ ഇറക്കുമതി ചെയ്തിരുന്ന കാലത്ത് വെറും 35 രൂപയ്ക്ക് രാജ്യത്ത് പെട്രോളും ഡീസലും നൽകിയിരുന്നു. എന്നാൽ ഇന്ന് ആ വിലക്ക് പെട്രോളോ, ഡീസലോ ലഭിക്കുകയെന്നത് സ്വപ്നം മാത്രമാണ് അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

Also Read  സ്വർണം വിൽക്കുന്നവർ ഈ നികുതി നിയമങ്ങൾ അറിഞ്ഞിരിക്കണം

സത്യത്തിൽ ഇതിനുള്ള പ്രധാന കാരണം കേന്ദ്ര സർക്കാർ ക്രൂഡോയിലിനു മുകളിൽ ചെലുത്തുന്ന നികുതി ആണ്. ഇത്തരത്തിൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുമ്പോൾ സർക്കാർ ചെലുത്തുന്ന നികുതി ഇറക്കുമതിച്ചുങ്കം/ എക്സൈസ് ഡ്യൂട്ടി എന്ന പേരിൽ അറിയപ്പെടുന്നു.

ഇത്തരത്തിലുള്ള എക്സൈസ് ഡ്യൂട്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ പങ്കിടുകയാണ് ചെയ്യുന്നത്. നിലവിൽ പെട്രോളിന് 2.98 എന്ന നിരക്കിലും ഡീസലിന് 4.83 എന്ന നിരക്കിലുമാണ് എക്സൈസ് ഡ്യൂട്ടി ആയി ഈടാക്കുന്നത്.

ഈ ഇറക്കുമതി ചുങ്കത്തിൽ 58 ശതമാനം കേന്ദ്രസർക്കാരിനും ബാക്കിവരുന്ന 42 ശതമാനം സംസ്ഥാന സർക്കാരിനും ആണ് ലഭിക്കുന്നത്. ഇത് അതാത് സംസ്ഥാനങ്ങളുടെ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കപ്പെടുന്നത്. അങ്ങിനെ നോക്കുമ്പോൾ ഇന്ത്യയുടെ ജനസംഖ്യയുടെ 2.7 ശതമാനമാണ് കേരളത്തിന്റെ കണക്കായി പറയുന്നത്. അപ്പോൾ പെട്രോളിന് 3.45 പൈസ നിരക്കിലും, ഡീസലിന് 5.60 പൈസ നിരക്കിലുമാണ് വരിക. ഇതാണ് കേരളത്തിന് ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നതിൽ നിന്നും ലഭിക്കുന്ന വിഹിതം.

ജനസംഖ്യ കൂടുതലുള്ള ഉത്തർപ്രദേശിലാണ് കൂടുതൽ നികുതി തുക ലഭിക്കുന്നത്. സത്യത്തിൽ വെറും 18 മുതൽ 19 രൂപയ്ക്ക് വാങ്ങുന്ന ക്രൂഡോയിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന പെട്രോളിനും ഡീസലിനും സാധാരണക്കാരായ നമ്മൾ നൽകുന്ന വില 80 രൂപയ്ക്ക് മുകളിലാണ് എന്ന് പറയാം. ഇത്തരത്തിൽ വില കൂടുതൽ നൽകേണ്ടിവരുന്നതിന് പ്രധാന കാരണം കേന്ദ്ര സർക്കാർ പെട്രോളിനും, ഡീസലിനും മേൽ ചുമത്തിയിട്ടുള്ള അധിക നികുതിയാണ്.

Also Read  വെറും 2000 രൂപയ്ക്ക് താഴെ ചിലവിൽ സ്വന്തമായി ഓക്സിജൻ നിർമിച്ചു മലയാളായി ഇങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്യൂ പുറം ലോകം അറിയട്ടെ

രണ്ടു രീതിയിലുള്ള നികുതികളാണ് ഇത്തരത്തിൽ ചേർത്തിട്ടുള്ളത്.ആദ്യത്തേത് അഡീഷണൽ എക്സൈസ് നികുതി, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി ആണ് രണ്ടാമത്തേത്. രണ്ടു എക്സൈസ് ഡ്യൂട്ടികളും കൂട്ടിയാൽ 30 രൂപയാണ് അധികമായി നൽകേണ്ടി വരുന്നത്. എന്നാൽ ഈ രണ്ടു നികുതികളും കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാറുകളുമായി പങ്കുവെക്കേണ്ടതായി വരുന്നില്ല.

അങ്ങിനെ കേന്ദ്രസർക്കാറിന്റെ എല്ലാ നികുതികളും ചേർത്തുകൊണ്ട് ഏകദേശം 33 രൂപ നിരക്കിലാണ് നികുതിയിനത്തിൽ ലഭിക്കുന്നത്. ഇതുകൂടാതെ ഉള്ള മറ്റൊരു നികുതിയാണ് മൂല്യവർധിത നികുതി അല്ലെങ്കിൽ VAT. അതായത് ഒരു ഉൽപ്പന്നത്തിന് മേലുള്ള നികുതി അതിന്റെ വിലവർധനവിന്റെ കുറവിനോ കൂടുതലിനോ അനുസരിച്ച് നൽകേണ്ടി വരുന്നതാണ് മൂല്യവർധിത നികുതി.

ഇതിന്റെ അളവ് കൂട്ടിയത് കേന്ദ്രസർക്കാർ ആണ്. എന്നാൽ സംസ്ഥാന സർക്കാർ ഇതിൽ യാതൊരുവിധ മാറ്റങ്ങളും നടത്തിയിട്ടില്ല. ഇത്തരത്തിൽ കേന്ദ്ര സർക്കാർ കഴിഞ്ഞ നാല് വർഷങ്ങളായി പെട്രോളിനും ഡീസലിനും മുകളിൽ ചുമത്തിയിട്ടുള്ള നികുതിയുടെ തുക എന്നുപറയുന്നത് പെട്രോളിന് 240 ശതമാനവും, ഡീസലിന് 794 ശതമാനം എന്നീ നിരക്കുകളിലാണ്.

Also Read  വീട്ടിലേക്ക് ആവശ്യമുള്ള ഫർണീച്ചറുകൾ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

അതായത് കഴിഞ്ഞ പത്തുവർഷം പുറകിലോട്ട് ചിന്തിക്കുകയാണെങ്കിൽ ഇന്ന് പെട്രോളിനും ഡീസലിനും ആയി ചിലവാക്കുന്നത് വളരെ വലിയൊരു തുകയാണ്. പെട്രോളിയം ഉൽപന്നങ്ങൾക്ക് ഏറ്റവുമധികം നികുതി ചുമത്തുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതായത് യഥാർത്ഥ വിലയുടെ 66 ശതമാനമാണ് ഇത്തരത്തിൽ നികുതി ഇനത്തിൽ പോകുന്നത്.

2014ൽ ഇന്ത്യയുടെ കോർപ്പറേറ്റ് നികുതി 30 ശതമാനം ആയിരുന്നു. യഥാർത്ഥത്തിൽ കോർപ്പറേറ്റ് നികുതികൾ വലിയ കമ്പനികൾ അവരുടെ ലാഭത്തിൽ നിന്ന് നൽകേണ്ട നികുതികളാണ്. എന്നാൽ നിലവിൽ കോർപ്പറേറ്റ് നികുതി 15 ശതമാനം മാത്രമാക്കി കുറച്ചിരിക്കുന്നു. കഴിഞ്ഞ 58 വർഷമായി താരതമ്യം ചെയ്താൽ 2019ൽ ആണ് ഇത്തരത്തിൽ ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതി എന്ന രീതിയിലേക്ക് മാറിയത്.

ഇതിനുപകരമായി പെട്രോളിയം ഉത്പന്നങ്ങളുടെ മേൽ അമിതമായി നികുതി ചുമത്തുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. എന്നാൽ കേന്ദ്രസർക്കാർ ഇത്തരത്തിൽ കുറച്ചിട്ടുള്ള കോർപ്പറേറ്റ് നികുതി പഴയ രൂപത്തിൽ ആക്കുകയും പെട്രോളിനും ഡീസലിനും മേൽ ചുമത്തിയിട്ടുള്ള അധിക നികുതി കുറവ് വരുത്തുകയും ചെയ്താൽ തീർച്ചയായും അത് വലിയ ഒരു മാറ്റത്തിന് കാരണമായേക്കാം.വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment