വാഹനങ്ങൾ ഉപയോഗിക്കുന്നവരെല്ലാം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വാഹനങ്ങളുടെ ബാറ്ററി ലൈഫ്. ഓരോ വാഹനത്തിന്റെ യും ബാറ്ററി ലൈഫ് വ്യത്യസ്തരീതിയിലാണ് ഉണ്ടാവുക. ചില വാഹനങ്ങൾ ഒരു ബാറ്ററി ഉപയോഗിച്ചുകൊണ്ട് തന്നെ വളരെ കാലം വർക്ക് ചെയ്യും. എന്നാൽ മറ്റു ചില കണ്ടീഷനിൽ വളരെ കുറഞ്ഞ കാലം വണ്ടി ഓടിയാൽ തന്നെ ബാറ്ററി കംപ്ലൈന്റ് കാണാവുന്നതാണ്. ഒരു വണ്ടിയുടെ ബാറ്ററി ലൈഫിനെ സംബന്ധിച്ച കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
കൃത്യമായി മെയിൻ ടൈൻ ചെയ്യാത്തതും, കൃത്യമായ വെള്ളം ഒഴിക്കാത്തതും
എല്ലാം ബാറ്ററിയുടെ ലൈഫ് ഇല്ലാതാക്കുന്നതിന് കാരണമായേക്കാം. സാധാരണയായി നാലു മുതൽ അഞ്ചു വർഷം വരെയാണ് ബാറ്ററിയുടെ കാലാവധി യായി പറയുന്നത്. എന്നിരുന്നാൽ കൂടി എല്ലാ ബാറ്ററികളും ഈ ഒരു ലൈഫ് നില നിർത്തണമെന്ന് ഇല്ല. ബാറ്ററിയുടെ ലൈഫ് നിലനിർത്തുന്നതിനായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
1) വണ്ടിയുടെ എൻജിൻ ഓഫ് ആയി കിടക്കുമ്പോൾ ഇലക്ട്രോണിക് ഉപയോഗം കുറയ്ക്കാനായി ശ്രദ്ധിക്കുക.
എഞ്ചിൻ ഓഫ് ആയി കിടക്കുമ്പോൾ സ്റ്റീരിയോ, ലൈറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക.ഓൺ ആയി കിടക്കുമ്പോൾ എൻജിനിൽ നിന്നുമുള്ള പവർ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം ഉപകരണങ്ങൾ വർക്ക് ചെയ്യുന്നത്. എന്നാൽ എൻജിൻ ഓഫ് ആയ അവസ്ഥയിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ പവർ ബാറ്ററിയിൽ നിന്നും ഡയറക്ട് ആയാണ് എടുക്കുന്നത്.
കാർ ഓൺ ആയി കിടക്കുന്ന സാഹചര്യത്തിൽ കാറിന്റെ ആൾട്ടർനേറ്റർ പവർ ഉൽപ്പാദിപ്പിക്കുകയും വോൾട്ടേജ് കുറയുമ്പോൾ കാറിന്റെ ബാറ്ററി ചാർജ് ചെയ്യപ്പെടുകയും ചെയ്യുന്നു. കാറിന്റെ ബാറ്ററി വളരെ കുറഞ്ഞ അളവിലുള്ള പവർ വർക്ക് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള പവർ കൺസെപ്ക്ഷൻ ബാറ്ററി ഉപയോഗിച്ചു കൊണ്ട് ചെയ്യാൻ പാടുള്ളതല്ല.
2) ബാറ്ററി കൃത്യമായി മെയിൻ ടൈൻ ചെയ്യുന്നതിനും കൃത്യമായ ശ്രദ്ധ നൽകുകയും വേണം.
ഇല്ലായെങ്കിൽ ബാറ്ററിയുടെ ടെർമിനലിൽനു ചുറ്റും തുരുമ്പ് എടുക്കുന്നതിനും, ബാറ്ററിക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ കൂടി പവർ ഫ്ലോയിൽ ബാധിക്കുകയും ചെയ്യുന്നു.
സാധാരണ ഇത്തരം തുരുമ്പ് എടുക്കൽ വീട്ടിലുള്ള സ്ക്രൂഡ്രൈവർ മറ്റോ ഉപയോഗിച്ച് ചെറിയ രീതിയിൽ മാറ്റാവുന്നതാണ്, എന്നാൽ ഇത് കൂടുതൽ ഭാഗങ്ങളിലേക്ക് വരുകയാണെങ്കിൽ പ്രൊഫഷണൽസിന്റെ സഹായത്തോടുകൂടി മാത്രമാണ് ക്ലിയർ ചെയ്യാൻ സാധിക്കുകയുള്ളൂ.
കാർ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല കൃത്യമായ ഇടവേളകളിൽ വണ്ടി ഓൺ ചെയ്ത് കൃത്യമായി വർക്ക് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.
3)ആഴ്ചയിലൊരിക്കലെങ്കിലും കാർ ബാറ്ററി ചാർജ് ആക്കുന്നതിന് ശ്രദ്ധിക്കുക.
നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യമായിരിക്കും ലോങ്ങ് വെക്കേഷനു കൾ എല്ലാം എടുക്കുമ്പോൾ കാർ നിർത്തിയിട്ട ശേഷം പിന്നീട് അത് ഉപയോഗിക്കാതിരിക്കുക എന്നത്. എന്നാൽ ഇത്രയും സമയം കാർ ഓഫ് ചെയ്തിടുമ്പോൾ കാർ ബാറ്ററി ഓട്ടോമാറ്റിക് ആയി തന്നെ ഡ്രൈൻ ആയി പോകുന്നതാണ്. ഇങ്ങിനെ കാർ ബാറ്ററി ഡെഡ് ആകുന്നതിനു കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉള്ള അവസരങ്ങൾ ഒഴിവാക്കുകയും ആഴ്ചയിലൊരിക്കലെങ്കിലും കാർ ബാറ്ററി ചാർജ് ചെയ്ത് വയ്ക്കുകയും ചെയ്യണം.
വെറും 10 രൂപയിൽ 70 കിലോ മീറ്റർ യാത്ര ചെയ്യൻ കഴിയുന്ന സ്കൂട്ടർ
എന്നാൽ ലെഡ് ബാറ്ററി കൂടുതൽ ചാർജ് ആകുന്നത് ഓക്സിജൻ ഹൈഡ്രജൻ എന്നിവ കൂടുതൽ ചാർജ് ആകുന്നതിനും ഇത് പൊട്ടിത്തെറികൾ പോലെയുള്ള കാരണങ്ങൾക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ഇത് ബാറ്ററിയുടെ ലൈഫ് സ്പാൻ കുറയ്ക്കുന്നതിന് കാരണമാകും.
4) കാർ ബാറ്ററിക്ക് ആവശ്യമായ അളവിൽ വെള്ളം ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.
ഓരോ ബാറ്ററി കളിലും അതിന് ആവശ്യമായ വാട്ടർ ലെവൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അളവിനു അനുസൃതമായി വെള്ളം ഉണ്ടോ എന്ന് പരിശോധിച്ച് ഒഴിച്ചു കൊടുക്കേണ്ടതാണ്. ബാറ്ററികളിൽ ഒഴിക്കുന്നതിന് ആവശ്യമായ ഡിസ്റ്റിൽഡ് വാട്ടർ എല്ലാ പെട്രോൾ പമ്പുകളിൽ നിന്നും ലഭിക്കുന്നതാണ്. വെള്ളമൊഴിച്ചു നല്കിയാലും വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ നിങ്ങൾക്ക്
ബാറ്ററി വാണിംഗ് കാണുകയാണെങ്കിൽ ഉടൻതന്നെ കാറിന് സർവീസ് ആവശ്യമാണ്.
5) ബാറ്ററിക്ക് നല്ല രീതിയിൽ വർക്ക് ചെയ്യുന്നതിന് ചില സമയങ്ങളിൽ ലോങ്ങ് ഡ്രൈവ് ആവശ്യമായിവരും.
ബാറ്ററിക്ക് അകത്തുള്ള കെമിക്കൽസിനെ കൃത്യമായ പ്രൊപോഷൻ നിലനിർത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക. ബാറ്ററിയുടെ ചുറ്റും പ്രോപ്പർ ആയി കവർ ചെയ്യുന്നത് കൂടുതൽ കാലം ബാറ്ററി നിൽക്കുന്നതിന് സഹായിക്കും. കൂടുതൽകാലം വണ്ടി ഉപയോഗിക്കാതെ ഇടുകയാണെങ്കിൽ ബാറ്ററി ഡിസ്കണക്റ്റ് ചെയ്തു ഇടാവുന്നതാണ്.
ഇതൊക്കെ ശ്രദ്ധിച്ചാൽ കൂടി കാറിന്റെ ബാറ്ററി കൃത്യമായി ക്ലാ
മ്പുകളിൽ ഫിക്സ് ചെയുന്നതിനായി ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ഇത് ഷോർട്ട് സർക്യൂട്ട്,spark എന്നിവയ്ക്കെല്ലാം കാരണമാകുന്നതാണ്. കാറിന്റെ ബാറ്ററിക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്നം ഉണ്ടെങ്കിൽ മടിച്ചു നിൽക്കാതെ തന്നെ പ്രൊഫഷണൽ സഹായം തേടുക.