എല്ലാകാലത്തും വളരെയധികം ട്രെൻഡിങ് ആയിട്ടുള്ള ഒന്നാണ് ഷൂസുകൾ. കാലം മാറുന്നതിനനുസരിച്ച് ഷൂസുകൾ തിരഞ്ഞെടുക്കുന്നതിലും ആളുകളുടെ രീതി മാറിക്കൊണ്ടിരിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ബ്രാന്റഡ് ഷൂസുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നുവെങ്കിൽ ഇന്നത്തെ കാലത്ത് അതിൽനിന്നും വ്യത്യസ്തമായി ബ്രാൻന്റഡ് ഷൂസുകൾ തിരഞ്ഞു പിടിച്ച് വാങ്ങുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ പലപ്പോഴും ഇവയ്ക്ക് നൽകേണ്ടി വരുന്നത് വള
ബ്രാൻന്റഡ് ഷൂസുകൾ മാത്രമല്ല സാധാരണ ഉപയോഗിക്കാവുന്ന ചപ്പലുകൾ, ലേഡീസ് വെയർ സാൻഡൽസ് എന്നിവയെല്ലാം വളരെ തുച്ഛമായ വിലയ്ക്ക് വാങ്ങാവുന്ന ഒരു സ്ട്രീറ്റ് ആണ് ഇവിടെ ഉള്ളത്. സാധാരണ ചപ്പലുകൾക്ക് 50 രൂപ നിരക്കിലാണ് വില നൽകേണ്ടി വരുന്നുള്ളൂ. കുട്ടികളുടെ ഷൂസുകൾ 50 രൂപ, ലേഡീസ് ഫാൻസി ഷൂസുകൾ 55 രൂപ എന്നിങ്ങനെ അതിശയിപ്പിക്കുന്ന വിലയിൽ നിങ്ങളുടെ ഇഷ്ടാനുസരണം ചപ്പലുകൾ തിരഞ്ഞെടുക്കാം.
വെറും 70 രൂപയ്ക്ക് ക്രോക്സ് മോഡൽ ചെരുപ്പുകൾ ഇവിടെ ലഭ്യമാണ്. ഇവ കൂടാതെ മിനിമം 6 പീസുകൾ വരെ പർച്ചേസ് ചെയ്യേണ്ട രീതിയിൽ ഉള്ള ഹോൾസെയിൽ ഷോപ്പുകളും നിരവധിയാണ്. അതായത് നിങ്ങൾ നാട്ടിൽ വാങ്ങുന്ന ഒരു ചെരുപ്പിന്റെ വലിക്ക് ഇവിടെ നിങ്ങൾക്ക് 5 എണ്ണം വാങ്ങാൻ സാധിക്കും.NIKE, UCB, crocs, NIKE, Adidas എന്നിങ്ങനെ മിക്ക ബ്രാൻഡുകളുടെയും കോപ്പി ബ്രാൻഡുകൾ വളരെ തുച്ഛമായ വിലയ്ക്കാണ് ഇവിടെ നിന്നും വാങ്ങാൻ ആവുക.
FILA ബ്രാൻന്റ്ഡ് ഷൂസിന് വെറും 100 രൂപ മാത്രമാണ് മാർക്കറ്റിലെ വില. കൊളംബസ് സൂപ്പർ ലൈറ്റ് എന്ന ബ്രാൻഡിന്റെ ഷൂ 600 രൂപയ്ക്കും 700 രൂപയ്ക്കും ഇടയിലാണ് വില നൽകേണ്ടി വരുന്നുള്ളൂ. ഇവയുടെ ഒറിജിനൽ പ്രൈസ് 1000 രൂപയ്ക്ക് മുകളിലാണ്. ഷൂസുകൾ ക്ക് പുറമേ അഡിഡാസ് പോലുള്ള ബ്രാൻഡുകളുടെ ടീഷർട്ടുകളും 600 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്.
pepe jeans പോലുള്ള ബ്രാൻഡുകളുടെ ടീഷർട്ടുകൾ ഒർജിനൽ തന്നെ പകുതി വിലയ്ക്ക് വാങ്ങാം എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇത്തരത്തിൽ ഒറിജിനൽ ബ്രാൻഡുകളുടെ പ്രോഡക്റ്റുകൾ ഓൺലൈനായി പർച്ചേസ് ചെയ്യാനും സാധിക്കുന്നതാണ്. നാട്ടിൽ രണ്ടായിരം രൂപ വിലവരുന്ന adidas പോലുള്ള ബ്രാൻഡുകളുടെ ഷൂസുകൾ വെറും 350 രൂപ മാത്രമാണ് ഈ മാർക്കറ്റിൽ വിലയായി നൽകേണ്ടി വരുന്നുള്ളൂ.
ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ ബ്രാൻഡഡ് ആയതും അല്ലാത്തതുമായ ഷൂസുകൾ, ടീഷർട്ടുകൾ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഡൽഹിയിലുള്ള ഇന്ദ്ര ലോക ഫൂട്ട് വെയർ മാർക്കറ്റ് സന്ദർശിക്കാവുന്നതാണ്. മിക്ക ബ്രാൻഡുകളും മാനുഫാക്ചർ ചെയ്യുന്നത് ഇവിടെ തന്നെ ആയതുകൊണ്ട് നല്ല ക്വാളിറ്റി യിലുള്ള ബ്രാൻന്റഡ് ഐറ്റംസ് മനസ്സിൽ ആഗ്രഹിക്കുന്ന വിലയ്ക്ക് നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.