ഇന്ന് പാചകവാതകം ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. എല്ലാവരും ഗ്യാസ് ഉപയോഗിച്ചാണ് വീട്ടിലെ മിക്ക പാചക കാര്യങ്ങളും ചെയ്യുന്നത്. എന്നിരുന്നാൽ കൂടി പലസ്ഥലങ്ങളിലും ഡിസ്ട്രിബ്യൂട്ടേഴ്സ് കൃത്യമായി ഗ്യാസ് എത്തിക്കാറില്ല.
ഇത്തരം ഒരു സാഹചര്യത്തിൽ നിങ്ങളുടെ അടുത്ത് ഉള്ള ഏതെങ്കിലും സ്ഥലത്ത് തന്നെ ഗ്യാസ് സബ് ഡിസ്ട്രിബ്യൂഷൻ തുടങ്ങിക്കഴിഞ്ഞാൽ ഉറപ്പായും അത് വലിയ വിജയം നൽകുന്നതാണ്. എന്നാൽ ഇത്തരത്തിൽ ഒരു ഡിസ്ട്രിബ്യൂട്ടർ ആവണമെങ്കിൽ അതിനായി വരുന്ന ചെലവ് ഏകദേശം 10 ലക്ഷം രൂപയുടെ അടുത്താണ്. എന്നാൽ വലിയ ഒരു തുക മുടക്കാതെ തന്നെ എങ്ങിനെ ഗ്യാസ് സബ് ഡിസ്ട്രിബ്യൂഷൻ സെന്റർ തുടങ്ങാം എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
എങ്ങിനെയാണ് ഇത്തരത്തിലൊരു സബ് ഡിസ്ട്രിബ്യൂഷൻ ഗ്യാസ് ഏജൻസി സെന്റർ കുറഞ്ഞ ചിലവിൽ തുടങ്ങുന്നത്?
സാധാരണയായി ഒരു ഗ്യാസ് ഡിസ്ട്രിബ്യൂഷൻ സെന്റർ തുടങ്ങുന്നതിന് വേണ്ടി ഏകദേശം പത്തു ലക്ഷം രൂപയാണ് മുതൽമുടക്ക് ആയി വരുന്നത്. എന്നാൽ ഇന്ത്യാ ഗവൺമെന്റിന്റെ എല്ലാവിധ സപ്പോർട്ടും ലഭിച്ചു കൊണ്ട് തന്നെ ഇത്തരത്തിൽ ഒരു സബ് ഡിസ്ട്രിബ്യൂഷൻ സെന്റർ വെറും 1500 രൂപ രജിസ്ട്രേഷൻ ചെയ്തുകൊണ്ട് ആർക്കുവേണമെങ്കിലും തുടങ്ങാവുന്നതാണ്.
എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കാനുള്ള റൂമുകളുടെയും മറ്റും ചിലവുകൾ സാധാരണ മറ്റേത് സംരംഭങ്ങൾക്ക് ആവശ്യമുള്ളത് പോലെയും നിങ്ങളുടെ കയ്യിൽ നിന്നും ചിലവഴിക്കേണ്ടി വരാം.
എന്നാൽ ഇത്തരത്തിൽ രജിസ്ട്രേഷനായി 1500 രൂപ മാത്രമാണ് നിങ്ങൾ ചിലവഴിക്കേണ്ടതായി വരുന്നുള്ളൂ. ഇതിൽ 1000 രൂപ ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയും ബാക്കിവരുന്ന 500 രൂപ ബോണ്ട്കളുടെ പേപ്പർ വർക്കുകൾക്കും ആയി ആകെ 1500 രൂപ രജിസ്ട്രേഷനു വേണ്ടി മാത്രം ചെലവഴിച്ചാൽ മതി.
നിങ്ങളുടെ പ്രദേശത്തെ ഗ്യാസ് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന മെയിൻ ഡിസ്ട്രിബ്യൂട്ടർൽ നിന്നും നിങ്ങൾ നിങ്ങളുടെ സ്ഥലത്തേക്ക് മാത്രമായി സബ് ഡിസ്ട്രിബ്യൂഷൻ നടത്തുകയാണ് ഇത്തരത്തിൽ ചെയ്യുന്നത്.ഇതിനായി csccloud എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്.
നിങ്ങൾ ഇത്തരത്തിലൊരു രജിസ്ട്രേഷൻ എടുത്തു കഴിഞ്ഞാൽ നിങ്ങളുടെ സബ് സെന്റർ വഴി വിൽക്കപ്പെടുന്ന ഓരോ ഗ്യാസ് സിലിണ്ടറിനും 29 രൂപ വീതമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഇത് ഡെലിവറി ചാർജ് ഉൾപ്പെടെ ആണ് വരുന്നത്. എന്നിരുന്നാൽ കൂടി ഇത് അത്ര മോശമല്ലാത്ത ഒരു തുകയാണ്.
ഈ 29 രൂപയിൽ 10 രൂപ കമ്മീഷനും ബാക്കിവരുന്ന 19 രൂപ ഡെലിവറി ചാർജും എന്ന രീതിയിലാണ് കണക്കാക്കപ്പെടുന്നത്.100 മുതൽ 150 സിലിണ്ടർ വരെ ഉറപ്പായും ഒരു ദിവസം നിങ്ങൾക്ക് ഡെലിവറി ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഡെലിവറി ചെയ്താൽ കൂടി തന്നെ മറ്റ് ചിലവുകൾ എല്ലാം കഴിഞ്ഞാൽ നിങ്ങൾക്ക് ഏകദേശം 1000 രൂപയുടെ അടുത്തെങ്കിലും മിച്ചം ലഭിക്കുന്നതായിരിക്കും.
നിങ്ങൾക്ക് ഓൺലൈൻ വഴി സബ് ഡിസ്ട്രിബൂറ്റർ ആയി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. അതിനായുള്ള ലിങ്ക് താഴെ കൊടുക്കുന്നുണ്ട്. നിങ്ങൾ വെബ്സൈറ്റ് ഓപ്പൺ ചെയ്താൽ തന്നെ അതിൽ സബ് ഡിസ്ട്രിബ്യൂഷന് പ്രത്യേകം വിഭാഗം നൽകിയിട്ടുണ്ട് അതുപയോഗിച്ച് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യൻ മടിക്കരുത് .
അപ്ലൈ ചെയ്യാൻ ഉള്ള ലിങ്ക് :https://services. csccloud.in/mop/Defaa