ഇന്ന് നമ്മുടെ നാട്ടിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ് എന്ന് തന്നെ പറയാം. പ്രായഭേദമന്യേ എല്ലാവരും സോഷ്യൽ മീഡിയ സൈറ്റുകൾ ആയ, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും കൂടുതൽ പേരുമായി ചാറ്റ് ചെയ്യുന്നതിനും, വീഡിയോ കോൾ ചെയ്യുന്നതിനുമെല്ലാം പ്രധാനമായും ഉപയോഗപ്പെടുത്തുന്ന ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. സെക്യൂരിറ്റി സംബന്ധിച്ച് നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇപ്പോഴും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് പുതിയ ഒരു മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് ഫേസ്ബുക്ക് കമ്പനിയുടെ ഭാഗമായ വാട്സ്ആപ്പ്.
വാട്സ്ആപ്പിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് നവംബർ ഒന്നുമുതൽ ചില സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ലഭ്യമാകുന്ന തല്ല. ആൻഡ്രോയിഡ് വേർഷൻ 4.1 നു മുൻപുള്ള ഫോണുകളിലാണ് വാട്സ്ആപ്പ് ലഭ്യമാകാത്ത അവസ്ഥ ഉണ്ടാവുക. കൂടാതെ ഐഒഎസ് ഫോണുകളിൽ 10 നും അതിനു ശേഷവുമുള്ള വേർഷണുകളിൽ മാത്രമാണ് വാട്സ്ആപ്പ് ലഭ്യമാവുകയുള്ളൂ.
മുകളിൽ പറഞ്ഞിട്ടുള്ള വേർഷനുകളിൽ ഉള്ള ഫോണുകളിൽ ഓട്ടോമാറ്റിക് ആയി തന്നെ വാട്സപ്പ് അക്കൗണ്ടുകൾ നവംബർ ഒന്നിനു ശേഷം സൈൻ ഔട്ട് ആവുകയും, തുടർന്ന് ലോഗിൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥ വരികയും ചെയ്യുന്നതാണ്.
എന്നാൽ നിലവിലെ ഒ എസ് വേർഷനിൽ നിന്ന് മറ്റ് ഫോണുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് പഴയ ചാറ്റുകൾ വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. നവംബർ ഒന്നിന് ശേഷം ഒ എസ് വേർഷൻ 2.5.0 മാത്രമേ സപ്പോർട്ട് ചെയ്യപ്പെടുകയുള്ളൂ.നിലവിലെ ജിയോഫോൺ ഉപഭോക്താക്കളായ ജിയോ ഫോൺ, ജിയോ ഫോൺ 2 എന്നിവ ഉപയോഗിക്കുന്നവർക്ക് വാട്സ്ആപ്പ് സേവനം തുടർന്നും ലഭ്യമാകുന്നതാണ്.
പഴയ സ്മാർട്ട്ഫോണുകളിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ് നിർത്തലാക്കുന്നതിന് കാരണമായി പറയുന്നത് സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിനു വേണ്ടി എന്നതാണ്. സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിനുവേണ്ടി കൂടുതൽ സുരക്ഷാ ഫീച്ചറുകൾ പിന്തുണക്കപ്പെടുന്ന ഓ എസ് കളിൽ മാത്രമാണ് തുടർന്നും വാട്സ്ആപ്പ് സേവനം ലഭിക്കുകയുള്ളൂ.
നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ ആൻഡ്രോയിഡ് /ഓ എസ് വേർഷൻ എങ്ങനെ കണ്ടെത്താനാവും?
ഫോണിൽ തുടർന്നും വാട്സ്ആപ്പ് സേവനം ലഭ്യമാക്കുന്നതിന് ഓ യെസ് അല്ലെങ്കിൽ വേർഷൻ ചെക്ക് ചെയ്യുന്നതിനായി ഫോണിന്റെ സെറ്റിംഗ്സ് ഓപ്പൺ ചെയ്തു എബൗട്ട് ഫോൺ വേർഷൻ തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങളുടെ ആൻഡ്രോയ്ഡ് വേർഷൻ കാണാൻ സാധിക്കുന്നതാണ്.
ഓ എസ് വേർഷൻ ലഭിക്കുന്നതിനായി സെറ്റിംഗ്സ് ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം ജനറൽ എന്ന വിഭാഗത്തിൽ എബൗട്ട് സോഫ്റ്റ്‌വെയർ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങളുടെ ഫോണിന്റ ഒഎസ് വേർഷൻ ലഭിക്കുന്നതാണ്.