ചെക്ക് ലീഫ് ഫിൽ ചെയ്യേണ്ട രീതി

Spread the love

നമ്മുടെ നിത്യ ജീവിതത്തിൽ ആവശ്യമായി വരുന്ന ഒരു കാര്യമാണ് ബാങ്കിംഗ് ഇടപാടുമായി ബന്ധപ്പെട്ട ചെക്ക് ലീഫ് ഉപയോഗം. ഇന്ന് കൂടുതൽ പേരും എടിഎം വഴിയാണ് പണം പിൻവലിക്കുന്നത് എങ്കിലും, വലിയ തുക പിൻവലിക്കുന്നതിന് ബാങ്കിൽ നേരിട്ട് പോയി ചെക്ക് ലീഫ് നൽകുക തന്നെ വേണം. ഇത്തരം സന്ദർഭങ്ങളിൽ പലർക്കും എങ്ങിനെ ഒരു ചെക്ക് ഫിൽ ചെയ്തു നൽകണമെന്ന് അറിയില്ല.

എന്നു മാത്രമല്ല ചെക്ക് എഴുതുമ്പോൾ വരുന്ന ചെറിയ തെറ്റുകൾ കാരണം പോലും അത് റിജക്റ്റ് ആവാനുള്ള സാധ്യത കൂടുതലാണ്. ഇംഗ്ലീഷിലും മലയാളത്തിലും ഒരു ചെക്ക് ലീഫ് പൂരിപ്പിക്കാനായി സാധിക്കും. എന്നാൽ ഫിൽ ചെയ്ത് നൽകുന്ന വിവരങ്ങളിൽ തെറ്റ് വരാൻ പാടുള്ളതല്ല. ഒരു ചെക്ക് ലീഫ് പൂരിപ്പിച്ച് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും, എങ്ങിനെ കൃത്യമായി ഫിൽ ചെയ്ത് നൽകാമെന്നും പരിശോധിക്കാം.

Also Read  ഏത് തെങ്ങും ഇങ്ങനെ നട്ടാൽ 3 വർഷം കൊണ്ട് കായ്ക്കും

ഒരു ചെക്ക് ലീഫ് ഫിൽ ചെയ്യേണ്ട രീതി എങ്ങിനെയാണ്?

ഒരു ചെക്ക് സെൽഫ് ആയോ മറ്റൊരാളുടെ പേരിലോ എഴുതി നൽകാൻ സാധിക്കുന്നതാണ്. ചെക്ക് ലീഫ് എടുത്തു നോക്കിയാൽ അതിന്റെ ഏറ്റവും മുകൾ വശത്തായി ഡേറ്റ് ഫിൽ ചെയ്ത് നല്കുന്നതിനുള്ള കോളം നൽകിയിട്ടുണ്ടാകും .DD/MM/YYYY എന്ന ഫോർമാറ്റിലാണ് ഇത് നൽകിയിട്ടുണ്ടാവുക.നിങ്ങൾ ചെക്ക് നൽകുന്ന ദിവസത്തെ ഡേറ്റാണ് ഇവിടെ നൽകേണ്ടത്. DD എന്ന ഭാഗത്ത് ഡേറ്റ്, MM എന്നു കാണുന്ന ഭാഗത്ത് മാസം, YYYY എന്ന് കാണുന്ന ഭാഗത്ത് ഇയർ എന്നിങ്ങനെയാണ് ഫിൽ ചെയ്ത് നൽകേണ്ടത്.

Also Read  മിനിട്ടുകൾക്കുള്ളിൽ വിദ്യാഭ്യാസ ലോൺ റെഡി-10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ

ചെക്ക് ലീഫ് ഫിൽ ചെയ്യേണ്ട രീതി

അതിനുശേഷം pay എന്ന് കാണുന്ന ഭാഗത്ത് നമ്മൾ തന്നെ ബാങ്കിൽ പോയി നേരിട്ട് പണം പിൻവലിക്കുകയാണ് എങ്കിൽ self എന്ന് എഴുതി നൽകാവുന്നതാണ്. അതല്ല ആർക്കെങ്കിലും ചെക്ക് എഴുതി നൽകാൻ ആണെങ്കിൽ ആർക്കാണോ നൽകുന്നത് അവരുടെ പേരാണ് എഴുതി നൽകേണ്ടത്. താഴെ നൽകിയിട്ടുള്ള Rupees എന്ന് കാണുന്ന ഭാഗത്ത് വിഡ്രോ ചെയ്യാൻ ഉദ്ദേശിക്കുന്ന തുകയാണ് എഴുതേണ്ടത്. ഇവിടെ അക്ഷരങ്ങളിൽ ആണ് തുക എഴുതി നൽകേണ്ടത്. മുകളിൽ നൽകിയിട്ടുള്ള ലൈനിൽ എഴുതുന്നത് ഒതുങ്ങുന്നില്ല എങ്കിൽ താഴെ നൽകിയിട്ടുള്ള ലൈൻ കൂടി ഉപയോഗിക്കാവുന്നതാണ്. തൊട്ടടുത്ത നൽകിയിട്ടുള്ള എമൗണ്ട് കോളത്തിൽ തുക അക്കങ്ങളിലും എഴുതി നൽകണം. തുക എഴുതി നൽകി ‘/’ കൂടി ഇട്ട് നൽകണം. Eg:10,000/.

Also Read  കേരളം സർക്കാർ വായ്പ പദ്ധതി ഒരു ലക്ഷം രൂപ ലോൺ

അടുത്തതായി ഏറ്റവും താഴെ ചെക്ക് ലീഫ് ഉടമയുടെ പേര് നൽകിയിട്ടുണ്ടാകും. അതിന് തൊട്ടു മുകളിലായി സൈൻ ചെയ്ത് നൽകുക. ഇത്രയും ചെയ്യുന്നതിലൂടെ ചെക്ക് ലീഫ് ഫിൽ ചെയ്തു കഴിഞ്ഞു. അതിനുശേഷം അവസാനമായി ചെക്ക് ലീഫിന്റെ പുറകുവശത്ത് നിങ്ങളുടെ പേരും, ഒപ്പും ഇട്ട് നൽകണം. ഈ രീതിയിൽ നിങ്ങൾക്ക് ഒരു ചെക്ക് ലീഫ് ഫീൽ ചെയ്ത് ബാങ്കിൽ നിന്നും തുക വിഡ്രോ ചെയ്യാൻ സാധിക്കുന്നതാണ്. ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക


Spread the love

Leave a Comment