ഫോൺ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ! പുതിയ സർവീസ് ചാർജുമായി ഫോൺ പേ

Spread the love

ഇന്ന് മിക്ക ആളുകളും ഓൺലൈൻ വഴിയാണ് എല്ലാവിധ പേയ്‌മെന്റ്സും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഓൺലൈൻ ബാങ്കിംഗ് മെത്തേഡ്, ഡിജിറ്റൽ വാലറ്റുകൾ എന്നിവയെല്ലാമാണ്. യുപിഐ പെയ്മെന്റ് രീതികളിൽ മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് പേടിഎം, ഫോൺ പേ പോലുള്ള ആപ്പുകൾ ആണ്.

സുരക്ഷിതമായി പെയ്മെന്റ് നടത്താൻ സാധിക്കും എന്നതും, ഇതിനായി യാതൊരു സർവീസ് ഫീസ് നൽകേണ്ടി വരുന്നില്ല എന്നതും സാധാരണക്കാരെ ഇത്തരം ആപ്പുകൾ തിരഞ്ഞെടുക്കുന്നതിന് കൂടുതൽ പ്രേരിപ്പിക്കുന്നു. എന്നാൽ യുപിഐ രീതിയിൽ പെയ്മെന്റ് നടത്തുമ്പോൾ പ്രോസസിങ് ഫീ ഈടാക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഫോൺപേ.

മുൻപ് പൂർണമായും സൗജന്യമായി നൽകിയിരുന്ന ഈയൊരു സേവനം നിർത്തലാക്കുന്നത് വഴി 50 രൂപയ്ക്ക് മുകളിൽ മൊബൈൽ റീചാർജ് ചെയ്യുന്നതിന് ഒരു രൂപ മുതൽ രണ്ടു രൂപ വരെ പ്രോസസിങ് ഫീ ഈടാക്കുന്നതാണ്. എന്നാൽ കുറഞ്ഞ നിരക്കിലുള്ള അതായത് 50 രൂപയ്ക്ക് താഴെയുള്ള മൊബൈൽ റീചാർജിനു പ്രോസസിങ് ഫീസ് ഈടാക്കുന്നതല്ല. 50 രൂപ മുതൽ 100 രൂപ വരെ ഉള്ള റീചാർജുകൾക്ക് ഒരു രൂപ എന്ന നിരക്കിലും, 100 രൂപയ്ക്ക് മുകളിലുള്ള റീചാർജ് കൾക്ക് രണ്ടു രൂപ എന്ന നിരക്കിലുമാണ് ഫീസ് ഈടാക്കുക.

Also Read  ലോൺ എടുത്തിട്ടുണ്ടോ ആഗസ്റ്റ് മുതൽ പുതിയ നിയമം

കറണ്ട് ബിൽ പോലുള്ള സേവനങ്ങൾ മിക്ക ആളുകളും യുപിഐ വഴി അടച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതുവരെ യാതൊരു ഫീസും യുപിഐ ആപ്ലിക്കേഷനുകൾ ഈടാക്കിയിരുന്നില്ല.ഫോൺ പേ യുടെ പുതിയ തീരുമാനം പ്രാവർത്തികമാക്ക പെട്ടാൽ യുപിഐ സേവനങ്ങൾക്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്ന ഏക ഓൺലൈൻ പ്ലാറ്റ്ഫോം ആയി ഫോൺ പേ മാറുന്നതാണ്. കൂടാതെ മറ്റ് യുപിഐ പ്ലാറ്റ്ഫോമുകൾ ആയ പേടിഎം, ആമസോൺ പേ, ഗൂഗിൾ പേ തുടങ്ങിയ ആപ്പുകൾ യാതൊരു സർവീസും ഫീസും ഈടാക്കുന്നില്ല എന്നതും എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. മൊബൈൽ റീചാർജ് പോലുള്ള കാര്യങ്ങൾക്ക് റീചാർജ് തുക മാത്രമാണ് മറ്റ് യൂ പി ഐ ആപ്പുകൾ ഈ ടക്കുന്നുള്ളു.

Also Read  നിങ്ങളുടെ ഫോണിൽ കാണാൻ പറ്റാത്ത 10,000 ൽ അധികം ഫോട്ടോ ഉണ്ട് അവ കണ്ട് പിടിക്കാം

പണമിടപാടുകൾക്ക് കൂടുതൽപേരും തിരഞ്ഞെടുക്കുന്ന ഒരു യുപിഐ അപ്ലിക്കേഷൻ ആണ് ഫോൺ പേ. സെപ്റ്റംബർ മാസത്തിലെ കണക്കുകളനുസരിച്ച് 165 കോടി യുപിഐ ഇടപാടുകളാണ് ഫോൺ പേ വഴി നടന്നിട്ടുള്ളത്. കമ്പനിയുടെ 40% മാർക്കറ്റ് ഷെയർ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

ക്രെഡിറ്റ് കാർഡ് സംബന്ധിച്ച പണമിടപാടുകൾക്ക് മുൻപുതന്നെ ഫോൺ പേ,ഗൂഗിൾ പേ, പേടിഎം തുടങ്ങിയ അപ്ലിക്കേഷനുകൾ നിശ്ചിത തുക ഫീസായി ഈടാക്കിയിരുന്നു. എന്നിരുന്നാൽ കൂടി യുപിഐ സേവനങ്ങൾ പൂർണമായും സൗജന്യമായി ആണ് ഇത്തരം അപ്ലിക്കേഷനുകൾ നൽകി വന്നിരുന്നത്. ഈ സമയത്താണ് ഫോൺ പേ യുടെ പുതിയ തീരുമാനം വന്നിട്ടുള്ളത്.

Also Read  സ്നേഹ യാനം പദ്ധതി : അമ്മമാർക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോറിക്ഷ ലഭിക്കും

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഡിജിറ്റൽ പെയ്മെന്റ് ആപ്ലിക്കേഷനുകളാണ് ഫോൺ പേ,ഗൂഗിൾപേ എന്നിവ. ഓൺലൈൻ ഇകോമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ആണ് ഫോൺ പേ ക്ക്‌ പിന്നിൽ പ്രവർത്തിക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള ക്യാഷ് ബാക്ക് ഓഫറുകളും, സുരക്ഷിതമായ പണമിടപാടും സാധാരണക്കാരായ ജനങ്ങൾ ഫോൺ പേ പോലുള്ള ആപ്പുകൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.


Spread the love

Leave a Comment