ജൻ ഔഷധി മെഡിക്കൽ സ്റ്റോർ നിങ്ങൾക്കും തുടങ്ങാം നിങ്ങളുടെ നാട്ടിൽ

Spread the love

പുതിയ ജീവിതശൈലി മലയാളികളെ പുതിയ രോഗങ്ങളിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. മാറിയ ഭക്ഷണ രീതിയും, കാലാവസ്ഥാ മാറ്റങ്ങളും മനുഷ്യന് പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നു. എന്നിരുന്നാൽ കൂടി ഏതൊരു അസുഖത്തിനുമുള്ള മരുന്നിനും വില കുതിച്ച് ഉയർന്നു കൊണ്ടിരിക്കുകയാണ്.

എന്നാൽ കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭിക്കുന്ന ജൻ ഔഷധി സ്റ്റോർ കളെ പറ്റി ഇന്ന് എല്ലാവർക്കും അറിയാം ആയിരിക്കാം. ഇത്തരത്തിൽ ജൻ ഔഷധി സ്റ്റോർകൾ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്നും. എത്തരത്തിൽ ഇങ്ങനെ ജനൗഷധി സ്റ്റോറുകൾ തുറക്കാം എന്നുമാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന എന്ന പേരിൽ അറിയപ്പെടുന്ന ജൻ ഔഷധി സ്റ്റോറുകൾ 2008 ലാണ് തുറക്കപ്പെട്ടത്. ഇന്ത്യയിലാകമാനം 6000 സ്റ്റോറുകളും കേരളത്തിൽ മാത്രം 600 സ്റ്റോറുകളും നിലവിലുണ്ട്.

അതായത് കേരളത്തിലെ മിക്ക ജില്ലകളിലും സ്റ്റോറുകൾ വന്നിട്ടുണ്ട് എന്ന് അർത്ഥം. ഇവിടെ നിന്നും നിങ്ങൾക്ക് ജനറിക് മെഡിസിനുകൾ 50 ശതമാനം മുതൽ 100 ശതമാനം വരെയാണ് വിലക്കുറവിൽ ലഭിക്കുന്നത്.

ക്യാൻസർ, ഹാർട്ട് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കെല്ലാം ഉള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്നതാണ് ജൻ ഔഷധി സ്റ്റോറുകളുടെ പ്രത്യേകത.എന്നാൽ ഇത്തരത്തിൽ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമ്പോൾ എല്ലാവർക്കും തോന്നുന്ന ഒരു സംശയം ആണ് മരുന്നുകളുടെ ക്വാളിറ്റിയിൽ വല്ല വ്യത്യാസവും ഉണ്ടായിരിക്കുമോ എന്ന്.

Also Read  വീട്ടിലേക്ക് ആവശ്യമുള്ള ഫർണീച്ചറുകൾ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

എന്നാൽ ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന മരുന്നുകൾ ഫാക്ടറികളിൽ നിന്ന് നേരിട്ട് ജനൗഷധി സ്റ്റോറുകളിൽ എത്തുന്നു എന്നതാണ് ഇതിനുള്ള ഉത്തരം.മരുന്നുകൾ ഇത്രയും വിലക്കുറവിൽ ലഭിക്കുന്നു എന്നതുകൊണ്ടുതന്നെ സാധാരണക്കാർക്കിടയിൽ ജൻ ഔഷധി സ്റ്റോറുകൾക്ക് പ്രിയമേറുന്നു.

ഇന്നു നമ്മൾ നോക്കാൻ പോകുന്നത് നിങ്ങൾക്കും എങ്ങിനെ ഒരു ജൻ ഔഷധി സ്റ്റോർ നിങ്ങളുടെ ജില്ലയിൽ അതല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ ഉള്ള സ്ഥലത്ത് ആരംഭിക്കാം എന്നതാണ്.

ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണ്??ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ ജനൗഷധി സ്റ്റോറുകൾ ആരംഭിക്കുന്നതാണ്.

ഇതിനായി പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ, പ്രവൃത്തിപരിചയം ഒന്നും തന്നെ ആവശ്യമില്ല. എന്നാൽ നിങ്ങൾക്ക് ഇത്തരത്തിൽ ജനൗഷധി സ്റ്റോറുകളുടെ ലൈസൻസ് ലഭിച്ചുകഴിഞ്ഞാൽ Bpharm, Dpharm എന്നിവയിൽ പ്രവർത്തി പരിചയം ഉള്ള ഒരു ഫാർമസിസ്റ്റിനെ നിർബന്ധമായും നിയോഗിച്ചിരിക്കണം.

നിങ്ങൾ അപേക്ഷ കൊടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനായുള്ള വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നതാണ്.ബി പി. പി ഐ എന്ന സൈറ്റ് ഉപയോഗിച്ചാണ് നിങ്ങൾ ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കേണ്ടത്.

Also Read  ചാണകത്തിൽ നിന്നും മാസം ലക്ഷങ്ങൾ സമ്പാദിക്കാം - സ്റ്റിക്ക് നിർമ്മാണം

എന്നാൽ അതിനു മുൻപായി ജൻ ഔഷധി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോയശേഷം ഇതിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും വായിച്ചു മനസ്സിലാക്കേണ്ടതാണ്.ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് നിങ്ങളുടെ ആധാർ കാർഡ്,പാൻ കാർഡ്, മൊബൈൽ നമ്പർ, മെയിൽ ഐഡി എന്നിവയാണ്   .

ഇതുപോലെ നിങ്ങൾ സ്റ്റോർ തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പറ്റിയുള്ള ഡീറ്റെയിൽസ് കൂടെ ഉണ്ടായിരിക്കണം.ഇത്തരത്തിൽ സ്റ്റോറുകൾ ഓപ്പൺ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് മരുന്നുകൾ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നത് ബി പി പി പിഐയുടെ കേരളത്തിലുള്ള ഡിസ്ട്രിബ്യൂട്ടർ ആയിരിക്കും.

ഒരു മാസത്തേക്കുള്ള മരുന്നുകൾ അവർ നിങ്ങൾക്ക് ക്രെഡിറ്റ് ആയി നൽകുന്നതാണ്. എന്നാൽ ഇതിന് പകരമായി നിങ്ങളൊരു പി ഡി സി നൽകേണ്ടത് ആയിട്ടുണ്ട്.ഒരു മാസത്തിനു ശേഷം നിങ്ങൾ തുക തിരിച്ചു നൽകേണ്ടതാണ്. ഇത്തരം ജനൗഷധി സ്റ്റോറുകളിൽ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ മാത്രമല്ല മറ്റെന്തു സ്റ്റേഷനറി വേണമെങ്കിലും നിങ്ങൾക്ക് വിൽക്കാവുന്നതാണ്.

ഒരു ജൻഔഷധി സ്റ്റോർ തുടങ്ങാൻ മുതൽമുടക്ക് എത്രയാണ്??

വെറും 120 സ്ക്വയർ ഫീറ്റ് മാത്രം വിസ്തീർണ്ണമുള്ള ഒരു മുറിയിൽ നിങ്ങൾക്ക് ഇത്തരത്തിൽ ഒരു സ്റ്റോർ തുടങ്ങാവുന്നതാണ്.ആ കെ ചിലവ് എന്നുപറയുന്നത് നാലര ലക്ഷം രൂപയാണ്.ഇതിൽ നിങ്ങൾക്ക് സ്റ്റോർ നിർമ്മാണം ഉൾപ്പെടെ എല്ലാ ചിലവുകളും വരുന്നതാണ്.

Also Read  ഈ ഒറ്റ മെഷീൻ മതി 12 ബിസ്സിനെസ്സ് ചെയ്യാം

അടുത്തതായി നിങ്ങൾക്ക് ഒരു സോഫ്റ്റ്‌വെയറാണ് ആവശ്യമായിട്ടുള്ളത് അതിനുള്ള സോഫ്റ്റ്‌വെയർ ജനൗഷധി തന്നെ പ്രൊവൈഡ് ചെയ്യുന്നതാണ്.അതുപോലെ ജൻ ഔഷധി സ്റ്റോറുകൾ നിർമ്മിക്കാൻ ആവശ്യമായ തുക നിങ്ങൾക്ക് ഏത് ബാങ്കിൽ നിന്ന് വേണമെങ്കിലും വായ്പയായി ലഭിക്കുന്നതാണ്.

ഏഴ് ശതമാനം മുതൽ 9 ശതമാനം വരെയാണ് ഇതിന് പലിശയായി ഈടാക്കുന്നത്. പരമാവധി ഏഴ് വർഷത്തിന് അകത്താണ് ഈ തുക തിരിച്ചടയ്ക്കേണ്ടത്. ഇനി മറ്റൊരു വസ്തുത എന്താണെന്ന് വെച്ചാൽ ഇത്തരം ജനൗഷധി സ്റ്റോറുകൾ തുറക്കാനായി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് തന്നെ അഞ്ചുലക്ഷം രൂപ സബ്സിഡിയായി ലഭിക്കുന്നതാണ്.

എന്നാൽ ഈ സബ്സിഡി തുക ഒറ്റ ഗഡുവായി അല്ല ലഭിക്കുക ഓരോ മാസവും സെയിൽസ് അനുസരിച്ച് 15 ശതമാനം എന്ന നിരക്കിലാണ് ലഭിക്കുക. ഇനി നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ കച്ചവടം നടന്നിട്ടില്ല എങ്കിൽ മരുന്നുകൾ കെട്ടിക്കിടക്കുന്നുണ്ട് എങ്കിൽ ഇതിന് രണ്ട് ശതമാനം നിരക്കിൽ നിങ്ങൾക്ക് ഗവൺമെന്റ്ൽ നിന്നും ഒരു തുക ലഭിക്കുന്നതാണ്.

അപ്പോൾ വളരെ കുറഞ്ഞ ഇൻവെസ്റ്റ്മെന്റ്ൽ ഒരു ജൻ ഔഷധി സ്റ്റോർ തുടങ്ങാൻ താല്പര്യം ഉള്ളവർക്ക് ഇത് തീർച്ചയായും പ്രയോജനപ്പെടുത്താവുന്നതാണ്. അപ്ലൈ ചെയ്യാൻ ഉള്ള ലിങ്ക് :www.janaushadhi.gov.in


Spread the love

1 thought on “ജൻ ഔഷധി മെഡിക്കൽ സ്റ്റോർ നിങ്ങൾക്കും തുടങ്ങാം നിങ്ങളുടെ നാട്ടിൽ”

Leave a Comment